നോമ്പ് നോറ്റ്, വൈകീട്ട് കുടുംബത്തോടൊപ്പം നോമ്പ് തുറക്കാൻ കാത്തിരുന്ന 3 പ്രിയപ്പെട്ടവർ ഇനി ഓർമ്മ. വിശ്രമത്തിനിടെ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു.


നോമ്പ് നോറ്റ്, വൈകീട്ട് കുടുംബത്തോടൊപ്പം നോമ്പ് തുറക്കാൻ കാത്തിരുന്ന 3 പ്രിയപ്പെട്ടവർ ഇനി ഓർമ്മ. വിശ്രമത്തിനിടെ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു


​കോഴിക്കോട്: പുതിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് 3 ചുമട്ടുതൊഴിലാളികൾ മരിച്ചു. പുതിയങ്ങാടി സ്വദേശികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദ് എന്ന തൊഴിലാളി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..


'റംസാൻ നോമ്പായതിനാൽ ജോലി നേരത്തെ തീർത്ത് വീട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. രാവിലെ നേരത്തെ ജോലിക്ക് എത്തി ചുമടിറക്കിയ ശേഷം കെട്ടിടത്തിന്റെ വരാന്തയിൽ വിശ്രമിക്കുകയായിരുന്നു തൊഴിലാളികൾ.' ജബ്ബാർ, അഷ്റഫ്, ബഷീർ, കോയ, വിനോദ് എന്നിവർ ഒരുമിച്ചിരുന്ന വരാന്തയിലേക്കാണ് കെട്ടിടത്തിന്റെ മുകൾഭാഗത്തെ സ്ലാബ് പൊളിഞ്ഞുവീണത്.


അപകടം നടന്ന ഉടനെ ജബ്ബാറിനെയും അഷ്റഫിനെയും കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബഷീറും മരണത്തിന് കീഴടങ്ങി..


50 വർഷത്തിലധികം പഴക്കമുള്ള കെട്ടിടമാണിതെന്ന് പ്രദേശവാസികൾ പറയുന്നു. കെട്ടിടം അപകടാവസ്ഥയിലാണെന്നും ഇത് പൊളിച്ചുനീക്കണമെന്ന് കോർപ്പറേഷൻ അധികൃതർ പലതവണ അറിയിച്ചിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. എന്നാൽ, കെട്ടിടം പൊളിക്കാനുള്ള നോട്ടീസ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ഉടമസ്ഥരുടെ വാദം..


​കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗാമ ഏജൻസീസ് ഉടമ പറയുന്നതനുസരിച്ച്, എല്ലാ മാസവും കൃത്യമായി 5ാം തീയതി കോർപ്പറേഷനിൽ വാടക അടയ്ക്കാറുണ്ട്. ഇതിനിടെ കോർപ്പറേഷൻ ചില അറ്റക്കുറ്റപ്പണികൾ നടത്തിയിരുന്നുവെന്നും എന്നാൽ കെട്ടിടം ഒഴിയാൻ ഔദ്യോഗികമായി നോട്ടീസ് നൽകിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.