ജർമനിയിൽ നിന്നും നാട്ടിൽ അവധിക്ക് എത്തിയ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു.




കറുകച്ചാൽ: ജർമനിയിൽ നിന്നും നാട്ടിൽ അവധിക്ക് എത്തിയ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. ബർലിനിൽ സ്വകാര്യ റസ്റ്റ‌റന്റിൽ ജോലി ചെയ്തിരുന്ന കോട്ടയം കറുകച്ചാൽ പുന്നവേലി സ്വദേശി ബിബിൻ തോമസ് ആണ് മരിച്ചത് 34 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസം മുൻപ് ജനിച്ച ഇളയ മകളെ കാണുന്നതിനാണ് ബിബിൻ നാട്ടിൽ എത്തിയത്..


9 മാസം മുൻപ് ജോലി കിട്ടി ജർമനിയിൽ എത്തിയ ബിബിൻ കുഞ്ഞു ജനിച്ച സന്തോഷത്തിലാണ് ഒരു മാസത്തെ അവധിയെടുത്ത് ഭാര്യ റീന, മൂത്ത മകൻ റേബൽ (6), ഒരു മാസം മുൻപ് ജനിച്ച ഇളയ മകൾ എന്നിവരടക്കമുള്ള കുടുംബത്തെ കാണുന്നതിന് നാട്ടിൽ എത്തുന്നത്. അവധി കഴിഞ്ഞു വരുന്ന ഞായറാഴ്ച ജർമനിയിലേക്ക് തിരികെ പോകാനിരിക്കുക ആയിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മാമൂട് ഉള്ള ഭാര്യ വീട്ടിൽ വച്ചാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാണ്‍ ആയില്ല..


ഒരു മാസം മുൻപ് ജനിച്ച മകളെ കണ്ടും കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിച്ചും കൊതി തീരും മുൻപേയുള്ള ബിബിന്റെ അപ്രതീക്ഷിത വേർപാടിന്റെ ദുഃഖത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പടെയുള്ളവർ. സംസ്ക്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുന്നവേലി ലിറ്റിൽ ഫ്ലവർ സിറോ മലബാർ ചർച്ചിൽ നടക്കും...

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.