ചിറക്കൽ ഗ്രാമപഞ്ചായത്ത് - 2026-27 വികസന സെമിനാർ'

 



ചിറക്കൽ ഗ്രാമപഞ്ചായത്ത് - 2026-27 വികസന സെമിനാർ'

അശോക ഓഡിറ്റോറിയം - ചിറക്കൽ : ചിറക്കൽ ഗ്രാമപഞ്ചായത്ത് വികസനസെമിനാർജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ. ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചിറക്കലിൻ്റെ ചരിത്രപരവു സാമൂഹ്യപരവുമായ പ്രാധാന്യം ഉദ്ഘാടകൻ വിശദീകരിച്ചു. ഇവിടെ നടന്ന രാഷ്ട്രീയവും സാമൂഹ്യവുമായ ഇടപെടലുകൾ ഗ്രാമ പഞ്ചായത്തിൻ്റെ വികസന കുതിപ്പിന് ആക്കം വഹിച്ചു. ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കൊല്ലേൻ മോഹനൻ ആധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീമതി. ടി.കെ മോളി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചാ യത്തം ഗങ്ങൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻമാർ എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് വിവിധ നേതാക്കൾ സംസാരിച്ചു. കരട് നിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടവ 14 വർക്കിംഗ് ഗ്രൂപ്പുകൾ ചേർന്ന് ചർച്ച ചെയ്തു. വികസന പൊതുതാത്പര്യങ്ങൾക്ക് ഉതകും വിധം ഏറ്റവും മികച്ച ബഡ്ജറ്റ് തുടർന്നുണ്ടാകുമെന്ന് ചർച്ചകൾ സൂചിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചു..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.