അഴീക്കലിൽ മത്സ്യ തൊഴിലാളി ബോട്ടിനരികിൽ മരിച്ച നിലയിൽ

 



അഴീക്കലിൽ മത്സ്യ തൊഴിലാളി ബോട്ടിനരികിൽ മരിച്ച നിലയിൽ

കണ്ണൂർ: അന്യസംസ്ഥാനക്കാരനായ മത്സ്യ തൊഴിലാളിയെ അഴീക്കലിൽ ബോട്ടിനരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മത്സ്യ തൊഴിലാളി ഒറീസ്സ സുജാനോർ സ്വദേശി ജിഷുദേവ് മാഞ്ചി (48) എന്നയാളെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. 


അഴീക്കൽ ബോട്ട് ജെട്ടിക്ക് സമീപത്തെ ബോട്ട് അറ്റകുറ്റപണികൾ നടത്തുന്ന ശിൽപ ബോട്ട് യാര്‍ഡിനടുത്ത് നിർത്തിയിട്ട ബോട്ടിന് സമീപത്തായാണ് ഇന്ന് കാലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.  


വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.