കണ്ണൂരിൽ മകന്‍ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് മരിച്ചു.

 



കണ്ണൂര്‍: കുടുംബ വഴക്കിനിടെ മകൻ വലിച്ചെറിഞ്ഞ മാതാവ് മരണപ്പെട്ടു.

അലവില്‍ പള്ളിയാം മൂലയിലെ വി.ശാന്ത (88)യാണ് മരിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.


ഈ മാസം 11 ന് ബുധനാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം. കസേരയില്‍ ഇരിക്കുകയായിരുന്ന വയോധികയായ മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ശാന്ത എ കെ ജി ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു.


വധശ്രമ കേസില്‍ മകനായ അലവില്‍ പള്ളിയാംമൂല ലക്ഷംവീട് കോളനിയിലെ വി.സജീവനെ (58) ടൗണ്‍ പോലീസ് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.


ഭര്‍ത്താവ്: പരേതനായ രാമന്‍.

മക്കള്‍: രഞ്ജിനി, സജിനി, സജീവന്‍, സജിത, പരേതനായ ബാലന്‍. മരുമക്കള്‍: പ്രകാശിനി, മനോഹരന്‍, സരസ പരേതനായ രവീന്ദ്രന്‍, അനില്‍കുമാര്‍.

വി.സജീവൻ 




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.