കണ്ണൂർ : വീടിന് മുൻപിൽ നിൽക്കുകയായിരുന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു, ഭർത്താവിന് പരുക്കേറ്റു




കണ്ണൂർ :കൂത്തുപറമ്പിനടുത്ത കണ്ടംകുന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച പരുക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


വള്ളിക്കുന്ന് ഹൗസിൽ പ്രേമി (56) യാണ് മരിച്ചത് ഇവരുടെ കൂടെയുണ്ടായിരുന്ന

ഭർത്താവ് അച്യുത്രനും പരിക്കേറ്റു ഇന്ന് രാവിലെഇരുവരും വീടിന് മുന്നിൽ റോഡരികിൽ നിൽക്കുകയായിരുന്നു ഇതുവഴി അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും പ്രേമിയുടെ ജീവൻ രക്ഷിക്കാനായില്ല

 മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ കാർകൂത്തുപറമ്പ് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പൊലിസ് സംശയിക്കുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.