ഇടിമിന്നലേറ്റ് കാലിത്തൊഴുത്തില്‍ പശുക്കൾ ചത്തുവീണു ; പരിശോധിക്കാൻ കയറിയ ക്ഷീരകര്‍ഷകന് ഷോക്കേറ്റു ദാരുണാന്ത്യം.

 



ഇടിമിന്നലിനെതുടർന്ന് പശു കരയുന്നതുകേട്ട് കാലിത്തൊഴുത്തില്‍ കയറിയ ക്ഷീരകർഷകൻ ഷോക്കേറ്റുമരിച്ചു. ഇലിപ്പക്കുളം വട്ടയ്‌ക്കാട് പുത്തൻതറയില്‍ രാമകൃഷ്ണപിള്ള(72)യാണ് മരിച്ചത്.തൊഴുത്തിലെ ബള്‍ബിലേക്കുള്ള വയറില്‍ നിന്നാണ് ഷോക്കേറ്റത്. കഴിഞ്ഞ‌ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം.


ഇടിമിന്നലേറ്റ് പശു കരയുകയും തുടർന്ന് ചത്തുവീഴുകയുമായിരുന്നു. ശബ്‌ദംകേട്ട് രാമകൃഷ്‌ണപിള്ള വീട്ടുമുറ്റത്തുള്ള കാലിത്തൊഴുത്തിലേക്ക് ഓടിച്ചെന്നു. ഈസമയം തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ കെട്ടിയിരുന്ന ബള്‍ബിലേക്കുള്ള വയറില്‍ നിന്ന് ഇദ്ദേഹത്തിന് ഷോക്കേല്‍ക്കുകയായിരുന്നു. പിന്നാലെ ചെന്ന മകള്‍ ഷീജയ്‌ക്ക് ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു. അർബുദരോഗബാധിതനായ രാമകൃഷ്‌ണപിള്ള ആറുവർഷമായി ചികിത്സയിലായിരുന്നു. വള്ളിക്കുന്നം പൊലീസ് തുടർനടപടികള്‍ സ്വീകരിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??