ടര്‍ഫിലേക്കെന്ന് പറഞ്ഞ് പോയ 17കാരനെ എറണാകുളത്ത് ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി.

 



ടര്‍ഫിലേക്കെന്ന് പറഞ്ഞ് പോയ 17കാരനെ എറണാകുളത്ത് ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി.


എറണാകുളത്ത് 17കാരനെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറയ്ക്കല്‍ സ്വദേശി അര്‍ജുന്‍ കുമാറിന്റെ മൃതദേഹമാണ് എളങ്കുന്നപ്പുഴ ബീച്ചില്‍ കണ്ടെത്തിയത്. കളിക്കാനായി ടര്‍ഫില്‍ പോകുന്നു എന്ന് പറഞ്ഞ് ഉച്ചയ്ക്ക് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു അര്‍ജുന്‍.


അര്‍ജുന്റെ മരണകാരണം നിലവില്‍ വ്യക്തമല്ല. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ടര്‍ഫില്‍ പോകുന്നു എന്ന് പറഞ്ഞ് പോയ അര്‍ജുന്‍ തിരിച്ച് വരുന്നത് കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിലാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്.

Comments