നാറാത്ത് ഗ്രാമ പഞ്ചായത്ത് 2026 2027 വാർഷിക ബജറ്റ് അവതരിപ്പിച്ചു.
![]() |
| നാറാത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പി സുധീഷ് 2026-27വാർഷിക ബജറ്റ് അവതരിപ്പിക്കുന്നു |
നാറാത്ത് ഗ്രാമ പഞ്ചായത്ത് 2026 2027 വാർഷിക ബജറ്റ് അവതരിപ്പിച്ചു. നാറാത്ത് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് കെ റഹ്മത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.സുധീഷ് ബജറ്റ് അവതരിപ്പിച്ചു. കാർഷിക മേഖലയ്ക്ക് കൂടുതൽ പരിഗണന നൽകിയ ബജറ്റാണ്2026-27സാമ്പത്തിക വർഷത്തേക്ക് നാറാത്ത് പഞ്ചായത്തിൽ അവതരിപ്പിച്ചത് തരിശ്നിലങ്ങൾവ്യക്തികൾ,ഗ്രൂപ്പുകൾ,സഹകരണസംഘങ്ങൾ,എന്നിവരുമായിചേർന്ന്സംയോജിത കൃഷിചെയ്യാനുംകാർഷികഉത്പാദനംവർധിപ്പിക്കാനുംബജറ്റിൽതുകവകകൊള്ളിച്ചു, പഞ്ചായത്തിലെ മുഴുവൻ എൽ പി.സ്ക്കൂൾ കുട്ടികൾക്കും പ്രഭാത ഭക്ഷണം പദ്ധതി ജനം ഇരു കയ്യും നീട്ടി സ്വീകരിക്കുന്നതാണ് എന്ന് ബജറ്റ് അവതരണത്തിൽ വൈസ് പ്രസിഡണ്ട് സൂചിപ്പിച്ചു , പൊതു ഇടങ്ങളിൽ (കമ്പിൽ, കണ്ണാടിപ്പറമ്പ് നാറാത്ത് )ടേക്ക് എ ബ്രേക്ക് മാതൃകയിൽ ശുചിത്വ മിഷൻ പദ്ധതികൾ, ഓപ്പൺ ജിം എന്നിവ പ്രധാന പദ്ധതിയിൽ ഉൾപ്പെടുത്തി.ടൂറിസം മേഖലയിൽ അനന്ത സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി തനതു വരുമാനം വർധിപ്പിച്ചുകൊണ്ട് വികസനപ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ നടപ്പാക്കാൻ സാധിക്കുമെന്നത് ബജറ്റ് പ്രഖ്യാപനത്തിലെ പ്രധാന നിർദേശങ്ങൾ ആണ്

Comments
Post a Comment