പരിയാരത്ത് റബ്ബർ തോട്ടം കത്തി നശിച്ചു




 പരിയാരം :കണ്ണൂർ മെഡിക്കൽ കോളേജ് മേലതിയടം റോഡിൽ ചെറുതാഴം മിൽക്ക് പ്ലാൻറിൻ്റെ നിർമ്മാണം നടക്കുന്ന സ്ഥലത്തിന് പിറകിലെ റബ്ബർ തോട്ടത്തിൽ തീപിടുത്തം. ബുധനാഴ്ച ഉച്ചയോടെയാണ് തീ പിടിച്ചത്.ഏകദേശം അറുപതോളം റബ്ബർ മരങ്ങൾക്ക് തീ പടർന്ന് ഭാഗികമായി കത്തിനശിച്ചു. പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികളുടെയും നാട്ടുകാരുടെയും തീ അണയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പയ്യന്നൂർ അഗ്നിശമന സേനയെ വിവരമറിയിക്കുകയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ മുരളിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. ജീവനക്കാരായ പി പി ലിജു, ടി പി ധനേഷ് , പി സത്യൻ, എസ് ജോബി , ടി കെ സനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..