ഒരു നിമിഷത്തെ അപ്രതീക്ഷിത ആഘാതം, ജോലിസ്ഥലത്തുണ്ടായ അപ്രതീക്ഷിത അപകടത്തില്‍ വട്ടപ്പാറ സ്വദേശിയായ യുവാവിൻ്റെ വിയോഗം നാടിനെ നടുക്കി...
തിരുവനന്തപുരം: മണ്ണന്തല കിഴക്കേ മുക്കോലയിൽ ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ വൈദ്യുതാഘാതത്തെ തുടർന്ന് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. വട്ടപ്പാറ ചിറ്റാഴ മുക്കംപാലമൂട് സ്വദേശി രാഹുൽ എസ്.പി ആണ് മരിച്ചത് 24 വയസ്സായിരുന്നു പ്രായം..
നാലാഞ്ചിറ കെഎസ്ഇബി സെക്ഷൻ ഓഫീസിലെ എച്ച്.ആർ വിഭാഗം ജീവനക്കാരനായിരുന്നു രാഹുൽ. കെഎസ്ഇബി കോൺട്രാക്ടറായ സുരേഷിന്റെ മകനാണ്. ട്രാൻസ്‌ഫോർമറിലെ അറ്റകുറ്റപ്പണികൾക്കിടെ അപ്രതീക്ഷിതമായി ഷോക്കേൽക്കുക ആയിരുന്നു. അപകടം നടന്നയുടൻ തന്നെ രാഹുലിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാകാനുണ്ടായ കൃത്യമായ സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ല..
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു, തുടര്‍ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്ന് വൈകുന്നേരം 3 മണിക്ക് വട്ടപ്പാറയിലുള്ള സ്വവസതിയിൽ സംസ്കാര ചടങ്ങുകൾ നടക്കും...

Comments
Post a Comment