തളിപ്പറമ്പ് : മുസ്ലിം യൂത്ത് ലീഗ് ഇഫ്തിറാഹ ഇഫ്താര്‍ ടെന്റിന് തുടക്കമായി
തളിപ്പറമ്പ് : മുസ്ലിം യൂത്ത്‌ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി കഴിഞ്ഞ മൂന്ന് വര്‍ഷമായി വൈറ്റ് ഗാര്‍ഡ് തളിപ്പറമ്പിന്റെ സഹകരണത്തോടെ നടത്തി വരുന്ന ഇഫ്തിറാഹ ഇഫ്താര്‍ ടെന്റിന് തുടക്കമായി.
വഴിയാത്രകാര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും കടകളിലെ ജീവനക്കാര്‍ക്കും വളരെ ഉപകാരപ്രദമായ രീതിയിലാണ് ടെന്റ് ഒരുക്കിയിട്ടുള്ളത്.
റമദാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ വിഭവസ്മൃദ്ധമായ രീതിയിലാണ് വിഭവങ്ങള്‍ നല്‍കി വരുന്നത്.
മുസ്ലിംയൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ പ്രസിഡന്റ് മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയില്‍ മുസ്ലിംലീഗ് കണ്ണൂര്‍ ജില്ല സെക്രട്ടറി അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു.

Comments
Post a Comment