കണ്ണൂർ : ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു.




 കൂത്തുപറമ്പിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ്  ദാരുണമായി മരിച്ചു


കൂത്തുപറമ്പ് : കൂത്തുപറമ്പ് -മട്ടന്നൂർ റോഡിലെ നിർമലഗിരിയിൽ ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു. എരുവട്ടി പുളബസാർ ചെട്ടിയാൻ വീട്ടിൽ ആരോമലാ (26) ണ് മരിച്ചത്. നിർമലഗിരി കോളേജിന് സമീപം പതിനൊ ന്നാം മൈലിൽ ചൊവ്വാഴ്ച രാത്രി 7.15 ഓടെയാണ് അപകടം. മട്ടന്നൂർ ഭാഗ ത്തുനിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് വരുന്ന ബൈക്കും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കാൽനട യാത്രക്കാര നെ ഇടിച്ചശേഷം നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആരോമലിനെ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വി മോഹനന്റെയും രാജശ്രീയുടെയും മകനാണ്. സഹോദരി അംന. അപകടത്തിൽപരിക്കറ്റ കാൽനടയാത്രക്കാരൻ നിർമല പതിനൊന്നാംമൈ ലിലെ വിൻസെൻ്റി (67) നെ കണ്ണൂരിലെ സ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.