മരണത്തിലും, കൈവിടാതെ, അമ്മയും മകനും, നാടിനെ നടുക്കിയ മ,രണം സംഭവിച്ചത് അമ്മയും മകനും ചികിത്സയിൽ തുടരുന്നതിനിടെ...

 


പുതുപ്പള്ളി: നാടിനെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട്, ഏറ്റുമാനൂർ പട്ടിത്താനത്തുണ്ടായ വാഹനാപ,കടത്തിൽ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന അമ്മയും, മകനും മ,രണത്തിന് കീഴടങ്ങി. പയ്യപ്പാടി വെന്നിമല കിഴക്കേക്കുഴിയിൽ തൈപ്പറമ്പിൽ അജീഷിന്റെ ഭാര്യ ഗീത അജീഷ് (46), മകൻ എബൽ അജീഷ് (19) എന്നിവരാണ് കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് മ,രണപ്പെട്ടത്.


ഫെബ്രുവരി ഒന്നിന് എറണാകുളത്ത് മകന്റെ പഠനസംബന്ധമായ കാര്യങ്ങൾക്കായി പോയി മടങ്ങുന്നതിനിടെയാണ് അജീഷും, കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. തവളക്കുഴിയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാര്‍ ജീപ്പുമായി കൂട്ടിയിടിക്കുക ആയിരുന്നു. അപകടത്തിൽ കുടുംബാംഗങ്ങൾക്കെല്ലാം ഗുരുതരമായി പരിക്കേറ്റിരുന്നു..


എബലിന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലക്ഷങ്ങൾ ആവശ്യമായി വന്നപ്പോൾ പുതുപ്പള്ളി ഗ്രാമം ഒന്നടങ്കം ആ കുടുംബത്തിനായി കൈകോർത്തിരുന്നു. 4ാം വാർഡിലെ ജനകീയ സമിതിയും, പ്രവർത്തകരും ചേർന്ന് ചുരുങ്ങിയ സമയം കൊണ്ട് ലക്ഷങ്ങൾ സമാഹരിച്ച് നൽകിയെങ്കിലും, ആ നാടിന്റെ മുഴുവൻ പ്രാർത്ഥനകളെയും വിഫലമാക്കിക്കൊണ്ട് എബൽ മരണത്തിന് കീഴടങ്ങി. ആ ആഘാതം മാറും മുൻപേ തൊട്ടുപിന്നാലെ മാതാവ് ഗീതയും യാത്രയായി..


പയ്യപ്പാടി ഏബനേസ്സർ സഭാംഗവും സെക്രട്ടറിയുമാണ് ഗീതയുടെ ഭർത്താവ് അജേഷ് ടി. മാത്യു. അപ്രതീക്ഷിതമായി എത്തിയ ഈ ദുരന്തം ഒരു നാടിനെ മുഴുവൻ നിശബ്ദമാക്കിയിരിക്കുകയാണ്. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാര ചടങ്ങുകൾ പിന്നീട് തീരുമാനിക്കും..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.