ട്രെയിനിൽ സ്ഥിരം മോഷണം: യുവാവ് അറസ്റ്റിൽ



കോഴിക്കോട് : ട്രെയിനിൽ സ്ഥിരമായി മോഷണം നടത്തുന്ന യുവാവ് അറസ്റ്റിലായി. മലപ്പുറം നിലമ്പൂർ സ്വദേശി മുഹമ്മദ് സിഫിൽ (23) ആണ് പിടിയിലായത്. എറണാകുളം-നിസാമുദ്ധീൻ എക്സ്പ്രസിൽ നിന്ന് ലാപ്ടോപ് ഉൾപ്പെടെയുള്ള ബാ​​ഗ് മോഷ്ടിച്ചതിനും പുതുച്ചേരി-മം​ഗലാപുരം എക്സ്പ്രസിൻ്റെ ജനറൽ കോച്ചിലുണ്ടായിരുന്ന യാത്രക്കാരൻ്റെ ലാപ്ടോപ് അടങ്ങിയ ബാ​ഗ് മോഷ്ടിച്ചതിനുമാണ് അറസ്റ്റിലായത്. കാരയ്ക്കൽ-എറണകുളം എക്സ്പ്രസിൽ യാത്രക്കാരൻ്റെ ഐഫോൺ മോഷ്ടിച്ചതിനും ട്രെയിൻ യാത്രയ്ക്കിടെ ഫോൺ സംസാരിക്കാനായി വാങ്ങിയ ശേഷം കടന്നുകളഞ്ഞതിനും ഇയാൾക്കെതിരെ കേസുണ്ട്.


ഐഫോണും മറ്റൊരു ഫോണും ഇയാളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ലാപ്ടോപ് കൂടി ഇനി കണ്ടെത്താനുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഫോർട്ട് കൊച്ചി എന്നിവിടങ്ങിളിൽ ഇയാളുടെപേരിൽ കേസുകളുണ്ട്. കോഴിക്കോട് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ സുധീർ മനോഹറിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.