പഴയങ്ങാടി: സൈതമ്മാടകത്ത് കുടുംബ സംഗമം മെയ് 3 ന്.
പഴയങ്ങാടി : കുഞ്ഞാലി മരക്കാർ പരമ്പരയിൽ പെട്ട മാടായിലെ മുട്ടത്തും ലോകത്തിലെ വിവിധ ഭാഗങ്ങളിലും താമസിക്കുന്ന പുരാതനമായ സൈതമ്മാടകത്ത് കുടുംബത്തിന്റെ വിപുലമായ ആറാമത് കുടുംബ സംഗമം മെയ് മൂന്നിന് നടക്കുന്നതാണ്.
കുടുംബ സംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ്ന്റെ ഉദ്ഘാടനം മുട്ടം വെള്ളച്ചാലിൽ, തറവാട്ടിലെ മുതിർന്ന കാരണവന്മാരായ എസ് കെ പി അബ്ദുറഹിമാൻ ഹാജിയും, എസ് എൽ പി മഹമ്മുദ് ഹാജിയും ചേർന്ന് നിർവഹിച്ചു. സൈതമാടകത്ത് ഫാമിലി വെൽഫെയർ അസോസിയേഷൻ (സഫ്‌വ) ചെയർമാൻ ഡോ. എസ് എൽ പി ഉമർ ഫാറൂഖ് അധ്യക്ഷതവഹിച്ചു. എസ് എൽ പി മുഹമ്മദ് കുഞ്ഞി ഹാജി, എസ് കെ പി അബ്ദുൽ ഖാദർ ഹാജി, എസ് എൽ പി മൊയ്തീൻ, എസ് എൻ പി അമീർ, എസ് പി ഷുക്കൂർ, എസ് വി പി ഹാഷിം, പി ടി ഫൈസൽ, എ പി റാഫി, എസ് കെ പി വാഹിദ, എസ് എൽ പി ആയിഷ പ്രസംഗിച്ചു.
ഫോട്ടോ: സൈതമ്മാടകത്ത് കുടുംബ സംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് എസ് കെ പി അബ്ദുറഹിമാൻ ഹാജിയും, എസ് എൽ പി മഹമൂദ് ഹാജിയും ചേർന്ന് നിർവഹിക്കുന്നു.
റിപ്പോർട്ട്:SLP മുഹമ്മദ് കുഞ്ഞി
Mob 9567696501.

Comments
Post a Comment