കണ്ണൂർ പള്ളിക്കുന്നിൽ ബിഡിഎസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

 



കണ്ണൂർ: ബിഡിഎസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. പള്ളിക്കുന്ന് തയ്യിലെ കുളത്തിൽ കുളിക്കുന്നതിനിടെയാണ് കർണാടക സുള്ള്യ സ്വദേശി അസ്തിക് രാഘവ് (19) മുങ്ങി മരിച്ചത്. മംഗളൂരു ദേർളകട്ട എ ബി ഷെട്ടി കോളേജിൽ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയാണ് അസ്തിക് രാഘവ്. കൊറ്റാളിയിലെ സഹപാഠിയുടെ വീട്ടിൽ എത്തിയതായിരുന്നു വിദ്യാർത്ഥി. കൂട്ടുകാർക്കൊപ്പമാണ് അസ്തിക് കുളിക്കാൻ എത്തിയത്. ഫയർഫോഴ്സ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..