ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപിച്ച അച്ചാർ കുപ്പിയിൽ മയക്ക് മരുന്ന്
ചക്കരക്കൽ: ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപിച്ച അച്ചാർ കുപ്പിയിൽ മയക്ക് മരുന്ന്. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിദിലാജിന്റെ വീട്ടിൽ ജിസിൻ എന്നയാൾ എത്തിച്ച അച്ചാറിലാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയാണ് അച്ചാർ കുപ്പിയിൽ ഒളിപ്പിച്ചിരുന്നത്.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments
Post a Comment