റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം
പെരുമ്പാവൂർ:- പെരുമ്പാവൂരിലെ മരുതുകവലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനി ആതിരയുടെ മകൻ അത്യുക്ത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. മുത്തശ്ശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി കയ്യിൽ കിട്ടിയ റംബൂട്ടാൻ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

Comments
Post a Comment