പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ പോഷൺ പക്വാഡ നടത്തി
കണ്ണാടിപ്പറമ്പ് : ആരോഗ്യത്തിന് നല്ല ഭക്ഷണം ശീലമാക്കാം എന്ന മുദ്രാവാക്യവുമായി പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ പോഷകാഹാര പ്രദർശനവും ബോധവൽക്കരണവും (പോഷൺ പക്വാഡ) നടത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ പുലീപ്പി സബ്ബ് സെൻ്റർ സ്റ്റാഫ് ശ്രീമതി. ടി.രേഷ്മ ക്ലാസ്സെടുത്തു. വൈവിധ്യമാർന്ന ധാന്യവിഭവങ്ങൾ രക്ഷിതാക്കൾ ഒരുക്കിയിരുന്നു. ചെറുധാന്യങ്ങളും ഇലക്കറികളും വൈവിധ്യങ്ങളുടെ ഭാഗമായി.പ്രീപ്രൈമറി മുതൽ അഞ്ച് വരെ ക്ലാസ്സുകൾ മുഴുവനായും പങ്കുചേർന്നു. പി.ടി.എ പ്രസിഡണ്ട് സി. രജിലേഷ്, മാതൃസമിതി പ്രസിഡണ്ട് ആർ. ഇന്ദു എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സി.വി. സുധാമണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.പി. പ്രജേഷ് നന്ദിയും പറഞ്ഞു.


Comments
Post a Comment