യുപിഐ ഇടപാടുകളിൽ ഓഗസ്റ്റ് ഒന്നോടെ 4 മാറ്റങ്ങൾ



മുംബൈ: ഉപഭോക്താക്കൾക്കുമേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനും മികച്ച പേയ്മെന്റ് സൗകര്യങ്ങൾ നൽകുന്നതിനുമായി നാഷനൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നടപ്പാക്കിയ മാറ്റങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽവരുന്നു. അക്കൗണ്ട് ബാലൻസ് പരിശോധന (Balance Check), സ്റ്റാറ്റസ് പുതുക്കൽ ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് വരുന്നത്. എന്നാൽ പണമിടപാടുകളെ പുതിയ മാറ്റങ്ങൾ ബാധിക്കില്ല. 


പ്രധാന നാലുമാറ്റങ്ങൾ ഇവയാണ്: 


1- ഇനി മുതൽ UPI ആപ്പ് വഴി ഒരു ദിവസം 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ കഴിയൂ. 


2- നെറ്റ്ഫ്ലിക്സസ് അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് ഇൻസ്റ്റാൾമെന്റുകൾ (EMI) പോലുള്ള Auto Pay ഇടപാടുകൾ ഇനി മൂന്ന് സമയ സ്ലോട്ടുകളിൽ മാത്രമേ പ്രോസസ്സ് ചെയ്യൂ. രാവിലെ 10 മണിക്ക് മുമ്പും, ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് അഞ്ചു വരെയും, രാത്രി 9.30 നും ശേഷവും. 


3- പൂർത്തിയാകാത്ത ഇടപാടുകളുടെ സ്റ്റാറ്റസ് ഒരു ദിവസം മൂന്ന് തവണ മാത്രമേ പരിശോധിക്കാൻ കഴിയൂ. ഓരോ പരിശോധനയ്ക്കും ഇടയിൽ 90 സെക്കൻഡ് ഇടവേള ഉണ്ടായിരിക്കും. 


4- ഉപഭോക്താവിന്റെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ ഒരു ദിവസം 25 തവണ മാത്രമേ കാണാൻ കഴിയൂ. സെർവറിലെ അനാവശ്യ ട്രാഫിക്ക് കുറയ്ക്കുന്നതിനാണ് ഈ പരിധി. 


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.