കണ്ണൂർ : സി.പി.എം ബ്രാഞ്ച് സെക്രട്ടെറി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

 




പരിയാരം: സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

രാജേഷ് കോമത്ത് (47) നെയാണ് ഇന്ന് രാവിലെ 6.45 ന് അമ്മാനപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.

ഉടന്‍ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

പരിയാരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

സിപിഎം അമ്മാനപ്പാറ സെന്റര്‍ ബ്രാഞ്ച് സെക്രട്ടറിയാണ്.

പരേതനായ ഗോപാലന്‍-കെ.പത്മിനി ദമ്പതികളുടെ മകനാണ്.

ഭാര്യ: ടി.ഷിംന.

മക്കള്‍: ആശിഷ്, അന്‍ഷ്.

സഹോദരങ്ങള്‍ രാജു കോമത്ത്, രതി.

സംസ്‌കാരം ജൂലൈ 26-ശനിയാഴ്ച്ച (മറ്റന്നാള്‍ )രാവിലെ 11 മണിക്ക് അമ്മാനപ്പാറ പൊതുശമ്ശാനത്തില്‍.

രാവിലെ 9 മണി മുതല്‍ യുവശക്തി അമ്മാനപ്പാറ ക്ലബ്ബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.