മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച ഫർസീനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ കടുത്ത നടപടി, ഒരു വർഷത്തെ ശമ്പള വർധന തടയും.

 




കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും അധ്യാപകനുമായ ഫർസീൻ മജീദിനെതിരെ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. ഫർസീന്റെ ഒരു വർഷത്തെ ശമ്പള വർധന തടയുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. 


കേരള വിദ്യാഭ്യാസ ചട്ടം 75 അനുസരിച്ച് കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫർസീൻ ജോലി ചെയ്യുന്ന മുട്ടന്നൂർ യു.പി സ്കൂൾ മാനേജ്‌മെന്റിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നോട്ടീസയച്ചിരുന്നു. 2022ലാണ് ഫർസീൻ ഉൾപ്പടെ മൂന്ന്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചത്. 


നടപടി പ്രതിഷേധാർഹമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയും പ്രതികരിച്ചു. 

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.