തീവണ്ടി യാത്രക്കിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു.
കാസർകോട്: തീവണ്ടി യാത്രക്കിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
നെയ്‌വേലി സ്വദേശി വെങ്കിടേശൻ (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിൽ കൊച്ചുവേളി പോർബന്ദർ എക്സ്പ്രസിലാണ് മംഗളൂരുവിലെ കോളേജിലെ എംബിഎ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
ജനറൽ കോച്ചിലായിരുന്നു സംഭവം. പ്രതി കണ്ണൂർ മുതൽ വിദ്യാർഥിനിയെ ശല്യം ചെയ്തിരുന്നു. തുടർന്ന് തീവണ്ടി കാഞ്ഞങ്ങാട് എത്തിയപ്പോൾ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു.
ബഹളം വെച്ചതോടെ സീറ്റിൽ നിന്ന് എഴുന്നേറ്റ് പോയെങ്കിലും പ്രതിയെ മറ്റ് യാത്രക്കാർ വെങ്കിടേശനെ തടഞ്ഞ് വച്ച് തീവണ്ടി കാസർകോട് എത്തിയപ്പോൾ റെയിൽവേ പോലീസിന് കൈമാറി.
വിദ്യാർഥിനി ഇ-മെയിലിൽ നൽകിയ പരാതിക്ക് ശേഷം റെയിൽവേ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹൊസ്ദുർഗ് കോടതി വെങ്കിടേശനെ റിമാൻഡ് ചെയ്തു

Comments
Post a Comment