പരിയാരം : ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുപ്പം ദേശീയപാതയിൽ വാഴ നട്ടുകൊണ്ട് പ്രതിഷേധിച്ചു.
കുപ്പം :പരിയാരം മേഖലയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുപ്പം ദേശീയപാതയിൽ വാഴ നട്ടുകൊണ്ട് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് കെ.വി സുരാഗ് അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം കോൺഗ്രസ്സ് മണ്ഡലം ജനറൽ സെക്രട്ടറി ജെയ്സൺ പരിയാരം ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. ജീസൺ ലൂയിസ്, ഷിജിത്ത് ഇരിങ്ങൽ, അബു താഹിർ, എം. സുധീഷ്, സന്ദീപ് പരിയാരം, രാം കൃഷ്ണ പാച്ചേനി എന്നിവർ നേതൃത്വം നൽകി.

Comments
Post a Comment