എട്ടുവയസുകാരിയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് 77 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ.
തളിപ്പറമ്പ്:എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് 77 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ.
കണ്ണൂർ നുച്ചിയാട് മണിപ്പാറ മല്ലിശ്ശേരിവീട്ടില്‍ പത്മനാഭനയൊണ്
(54)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.
2021 ആഗസ്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 2022 ലെ ക്രിസ്തുമസ് അവധിക്കാലത്തും പീഡനം നടന്നു.
ആദ്യം തളിപ്പറമ്പ് സ്റ്റേഷനില്‍ എസ്.ഐ ദിനേശന്‍ കൊതേരി രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ഉളിക്കല്‍ സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.
വിചാരണയുടെ അവസാന ഘട്ടത്തില്‍ കോടതിയെ കബളിപ്പിച്ചു മുങ്ങിയ പ്രതിയെ ഉളിക്കല്‍ പോലിസ് പിന്നീട് പിടികൂടുകയായിരുന്നു.
ഉളിക്കല്‍ എസ്.ഐ സുധീര്‍ കല്ലനാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

Comments
Post a Comment