സായാഹ്ന ഒ.പിയില്‍ ഡോക്ടര്‍മാരെ നിയമിക്കുക; നാറാത്ത് എഫ്.എച്ച്.സിയോടുള്ള അവഗണന: എസ്.ഡി.പി.ഐ. വീണ്ടും പ്രക്ഷോഭത്തിലേക്ക്

 



നാറാത്ത്: നാടാകെ പനി പടരുമ്പോള്‍ നാറാത്ത് ഫാമിലി ഹെല്‍ത്ത് സെന്ററിൽ ആവശ്യമായ ഡോക്ടറെ നിയമിക്കാത്തത് കാരണം രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ. നാറാത്ത് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ കാലങ്ങളിൽ നിരവധി തവണ എസ്.ഡി.പി.ഐ പഞ്ചായത്തിലേക്ക് മാർച്ചും ധർണയും ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് കുറഞ്ഞ കാലത്തേക്ക് ഉച്ചക്ക് ശേഷം ഡോക്ടറെ നിയമിച്ചത്. പി.എച്ച്.സിയെ എഫ്.എച്ച്.സിയാക്കി ഉയര്‍ത്തുകയും വൈകുന്നേരം വരെ ഒ.പി. സേവനം ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നെങ്കിലും സായാഹ്ന ഒ.പി. ഇപ്പോഴും കാര്യക്ഷമമായിട്ടില്ല. മിക്ക ദിവസങ്ങളിലും ഉച്ചയ്ക്കു ശേഷം ഡോക്ടര്‍ ഉണ്ടായിരിക്കില്ലെന്ന ബോര്‍ഡ് ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നിരന്തരം പുറവെടുപ്പിക്കുമ്പോഴാണ് ഡോക്ടറില്ലാതെ രോഗികള്‍ വലയുന്നത്. നിസ്സാര കാരണങ്ങള്‍ പറഞ്ഞാണ് പഞ്ചായത്ത് അധികൃതര്‍ ഡോക്ടറില്ലാത്ത കാര്യത്തെ ന്യായീകരിക്കുന്നത്. മാത്രമല്ല, ലാബിന്റെ പ്രവർത്തനങ്ങളും കാര്യക്ഷമമല്ല. മരുന്നിന്റെ ലഭ്യതക്കുറവും രോഗികളെ പ്രയാസപ്പെടുത്തുന്നു . ഇത്തരം വിഷയങ്ങളില്‍ അടിയന്തര പ്രാധാന്യത്തോടെ ഇടപെടാന്‍ നാറാത്ത് പഞ്ചായത്ത് അധികൃതര്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ഭരണസമിതി അംഗങ്ങളെ തടയുന്നത് ഉള്‍പ്പെടെയുള്ള ജനകീയ പ്രക്ഷോഭത്തിന് എസ്.ഡി.പി.ഐ നേതൃത്വം നല്‍കുമെന്നും എസ്.ഡി.പി.ഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. എസ്.ഡി.പി.ഐ നാറാത്ത് പഞ്ചായത്ത് 

പ്രസിഡണ്ട് മൂസാൻ കമ്പിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷമീർ നാറാത്ത്. വൈസ് പ്രസിഡണ്ട് റാഫി സി കെ., 

ജോയൻ സെക്രട്ടറി ജവാദ് കണ്ണാടിപ്പറമ്പ് സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.