ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഫസീലയുടെ സന്ദേശങ്ങൾ നൊമ്പരമാകുന്നു.

 


തൃശൂർ: 

ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഫസീലയുടെ സന്ദേശങ്ങൾ നൊമ്പരമാകുന്നു.


ഇരിങ്ങാലക്കുടയിലെ ഭർതൃവീട്ടിലാണ്


ഫസീല ജീവനൊടുക്കിയത്.


ഭർത്താവിന്റെയും അമ്മയുടെയും


പീഡനത്തിൽ മനംനൊന്ത ഫസീല,


സ്വന്തം മാതാവിന് അയച്ച വാട്‌സാപ്പ്


സന്ദേശങ്ങളും പുറത്തുവന്നിരുന്നു.


'ഉമ്മാ, ഞാൻ മരിക്കുകയാണ്.. ഇല്ലെങ്കിൽ അവരെന്നെ കൊല്ലു'മെന്നാണ് ഫസീല അയച്ച സന്ദേശത്തിൽ പറയുന്നത്


താൻ ഭർത്താവിന്റെ കഴുത്തിന് പിടിച്ചുവെന്ന് ആരോപിച്ചും തന്നെ ഉപദ്രവിച്ചുവെന്നും ഗർഭിണിയെന്ന് അറിഞ്ഞിട്ടും വയറ്റിൽ ചവിട്ടിയെന്നും ഫസീല തന്റെ ഉമ്മയ്ക്ക് സന്ദേശമയച്ചിട്ടുണ്ട്. താൻ മരിക്കാൻ പോകുകയാണെന്നും മരിച്ചാൽ പോസ്റ്റുമോർട്ടം ചെയ്യരുതെന്നും അത് മാത്രമാണ് തൻറെ അപേക്ഷയെന്നും ഫസീല രാവിലെ 6.49 ന് അയച്ച വാട്സാപ്പ് മെസേജിൽ പറയുന്നു. രാവിലെ ഏഴുമണിക്കാണ് ഫസീലയെ അവസാനമായി ഓൺലൈനിൽ കണ്ടത്.


ഫസീല ഗർഭിണിയായത് അറിഞ്ഞത് ഇന്നലെയാണ്. ഇതിന് പിന്നാലെ ഉപദ്രവം കഠിനമായത്. ഒന്നേമുക്കാൽ വർഷം മുൻപാണ് കാർഡ് ബോർഡ് കമ്പനി ജീവനക്കാരനായ നൗഫലുമായി ഫസീലയുടെ വിവാഹം നടത്തിക്കൊടുത്തത്. 8 മാസം പ്രായമുള്ള ഒരു കുഞ്ഞും ഇവർക്കുണ്ട്. ഭർതൃവീട്ടിലെ ബുദ്ധിമുട്ടുകളെ കുറിച്ച് ഫസീല നിരന്തരം വീട്ടിൽ അറിയിച്ചിരുന്നുവെങ്കിലും വീട്ടുകാർ ഗൗരവത്തിലെടുത്തിരുന്നില്ലെന്നാണ് ബന്ധുക്കൾ മനോരമന്യൂസിനോട് വെളിപ്പെടുത്തിയത്. കുടുംബങ്ങൾ അകന്ന് പോകരുതെന്ന് കരുതി എല്ലാം പറഞ്ഞ്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.