Posts

Showing posts from January, 2023
Image
  ടി വി പുരുഷോത്തമൻ (75) അന്തരിച്ചു ബക്കളം പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ ടി വി പുരുഷോത്തമൻ (75) അന്തരിച്ചു. സംസ്കാരം ബുധൻ പകൽ 12ന് പട്ടുവം സമുദായ ശ്മശാനത്തിൽ. (റിട്ട. സി ആർപിഎഫ്). അമ്മ: ടി വി ശാരദാമ്മ (പട്ടുവം കുഞ്ഞി മതിലകം). ഭാര്യ: കെ രുഗ്മിണി. മക്കൾ: കെ പ്രസീത, ദീപേഷ് (ബംഗ്ലുരു). മരുമക്കൾ: ഷാജി (കയരളം), മഞ്ജുഷ (പടന്നപ്രം). സഹോദരങ്ങൾ: പ്രദീപൻ ( വെള്ളൂർ), പത്മജൻ (കൊട്ടില), പ്രസന്ന (കീച്ചേരി), പരേതരായ പത്മനാഭൻ, പ്രേംനാഥ്, പുഷ്പരാജ്. മൃതദേഹം രാവിലെ ഒമ്പതിന് പുന്നക്കുളങ്ങരയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും.
Image
പയ്യനാടൻ സോമസുന്ദരൻ (82) നിര്യാതനായി.  പാപ്പിനിശ്ശേരി വെൽഫെയർ എൽപി സ്കൂളിന് സമീപം താമസിക്കുന്ന പയ്യനാടൻ സോമസുന്ദരൻ (82) നിര്യാതനായി.   സംസ്കാരം ബുനാഴ്ച രാവിലെ 11 മണി, പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം സാമുദായ ശ്മശാനത്തിൽ മക്കൾ. റീമ,റിജേഷ്, റീജിത്ത് മരുമക്കൾ. ശശിധരൻ (ഇരിണാവ് CRC)
Image
 കോടിപ്പൊയില്‍ മുസ്തഫ തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കൊളച്ചേരി: കോടിപ്പൊയില്‍ മുസ്തഫയെ തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടായ മുസ്തഫ കൊളച്ചേരി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡണ്ടായിരുന്നു.

കണ്ടക്കെയിലെ പരേതനായ സ: സി. ദാമോദരന്റെ ഭാര്യ ടി.സരോജിനി 72 നിര്യാതയായി.

Image
ടി.സരോജിനി 72 നിര്യാതയായി. കണ്ടക്കെ - കണ്ടക്കെയിലെ പരേതനായ സ: സി. ദാമോദരന്റെ ഭാര്യ ടി.സരോജിനി 72 നിര്യാതയായി. CPIM ചാല ങ്ങോട്ട് ബ്രാഞ്ച് മെമ്പറാണ്. അടിയന്തരാവസ്ഥയിൽ ക്രൂരമായ മർദ്ദനത്തിന് ഇരയായിരുന്നു. സഹോദങ്ങൾ പരേതനായ ഗോപാലൻ കൊളച്ചേരി, സരസ്വതി അരിമ്പ്ര, പരേതയായ രോഹിണി കാഞ്ഞങ്ങാട്, ചന്ദ്രി കണ്ണാടിപറമ്പ്, പ്രഭാകരൻ പഴശ്ശി, ഭാർഗ്ഗവി കുറ്റ്യാട്ടൂർ ,ശ്രീധരൻ നണിയൂർ,അനിത പഴശ്ശി . ശവസംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് . കണ്ടക്കൈ ശാന്തി വനം

പുതിയതെരു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആദരിച്ചു

Image
പത്മശ്രീ. എസ് ആർ ഡി പ്രസാദിനെ ആദരിച്ചു കേന്ദ്ര ഗവണ്മെന്റിന്റെ 2023 ലെ പത്മശ്രീ അവാർഡ് ലഭിച്ച കളരി ഗുരുക്കൾ എസ് ആർ ഡി പ്രസാദിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആദരിച്ചു. കെ അബ്ദുൽ സലാം ഹാജി അധ്യക്ഷത വഹിച്ചു. പി എം മനാഫ്, കെ ജയൻ, സി രവീന്ദ്രൻ, മെഹറൂഫ് സി എൻ, സുരേഷ് മലബാർ, പി എം അമീർ തുടങ്ങിയവർ സംബന്ധിച്ചു.
Image
നിടുവാലൂർ ചെക്കിയിൽ ജാനകി നിര്യാതയായി  നിടുവാലൂർ ചെക്കിയിൽ ജാനകി 77 വയസ്. സഹോദരങ്ങൾ: സി കൃഷ്ണൻ, പരേതരായ കുഞ്ഞിരാമൻ, രാഘവൻ, ദേവകി. സംസ്കാരം 10 മണിക്ക് പഞ്ചായത്ത് ശ്മശാനത്തിൽ.
Image
 മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഇന്ന് വിരമിക്കുന്ന എസ്ഐ പി.പി ഗോവിന്ദന് സമുചിതമായ യാത്രയയപ്പ് നൽകി. മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഇന്ന് വിരമിക്കുന്ന എസ്ഐ പി.പി ഗോവിന്ദന് മയ്യിൽ സ്റ്റേഷനിലെ സഹ പ്രവർത്തകർ സമുചിതമായ യാത്രയയപ്പ് നൽകി. യാത്രയയപ്പ് പരിപാടി കണ്ണുർ സിറ്റി പോലിസ് അസിസ്റ്റന്റ് കമ്മീഷണർ ടി.കെ രത്നകുമാർ ഉദ്‌ഘാടനം ചെയ്‌തു. സഹപ്രവർത്തകർ നല്‌കിയ സ്നേഹോപഹാരവും അസിസ്റ്റന്റ് കമ്മീഷണർ പി.പി ഗോവിന്ദന് കൈമാറി. മയ്യിൽ ഇൻസ്‌പെക്ടർ ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു. എസ്. ഐ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. എസ്ഐ ദിനേശൻ, എ.എസ്.ഐമാരായ മനു, അസ്ക്കർ, പ്രദീപൻ, അനിൽ, സന്തോഷ്, സുധാകരൻ. സി.പി.ഒ.മാരായ ബിഗേഷ്, ജിംന തുടങ്ങിയവർ സംസാരിച്ചു. എ.എസ്.ഐ രാജേഷ് നന്ദിയും പറഞ്ഞു. എസ്ഐ ഗോവിന്ദൻ മറുപടി പ്രസംഗം നടത്തി
Image
 ദേശിയോദ്ഗ്രഥന സദസ്സ് നടത്തി രാഹുൽഗാന്ധി യുടെ ഭാരത് ജോഡോ യാത്ര യ്ക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കോളച്ചേരി നാറാത്ത് മണ്ഡലം കമ്മിറ്റികൾ പ്രകടനം നടത്തി കമ്പിൽ ബസാറിൽ ദേശിയോദ് ഗ്രഥന സദസ്സും നടത്തി സി കെ ജയചന്ദ്രൻ മാസ്റ്റർ സ്വാഗതവും കെ ബാലസുബ്രഹ്മണ്ണ്യൻ അധ്യക്ഷതയും വഹിച്ചു രജിത്ത് നാറാത്ത്, കെ എം ശിവദാസൻ, കെ എൻ ആനന്ദൻ മാസ്റ്റർ, മൂസ പള്ളിപ്പറമ്പ്, ശ്രീധരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു

പിലാത്തറ: പട്ടുവം അപ്ലൈഡ് സയന്‍സ് കോളേജിലെ വിദ്യാർത്ഥി ആണ്

Image
വിദ്യാര്‍ത്ഥി മരിച്ച നിലയിൽ  പിലാത്തറ: വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. കണ്ടോന്താര്‍ ചെങ്ങളത്തെ വി.വി.ശ്രീഹരി (18)ആണ് മരിച്ചത്. വി.വി.ഗംഗാധരന്റെയും പരേതയായ സീനയുടെയും മകനാണ്. സഹോദരങ്ങള്‍: ശ്രീരാഗ് (അബുദാബി) സാരംഗി, സംഗീത (വിദ്യാര്‍ത്ഥികള്‍ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ കടന്നപ്പള്ളി). പട്ടുവം ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. ഇന്ന് വൈകുന്നേരമാണ് ശ്രീഹരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. സംസ്‌കാരം നാളെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടിന് ചെങ്ങളം സമുദായ ശ്മശാനത്തില്‍. പട്ടുവം അപ്ലൈഡ് സയന്‍സ് കോളേജിലെ വിദ്യാർത്ഥി ആണ് 
Image
 കുട്ടികളുടെ നിശാപാഠശാല തുടങ്ങി മയ്യിൽ സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയവും സഫ്‌ദർ ബാലവേദിയും ചേർന്ന്‌ സംഘടിപ്പിക്കുന്ന നിശാപാഠശാലക്ക്‌ തുടക്കമായി. ‘ആർട്ടമിസ്‌’ എന്ന പേരിൽ ലോകമെമ്പാടുമുള്ള ചാന്ദ്രദൗത്യങ്ങൾ ദൃശ്യശ്രാവ്യ സങ്കേതങ്ങളോടെ പരിചയപ്പെടുത്തുന്ന അവതരണം സി കെ സുരേഷ്‌ ബാബു നയിച്ചു. വിദ്യാലക്ഷ്‌മി വിനോദ്‌, കെ വൈശാഖ്‌, എം വി സുമേഷ്‌ എന്നിവർ സംസാരിച്ചു. അടുത്ത പാഠശാല ഫെബ്രുവരിയിൽ നടക്കും. പടം: തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയത്തിൽ ബാലവേദി നിശാപാഠശാലയിൽ നിന്ന്‌

കുറുമാത്തൂർ പഞ്ചായത്ത് ഭരണാസമിതി അനുമോദിച്ചു

Image
 മാതൃക പ്രവർത്തനത്തിനുള്ള അംഗീകാരം. തൊഴിലിനിടയിൽ കളഞ്ഞു കിട്ടിയ സ്വർണ കമ്മൽ ഉടമസ്ഥന് തിരിച്ചു നൽകിയ 15 വാർഡ് ഹരിത കർമസേനഅംഗങ്ങളായ സുനന്ദ, ഹൈമ എന്നിവരെ കുറുമാത്തൂർ പഞ്ചായത്ത് ഭരണാസമിതി അനുമോദിച്ചു
Image
പത്മശ്രീ നേടിയ ചിറക്കലിന്റെ പ്രസാദേട്ടന് പൗരാവലിയുടെ ആദരവ്:  പത്മശ്രീ നേടിയ ചിറക്കലിന്റെ പ്രസാദേട്ടന് പൗരാവലിയുടെ ആദരവ്: ചിറക്കൽ: പത്മശ്രീ പുരസ്ക്കാര ജേതാവ് ശ്രീ.പി.ആർ ഡി പ്രസാദിന് ചിറക്കൽ പൗരാവലിയുടെ ആവേശം നിറച്ച ആദരവ് അഴീക്കോട് എം.എൽ എ ശ്രീ.കെ.വി.സുമേഷിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ ശ്രീ.എ.എൻ: ഷംസീർ സമർപ്പിച്ചു. ചിറക്കലിന്റ പരമ്പരാഗത കളരി മേഖലയ്ക്ക് പ്രസാദേട്ടനിലൂടെ ലഭിച്ച അംഗീകാരം കേരളത്തിന്റെ തനത് ആയോധന കലക്ക് ലഭിച്ച അംഗീകാരം കൂടിയാണെന്ന് സ്പീക്കർ പറഞ്ഞു. കളരിയെന്ന ആയോധന കല വിദേശങ്ങളിലടക്കം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ കളരിയുടെ ടൂറിസം സാധ്യത കൂടി ഉപയോഗിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുംഭമാസത്തിൽ പൊന്ന്യത്തങ്കത്തിന് എത്താറുള്ള കാര്യവും തലശ്ശേരി പൈതൃകത്തിന്റെ ഭാഗമായ കളരി സർക്യൂട്ടിന്റെ ഇങ്ങേത്തല ചിറക്കൽ വരെ നീട്ടുമെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയ കാര്യവും അദ്ദേഹം സുചിപ്പിച്ചു. ചിറക്കൽ വലിയ രാജാ, ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് സാരഥികൾ - വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ലബ്ബുകൾ, സ്ഥാപനങ്ങൾ എന്നിവർ പ്രസാദേട്ടന്റെ പ്രവർത്തനങ്ങളിലെ അഭിമാനം പങ്
Image
 ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു അമ്പലത്തറ പാറപ്പള്ളിയില്‍ സ്വകാര്യ ബസ്സും മിനി പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പനത്തടി സ്വദേശി യൂസഫാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബന്തടുക്കയില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഷിയ ബസ്സും പാണത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി പിക്കപ്പുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.
Image
ലയൺസ് ക്ലബ് ഓഫ് മയ്യിലിന്റെ നേതൃത്വത്തിൽ ശ്രീ ചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ,അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ കണ്ണൂരും ചേർന്ന് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ബഹുമാനപ്പെട്ട അഴീക്കോട് എംഎൽഎ കെ വി സുമേഷ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.... ലയൺസ് ക്ലബ് ഓഫ് മയ്യിലിന്റെ നേതൃത്വത്തിൽ ശ്രീ ചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ,അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ കണ്ണൂരും ചേർന്ന് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ബഹുമാനപ്പെട്ട അഴീക്കോട് എംഎൽഎ കെ വി സുമേഷ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.... ലയൺസ് ക്ലബ് ഓഫ് മയ്യിൽ സീനിയർ വൈസ് പ്രസിഡന്റ് നിരൂപ് മുണ്ടയാടൻ അദ്ധ്യക്ഷതയിൽ ചേർന്ന ഉത്ഘാടന ചടങ്ങിൽ ലയൺ ഡോ സുചിത്ര സുധീർPMJF (PGD) , ലയൺസ് കണ്ണൂർ റീജണൽ ചെയർ പേഴ്സൺ ലയൺ അഡ്വ ശ്രീജ മുഖ്യ പ്രഭാഷണം നടത്തി മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി അജിത, വാർഡ് മെമ്പർ നാരായം ഇ എം സുരേഷ് ബാബു, യൂസുഫ് പാലക്കീൽ, ലയൺ ബാബു പണ്ണേരി,ലയൺ രാജീവ് മാണിക്കോത്ത് എന്നിവർ സംസാരിച്ചു
Image
 സാമ്പ്രദായിക പാർട്ടികൾ പിന്നാക്ക വിരുദ്ധം: അബ്ദുൽ മജീദ് ഫൈസി വളപട്ടണം: സവർണ സംവരണം നടപ്പാക്കിയപ്പോൾ സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളെല്ലാം പിന്തുണച്ചതിലൂടെ അവരുടെ പിന്നാക്ക വിരുദ്ധതയാണ് വ്യക്തമായി തെളിഞ്ഞതെന്ന് എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി പി അബ്ദുൽ മജീദ് ഫൈസി. എസ്.ഡി.പി.ഐ. അഴീക്കോട് മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവരണം ഭരണഘടന നൽകിയ അവകാശമാണ്. അധികാര പങ്കാളിത്തമാണ് സംവരണത്തിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ ഇന്നത് വെറും ദാരിദ്ര്യ നിർമാർജന പദ്ധതിയായി മാറ്റിയിരിക്കുകയാണ്. രാജ്യത്ത് തന്നെ ആദ്യമായി ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ് സവർണ സംവരണം നടപ്പാക്കിയത്. രാജ്യം നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധതയിൽ മുഖ്യധാര കക്ഷികളെ വിശ്വാസത്തിലെടുക്കാനാവില്ലെന്ന് നിരവധി സംഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. രാജ്യത്ത് ഫാഷിസ്റ്റ് വിരുദ്ധതയിൽ ഇന്ന് വിശ്വസിക്കാവുന്ന ഒരേയൊരു പ്രസ്ഥാനം എസ്.ഡി.പി.ഐ ആണ്. നിർഭയ രാഷ്ട്രീയത്തിന് കരുത്ത് പകരാൻ എല്ലാവരും മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴീക്കോ
Image
അഴീക്കോട്‌ പൂതപ്പാറ  സ്വദേശി  ഷഫീഖ്  നിര്യാതനായി  അഴിക്കോട് : ബൂതപ്പാറ മഹല്ല് കമ്മിറ്റി ജോ.സെക്രട്ടറി ബി സുഹൈലിന്റെ ജേഷ്ഠൻ ബാപ്പിരമ്പേത്ത് ഷഫീഖ് (46) അൽപ്പം മുമ്പ് മരണപ്പെ ട്ടു, (സി ഹംസ ഹാജി യുടെ മകൻ )
Image
മുയ്യം പള്ളിവയലിലെ കെ.വി ജാനകി നിര്യാതയായി  മുയ്യം പള്ളിവയലിലെ കെ.വി ജാനകി .75 വയസ് നിര്യാതയായി. ഭർത്താവ് പരേതനായ കെവി കണ്ണൻ. മക്കൾ. പത്മജ പെരിങ്ങോം .ബിന്ദു. ബാലകൃഷ്ണൻ നരിക്കോട്. പ്രമോദ്. വിനോദ്. ഗൾഫ് .  സഹോദരങ്ങൾ . .ചന്ദ്രൻ പുഴാതി . ബാബു ,പുളിപ്പറമ്പ .രാജൻ പള്ളിവൽ.പരേതരായ . ഹൈമാവതി . ഹരിദാസൻ . സുരേന്ദ്രൻ . . സംസ്കാരം രാവിലെ 11 മണിക്ക് മഞ്ചാൽ പൊതു ശ്മശാനം
Image
 പോലീസുകാരൻ്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസ് അന്തരിച്ചു ഭുവനേശ്വർ: ഒഡിഷയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ ആരോഗ്യമന്ത്രി നബ കിഷോർ ദാസ് അന്തരിച്ചു. ഝാർസുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗറിൽ പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യാൻ പോകുന്നതിനിടയിലാണ് മന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്. വെടിവെച്ച എ എസ് ഐ ഗോപാൽ ദാസ് പിടിയിലായിട്ടുണ്ട്. ഉദ്ഘാടനത്തിനായി കാറിൽ നിന്നിറങ്ങി നടക്കവെയാണ് ആക്രമണമുണ്ടായത്. നവീൻ പട്നായിക് മന്ത്രിസഭയിലെ പ്രമുഖനാണ് നാബാദാസ്. ഭ്രജരാജ്നഗറിലെ ബിജെഡിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു വെടിയേറ്റത്.വെടിയേറ്റയുടൻ നബ കിഷോർ കുഴഞ്ഞുവീണു. അദ്ദേഹം കാറിൽ എത്തിയയുടൻ സ്വീകരിക്കാനായി ജനക്കൂട്ടം തടിച്ചുകൂടി. ഇതിനിടെ മന്ത്രിയുടെ സമീപത്തുണ്ടായിരുന്ന ഗോപാല്‍ ദാസ് വെടിവയ്ക്കുകയായിരുന്നു. ഝാർസുഗുഡ നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ നബ കിഷോർ

ചട്ടുകപ്പാറ-ചെറാട്ട് മൂലയിലെ കണിയാരത്ത് മുരളീധരൻ - സി.വി.രാഖി ദമ്പതികളുടെ മകൾ കെ.അശ്വിനി (22വയസ്സ്

Image
 ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ചു. ചട്ടുകപ്പാറ-ചെറാട്ട് മൂലയിലെ കണിയാരത്ത് മുരളീധരൻ - സി.വി.രാഖി ദമ്പതികളുടെ മകൾ കെ.അശ്വിനി (22വയസ്സ്) Encephalitis രോഗം ബാധിച്ച് കണ്ണുർ ശ്രീ ചന്ദ് ഹോസ്പിറ്റലിലും തുടർന്ന് ഇപ്പോൾ മംഗലാപുരം കെ.എം.സി.ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ചികിൽസക്ക് 40 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെട്ടിരിക്കുന്നത്.ഈ തുക കുടുംബത്തിന് താങ്ങാൻ പറ്റുന്നതല്ല. ആയതിനാൽ നാട്ടുകാരുടെ യോഗം ചേർന്ന് ചികിൽസ കമ്മറ്റി രൂപീകരിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.റെജി ഉൽഘാടനം ചെയ്തു.കെ.കെ.ഗോപാലൻ മാസ്റ്റർ അദ്ധ്യക്ഷ്യം വഹിച്ചു.പഞ്ചായത്ത് മെമ്പർമാരായ പി.ശ്രീധരൻ, എ.കെ.ശശിധരൻ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കെ. പ്രിയേഷ് കുമാർ, കെ.നാണു, എൻ.വി.നാരായണൻ, ആർ.ഹരിദാസൻ, കെ.വി.മൊയ്തു ഹാജി, കെ.വി.പ്രതീഷ്, വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏറിയ സെക്രട്ടറി പി.പി.ബാലകൃഷ്ണൻ, DYFI മയ്യിൽ ബ്ലോക്ക് സെക്രട്ടറി രി നിൽ നമ്പ്രം എന്നിവർ സംസാരിച്ചു. രക്ഷാധികാരികൾ - പി.പി.റെജി (പ്രസിഡണ്ട്, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്), എൻ.വി.ശ്രീജിനി (ജില്ലാ പഞ്ചായത്ത്
Image
 ആശുപത്രി പരിസരത്ത് 19കാരിയെ മരിച്ചനിലയിൽ കണ്ടെത്തി ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്‍റെ മകൾ അക്ഷര (19) ആണ് മരിച്ചത്. അക്ഷരയെ കാണാനില്ലെന്ന് നേരത്തെ രക്ഷിതാക്കൾ ബത്തേരി പോലീസിൽ പരാതി നൽകിയിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണുകിടക്കുന്ന നിലയിലാണ് അക്ഷരയുടെ മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിനു മുകളിൽ നിന്ന് വീണു പരുക്കേറ്റതിന്റെ പാടുകളുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അക്ഷര ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം എന്ന് പോലീസ് അറിയിച്ചു.
Image
നണിച്ചേരി രക്തസാക്ഷി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. കേരള നിയമസഭ സ്പീക്കർ AN ഷംസീർ നിർവ്വഹിച്ചു. നണിച്ചേരി രക്തസാക്ഷി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. കേരള നിയമസഭ സ്പീക്കർ AN ഷംസീർ നിർവ്വഹിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ ശ്രീ പി മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി ഹാളിന്റെ ഉദ്ഘാടനം ശ്രീ.കെ. സന്തോഷ് നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ വിജയൻ , താലൂക്ക് സെക്രട്ടറി അരവിന്ദാക്ഷൻ മാസ്റ്റർ, സി. അശോക് കുമാർ , പി.കെ മുഹമ്മദ് കുഞ്ഞി, ശ്രീഷ, കെ.പി.മോഹനൻ , രാജപ്പൻ മാസ്റ്റർ, ഇ രാജീവൻ , എൻവി രതീഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പി.ചന്ദ്രശേഖരൻ സ്വാഗതവും കെ.എം ലക്ഷ്മണൻ നന്ദിയും പറഞ്ഞു.
Image
 എസ് വൈ എസ് കമ്പിൽ സോൺ ഭാരവാഹികൾ  കമ്പിൽ: 2023 -2024 വർഷത്തേക്കുള്ള   എസ് വൈ എസ് കമ്പിൽ സോൺ ഭാരവാഹികൾ: പ്രസിഡന്റ്‌. നസീർ സഅദി  കയ്യങ്കോട് ജനറൽ സെക്രട്ടറി ഇബ് റാഹിം മാസ്റ്റർ  പാമ്പുരുത്തി ഫിനാൻസ് :മിദ്‌ലാജ് സഖാഫി ചോല വൈസ് :പ്രസിഡന്റുമാർ :   ഉമർ സഖാഫി ഉറുമ്പിയിൽ  (ഓർഗനൈസിംഗ്) മുനീർ സഖാഫി കടൂർ (ദഅവ) അഷ്റഫ് ചേലേരി (സാംസ്കാരികം) നൗഷാദ് മൗലവി തരിയേരി (സാമൂഹികം) സെക്രട്ടറിമാർ നിസാമുദ്ദീൻ ഫാളിലി വേശാല (ഓർഗനൈസിംഗ്) ശാഫി അമാനി പെരുവങ്ങൂർ (ദഅവ) ജുബൈർ മാസ്റ്റർ ഉറുമ്പിയിൽ (സാംസ്കാരികം) മുഈനുദ്ധീൻ സഖാഫി നെല്ലിക്കപ്പാലം (സാമൂഹികം) അബ്ദുൽ ഖാദർ ജൗഹരി പാലത്തുങ്കര (സാന്ത്വനം)
Image
 ഗൃഹപ്രവേശന ദിവസം IRPC ക്ക് നൽകിയ ധനസഹായം നൽകി  വിനോദ് -ആരതി ദമ്പതികളുടെ ഗൃഹപ്രവേശന ദിവസം IRPC ക്ക് നൽകിയ ധനസഹായം ലോക്കൽ സെക്രട്ടറി ലോക്കൽ കമ്മറ്റി അംഗങ്ങളായ ഉമാനന്ദൻ, പി രതീശൻ, സി ഏച്ച് സജീവൻ പി വിനീഷ് എന്നിവർ പങ്കെടുത്തു

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഗെയിംസ് ഫെസ്റ്റിവൽ (ക്രിക്കറ്റ്) മത്സരത്തിൽ

Image
 നാറാത്ത് ഗ്രാമ പഞ്ചായത്തിന് രണ്ടാം സ്ഥാനം കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഗെയിംസ് ഫെസ്റ്റിവൽ (ക്രിക്കറ്റ്) മത്സരത്തിൽ നാറാത്ത് ഗ്രാമ പഞ്ചായത്തിന് രണ്ടാം സ്ഥാനം. ഫൈനലിൽ കണ്ണപുരം ഗ്രാമ പഞ്ചായത്തിനോടാണ് നാറാത്ത് പരാജയപ്പെട്ടത്... വിജയികൾക്ക് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ ട്രോഫികൾ വിതരണം ചെയ്തു...
Image
 കാർ മരത്തിലിടിച്ച് കല്യാശ്ശേരി ഹാജി മൊട്ട സ്വദേശി മരണപ്പെട്ടു. കല്യാശ്ശേരി: കാർ മരത്തിലിടിച്ച് കല്യാശ്ശേരി ഹാജി മൊട്ട സ്വദേശി കെ ജയേഷ് മരണപ്പെട്ടു. ശനിയാഴ്ച പുലർച്ചെ രണ്ടിന് അലവിൽ കവലയിലാണ് അപകടം ഉണ്ടായത്.  ഉടനെ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്യാശ്ശേരി ഹാജിമോട്ടയിലെ നാരായണന്റെയും ഓമനയുടെയും മകൻ ആണ് മൃതദേഹം ഇന്ന് വൈകിട്ട് കല്യാശ്ശേരി ബിക്കിരിയൻ പറമ്പ് ശ്മാശാനത്തിൽ സംസ്കരിക്കും
Image
 നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യ വിതരണം കാലതാമസം ഒഴിവാക്കുക. ചട്ടകപ്പാറ- നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷനും കാലതാമസം ഒഴിവാക്കി കൃത്യമായി വിതരണം ചെയ്യണമെന്ന് കരിങ്കൽ ആൻ്റ് കൺസ്ട്രക്ഷൻ വർക്കേർസ് യൂനിയൻ (CITU) വേശാല ഡിവിഷൻ കൺവെൻഷൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. യൂനിയൻ ജില്ലാ പ്രസിഡണ്ട് കെ.നാണു ഉൽഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.കെ.അശോകൻ, സി.സുരേന്ദ്രൻ, ടി.രാഘവൻ എന്നിവർ സംസാരിച്ചു. ഡിവിഷൻ ജോയിൻ്റ് സെക്രട്ടറി പി.കെ.പുരുഷോത്തമൻ സ്വാഗതം പറഞ്ഞു.

കണ്ണാടിപ്പറമ്പ് ദേശസേവ യു പി സ്കൂളിലെ ഫാത്തിമത്ത് ശദ എ ഗ്രേഡ് നേടി. ടാലന്റ് മീറ്റിൽ ജില്ലയിലും സബ്

Image
 സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടി ഫാത്തിമത്ത് ശദ കണ്ണാടിപ്പറമ്പ് : കോഴിക്കോട് വെച്ച് നടന്ന സംസ്ഥാനതല അല്ലാമാ മുഹമ്മദ് ഇഖ്ബാൽ ഉർദു ടാലന്റ് മീറ്റിൽ കണ്ണാടിപ്പറമ്പ് ദേശസേവ യു പി സ്കൂളിലെ ഫാത്തിമത്ത് ശദ എ ഗ്രേഡ് നേടി. ടാലന്റ് മീറ്റിൽ ജില്ലയിലും സബ് ജില്ലയിലും ഒന്നാം സ്ഥാനം നേടിയ ശദ പാപ്പിനിശ്ശേരി സബ് ജില്ലാ കലോത്സവത്തിൽ ഉർദു ക്വിസ് മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു.കണ്ണാടിപ്പറമ്പ് പുല്ലൂപ്പി ചെങ്ങിനിക്കണ്ടിയിലെ റംലാസിൽ മുസ്തഫയുടെയും ഉമൈബയുടേയും മകളാണ്.
Image
 റോസ്, പിങ്ക് നിറത്തിലുള്ള പഞ്ഞി മിഠായി കഴിക്കരുത്. സ്‌കൂള്‍ പരിസരങ്ങളിലെ കടകളിലും മറ്റുമായി വില്പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ആകുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റൻ്റ് കമ്മീഷണര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പരിസരങ്ങളിലും മറ്റുമുള്ള കടകളില്‍ നിന്ന് മിഠായികള്‍ വാങ്ങുമ്പോള്‍ കൃത്യമായ ലേബല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയവ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം.കൃത്രിമ നിറങ്ങള്‍, നിരോധിത നിറങ്ങള്‍ എന്നിവ അടങ്ങിയ മിഠായികള്‍ ഉപയോഗിക്കാതിരിക്കുക. ലേബലില്‍ പായ്ക്ക് ചെയ്ത തീയതി, എക്‌സ്പയറി ഡേറ്റ് എന്നിവയുണ്ടെന്ന് ഉറപ്പാക്കുക. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ ലേബലുള്ള മിഠായികള്‍ മാത്രം വാങ്ങുക. കൊണ്ടു നടന്ന് വില്‍ക്കുന്ന റോസ്, പിങ്ക് നിറത്തിലുള്ള പഞ്ഞി മിഠായി ഒരിക്കലും വാങ്ങി കഴിക്കരുത്. നിരോധിച്ച റോഡമിന്‍-ബി എന്ന ഫുഡ് കളര്‍ ചേര്‍ത്തുണ്ടാക്കുന്ന ഇത്തരം പഞ്ഞി മിഠായികള്‍ ആരോഗ്യത്തിന് ഹാനികരം ആണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശിക്കുന്നു. ഗുണനിലവാരമില്ലാത്ത മിഠായികള്‍ സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ വ്യാപകമായി വിൽപ്പന നടത്ത
Image
 🪀ടെക്‌സ്റ്റില്‍ മൂന്ന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്.🪀 ന്യൂഡല്‍ഹി: ടെക്‌സ്റ്റില്‍ മൂന്ന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം ടെക്സ്റ്റ് എഡിറ്റര്‍ റീഡിസൈന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ ഫീച്ചറുകള്‍. വ്യത്യസ്ത ഫോണ്ടുകളിലേക്ക് എളുപ്പം പോകാന്‍ കഴിയുന്നവിധം വേഗത്തില്‍ ടാപ്പ് ചെയ്യാന്‍ സാധിക്കുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. കീബോര്‍ഡില്‍ കാണുന്ന ഫോണ്ട് ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നില്‍ ടാപ്പ് ചെയ്ത് എളുപ്പം മാറ്റം വരുത്താന്‍ കഴിയുന്നവിധമാണ് സംവിധാനം.

അഴീക്കോട് അക്ലിയത്ത് ശിവക്ഷേത്രത്തിനടുത്ത് താമസിച്ചിരുന്ന പരേതനായ ടി.യം. ശങ്കുണ്ണി വാര്യരുടെ പത്നി

Image
ഭാർഗവി വാരസ്യാർ അന്തരിച്ചു.  കണ്ണൂർ, അഴീക്കോട് അക്ലിയത്ത് ശിവക്ഷേത്രത്തിനടുത്ത് താമസിച്ചിരുന്ന പരേതനായ ടി.യം. ശങ്കുണ്ണി വാര്യരുടെ പത്നി വി. ഭാർഗവി വാരസ്യാർ അന്തരിച്ചു.  മക്കൾ രതീഷ് വാര്യർ, പരേതനായ രാധാകൃഷ്ണ വാര്യർ, സുമേഷ് വാര്യർ,  ശവസംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.ഞങ്ങളുടെ വല്ല്യമ്മയാണ്.🌹🌹🙏🙏
Image
 അരിമ്പ്ര ഗ്രാമീണ വായനശാലക്ക് സമീപം എം വി ഗോവിന്ദൻ മാസ്റ്റർ നിര്യാതനായി. അരിമ്പ്ര ഗ്രാമീണ വായനശാലക്ക് സമീപം എം വി ഗോവിന്ദൻ മാസ്റ്റർ നിര്യാതനായി. ഭാര്യ : പരേതയായ ശ്രീദേവി. മക്കൾ മധുസൂദനൻ(അരോളി), ശശികുമാർ, രമണി, സത്യഭാമ, സംസ്കാരം വൈകിട്ട് കണ്ടകൈ ശാന്തിവനം
Image
കല്ല്യാശ്ശേരി സർവ്വീസ് റോഡനുവദിക്കുക അടി പാത / മേൽ പാത നിർമ്മിക്കുക ആവശ്യവുമായി KPRGHSS ലെ കുട്ടികൾ നടത്തിയ മനുഷ്യ ചങ്ങല .  NH66-ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കല്ല്യാശ്ശേരിയിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന തരത്തിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തി പുന:പരിശോധിക്കുവാനും കല്യാശ്ശേരിയിൽ ജില്ലയുടെ നാനാഭാഗത്തു നിനും വന്നുചേരുന്ന സ്കൂൾ കുട്ടികൾക്കുൾപെടെ സൂളിൽ വന്നു പോകാൻ പാകത്തിൽ അടി പാത / മേൽ പാത നിർമ്മിക്കുക; കല്ല്യാശ്ശേരി സർവ്വീസ് റോഡനുവദിക്കുക. ; നിർദ്ദിഷ്ട ടോൾ പാസ വയക്കര വയലിലേക്ക് മാറ്റുക. എന്ന ആവശ്യവുമായി KPRGHSS ലെ കുട്ടികൾ നടത്തിയ മനുഷ്യ ചങ്ങല .
Image
വിവാഹ ദിനത്തിൽ I R P C നാറാത്ത് ലോക്കൽ കമ്മിറ്റിക്ക് ധനസഹായം കൈമാറി. നാറാത്ത് കോട്ടാഞ്ചേരി മൈല പുറത്ത് ഭാസ്ക്കരൻ ശൈലജ ടീച്ചർ എന്നവരുടെ മകൻ സായന്ത് കമ്പിൽ ചെറുക്കുന്ന് ജയൻ ഷിമ എന്ന വരുടെ മകൾ ജീഷ്മ വിവാഹദിനത്തിൽ I R P C നാറാത്ത് ലോക്കൽ കമ്മിറ്റിക്ക് ധനസഹായം കെ. വി സുമേഷ് MLA ഏറ്റുവാങ്ങി CPIM നാറാത്ത് ലോക്കൽ സെക്രട്ടറി N അശോകൻ ബ്രാഞ്ച് സെകട്ടറി P ചന്ദ്രൻ എന്നിവർ പങ്കെടുത്തു
Image
കന്നുമ്മൽ വളപ്പിൽ കുഞ്ഞിരാമൻ നിര്യാതനായി  കയരളം - കിളിയളത്തെ പരേതരായ സി കാഞ്ഞരന്റെയും നാരായണിയുടെയും മകൻ കന്നുമ്മൽ വളപ്പിൽ കുഞ്ഞിരാമൻ (61 വയസ്റ്റ്) അന്തരിച്ചു. മക്കൾ രാജു കെ, പ്രണയ കെ. മരുമക്കൾ ശ്രീജേഷ്(കണ്ണാടിപറമ്പ, അനുഷ (മുല്ലക്കൊടി). സഹോദരങ്ങൾ ജാനകി, രമേശൻ, ശാരദ, ദിനേശൻ, പ്രീത, പ്രതീപൻ, ശ്രീജ. സംസ്ക്കാരം നാളെ(28/01/2023) രാവിലെ 10 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തി വനത്തിൽ
Image
 കെ എ ടി എഫ് പാപ്പിനിശേരി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു പുതിയതെരു : ഫെബ്രുവരി 2,3, 4 തിയ്യതികളിൽ തൃശൂർ ചാവക്കാട് വെച്ച് നടക്കുന്ന കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ (കെ എ ടി എഫ് ) സംസ്ഥാന സമ്മേളന പ്രചാരണാ ർത്ഥം പാപ്പിനിശേരി ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫൈവ്സ് ഫുട്ബോൾമത്സരം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എ പി ബഷീർ മാസ്റ്റർ ഉത്ഘാടനം ചെയ്തു. മൂല്യധിഷ്ഠിത വിദ്യാഭ്യാസം സമൂഹനന്മയ്ക്ക് എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
Image
 അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസ്: 30 കോടി തട്ടിപ്പ് നടത്തി ഒളിവിലായിരുന്ന പ്രതി ആന്റണി സണ്ണി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രതി ആന്റണി സണ്ണി പിടിയിലായി. തട്ടിപ്പുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് എനി ടൈം മണിയുടെ ഡയറക്ടറായിരുന്ന ആന്റണി സണ്ണി ഒളിവില്‍ പോയത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ച നിരവധി പരാതികളിലായി 30 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് പറയുന്നത്. 30 കോടിയുടെ തട്ടിപ്പ് നടത്തിയത് ആന്റണിയാണെന്ന് മറ്റുപ്രതികള്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. 12% പലിശയും സ്ഥാപനത്തില്‍ ജോലിയും വാഗ്ദാനം ചെയ്താണു നിക്ഷേപകരെ വലയില്‍ വീഴ്ത്തിയത്. കൂലിപ്പണിക്കാര്‍ മുതല്‍ ഡോക്ടര്‍മാരും പ്രവാസികളും വരെ ഇരകളായാതായാണ് വിവരം. 59 ലക്ഷം രൂപ നഷ്ടപ്പെട്ട തലശ്ശേരി സ്വദേശിയായ ഡോകടറുടെ പരാതിയിലാണ് ആദ്യം കേസെടുത്തത്. 5300 രൂപ മുതല്‍, ഒരു കോടിയോളം രൂപ വരെ നിക്ഷേപിച്ചവരുണ്ടെന്ന് പൊലീസ് പറയുന്നു. കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ സഹ സ്ഥാപനമാണ് എനി ടൈം മണി. 2020ല്‍ ആണ് കമ്പനി തുടങ്ങിയത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് വരെ ജീവനക്കാര്‍ക്കു ശമ്പളവ
Image
 റിയാ ജമാൽ നിര്യാതയായി  പഴയങ്ങാടി : പാലക്കോട്‌ താമസിക്കുന്ന റിയാ ജമാൽ ( 15 ) ഹോസ്പിറ്റലിൽ വെച്ച്‌ മരണപെട്ടു...  മാട്ടൂൽ നോർത്ത്‌ എൻ എം യൂപി സ്കൂളിനടുത്തുള്ള ജമാൽ വി പിയുടെ മകൾ )

കുറ്റ്യാട്ടൂരിൽ തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് മധ്യവയസ്ക

Image
 ജോലിക്കിടെ കുഴഞ്ഞ് വീണ് മധ്യവയസ്ക മരണപ്പെട്ടു  കുറ്റ്യാട്ടൂര്‍ : കുറ്റ്യാട്ടൂരിൽ തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് മധ്യവയസ്ക മരണപ്പെട്ടു. കൂവോട് തയ്യില്‍ തവറോത്ത് വീട്ടില്‍ വാസന്തി (50 ) ആണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. പരേതനായ ഗോവിന്ദന്റേയും ദേവകിയുടേയും മകളാണ്. ഭര്‍ത്താവ്: രാമചന്ദ്രന്‍. മക്കള്‍ : സുവിഷ,സ്നേഹ . സഹോദരങ്ങള്‍ :പരേതനായ മനോഹരന്‍,നാരായണന്‍,കൃഷ്ണന്‍,നാരായണി,വനജ മരുമക്കള്‍ : അതുല്‍(മുഴക്കുന്ന്),അഖില്‍(ചെക്കിക്കുളം).സംസ്കാരം നാളെ രാവിലെ 10മണിക്ക് .

നാറാത്ത്: റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി

Image
 റിപ്പബ്ലിക് ദിനാഘോഷം: എസ്ഡിപിഐ സൗഹൃദ ഫുട്‌ബോള്‍ മല്‍സത്തില്‍ മാലോട്ട് ജേതാക്കള്‍ നാറാത്ത്: റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി എസ്ഡിപിഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി നടത്തിയ ബ്രാഞ്ച് തല സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ മാലോട്ട് ബ്രാഞ്ച് ജേതാക്കളായി. ഫൈനലില്‍ നാറാത്ത് ബ്രാഞ്ചിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്‌റ്റെപ്പ് റോഡിനു സമീപത്തെ ടര്‍ഫില്‍ നടന്ന ഫുട്‌ബോള്‍ മല്‍സരം എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ പി മുസ്തഫ, അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത്, മണ്ഡലം ഓര്‍ഗനൈസിങ് സെക്രട്ടറി ഹനീഫ എം ടി, നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് അനസ് മാലോട്ട് സംബന്ധിച്ചു. മാട്ടൂല്‍ ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ അനസ് മാട്ടൂല്‍ ടീമംഗങ്ങളെ പരിചയപ്പെട്ടു. ദുബായ് ഗോള്‍ഡാണ് ട്രോഫി സ്‌പോണ്‍സര്‍ ചെയ്തത്. ടൂര്‍ണമെന്റിലെ മികച്ച ഗോളിയായി മാലോട്ട് ബ്രാഞ്ച് ടീമിലെ മുഹമ്മദിനെയും മികച്ച കളിക്കാരനായി മാലോട്ട് ബ്രാഞ്ച് ടീമിലെ സര്‍ഫാസിനെയും തിരഞ്ഞെടുത്തു. ജവാദ് കണ്ണാടിപ്പറമ്പ്, മൂസാന്‍ കമ്പില്‍, ഷമീര്‍ നാറാത്ത്, അമീര