കണ്ണൂർ : ജോലിക്കിടയിൽ സൂര്യാഘാതമേറ്റ് ചികിത്സയിൽ ആയിരുന്ന മാഹി പന്തക്കൽ സ്വദേശി മരിച്ചു




തലശ്ശേരി  ജോലിക്കിടയിൽ സൂര്യാഘാതമേറ്റ് ചികിത്സയിൽ ആയിരുന്ന മാഹി പന്തക്കൽ സ്വദേശി മരിച്ചു. ഉടുമ്പൻ്റവിടെ മതേമ്പത്ത് യു എം വിശ്വനാഥൻ (53) ആണ് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.


നെടുമ്പ്രത്തെ പറമ്പിൽ കിണർ നിർമാണ ജോലിക്ക് ഇടയിലാണ് വിശ്വനാഥന് സൂര്യാഘാതമേറ്റത്. കിണറിൻ്റെ പടവുകൾ കെട്ടുന്നതിന് ഇടയിലാണ് സംഭവം.


കുഴഞ്ഞുവീണ വിശ്വനാഥനെ ഉടൻ പള്ളൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സയും തുടർന്ന് മഞ്ഞോടിയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു.


തുടർന്ന് ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ വിദഗ്‌ധ ചികിത്സക്കായി ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. ഭാര്യ: പ്രജിഷ. മക്കൾ: വിഷ്‌ണുപ്രിയ, വിനയപ്രിയ.

Comments