ഹൈറിച്ച് തട്ടിപ്പ്; കലക്ടറുടെ ഉത്തരവ് കോടതി ശരിവെച്ചു, 200 കോടി രൂപയുടെ സ്വത്താണ് സർക്കാർ ഏറ്റെടുക്കുക

 


 

തൃശൂർ : സാമ്പത്തിക തട്ടിപ്പ് കേസിൽ താൽക്കാലികമായി പ്രതികളുടെ സ്വത്ത് ജപ്തിചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന കലക്ടറുടെ ഉത്തരവ് തേർഡ് അഡീഷനൽ സെഷൻ കോടതി അംഗീകരിച്ചു. ഇതോടെ ഹൈറിച്ചിന്റെയും ഉടമസ്ഥരുടെയും സ്വത്തുക്കൾ കലക്ടറുടെ കൈവശമാകും. ഏകദേശം 200 കോടി രൂപയുടെ സ്വത്താണ് സർക്കാർ ഏറ്റെടുക്കുക. തട്ടിപ്പ് കേസിൽ കൂടുതൽ പരാതിക്കാർ ഉണ്ടാകുന്നത് തടയാനാണ് ഹൈറിച്ച് തട്ടിപ്പുകാർ തുടക്കം മുതൽ ശ്രമിച്ചത്.


എന്നാൽ, കോടതി ഇത് മണിചെയിൻ തട്ടിപ്പാണെന്നു സ്ഥിരീകരിച്ചതോടെ സി.ബി.ഐക്കു മുന്നിൽ കൂടുതൽ പരാതിക്കാർ വരും. കലക്ടറുടെ സമയബന്ധിതമായ ഇടപെടലാണ് ബഡ്‌സ് ആക്ട് അനുസരിച്ച്‌ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയ നടപടി സ്ഥിരപ്പെടുത്തിയത്‌. പബ്ലിക് പ്രോസിക്യൂട്ടറും കേസ് നടത്തുന്നതിൽ വിജയിച്ചു. കേരളത്തിൽ ബഡ്‌സ് ആക്ട് അനുസരിച്ച് സ്വത്ത്‌ കണ്ടുകെട്ടിയ നടപടി സ്ഥിരപ്പെടുത്തിയ ആദ്യ കേസാണിത്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.