ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം വൈശാഖോത്സവം 2024. എപ്രിൽ 22, 23, 24 തീയ്യതികളിൽ.
ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം വൈശാഖോത്സവം 2024. എപ്രിൽ 22, 23, 24 തീയ്യതികളിൽ.
എപ്രിൽ 22 തിങ്കളാഴ്ച വൈകീട്ട് 4:30ന് കലവറ നിറയ്ക്കൽ ഘോഷയാത്ര കരിങ്കൽക്കുഴി അയ്യപ്പ ഭജന മഠത്തിൽ നിന്നാരംഭിക്കുന്നു.
വൈകിട്ട് 6:30ന് ദീപപ്രജ്വലനത്തോടെ ആരംഭിക്കുന്ന സാംസ്കാരിക സന്ധ്യ.
ഗുരുവായൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ ശ്രീ. കെ.പി.വിനയൻ നിർവഹിക്കുന്നു.ചടങ്ങിൽ ആശംസ അറിയിച്ച് കൊണ്ട് കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. എം .സജ്മ, മലബാർ ദേവസ്വം ബോർഡ് മെമ്പർ ശ്രീ പി.കെ.മധുസൂതനൻ, ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് നാരായണൻ നമ്പൂതിരി എന്നിവർ സംസാരിക്കുന്നു.
7:30 ന് വാദ്യ രത്നം
പെരുതടി മുരളിധരമാരാരുടെ നേതൃത്വത്തിൽ 51 വാദ്യകലാകാരൻമാർ അണിനിരക്കുന്ന അരയാൽ തറ മേളം
തുടർന്ന് ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും ദർപ്പണ സ്കൂൾ ഓഫ് ആർട്ട്സും, യുവധാര വനിത വേദിയും അവതരിപ്പിക്കുന്ന കൈ കൊട്ടികളിയും അരങ്ങേറുന്നു.
10:30 ന് മയ്യിൽ നാടകക്കൂട്ടം അവതരിപ്പിക്കുന്ന നാടകം മാടയുടെ ലോകം
23.4.2024 ചൊവ്വാഴ്ച
രാവിലെ ഉദയാസ്തമന പൂജ,കളഭാഭിഷേകം തുടർന്ന് ശ്രീഭൂതബലി ഉച്ചയ്ക്ക് അന്നദാനം.
വൈകുന്നേരം 6:30 ന് വിജിൻ കാന്ത് വയലപ്രയുടെ നേതൃത്വത്തിലുള്ള തായമ്പക
തുടർന്ന് കൊളച്ചേരി ദേശവാസികൾ അവതരിപ്പിക്കുന്ന ന്യത്ത്യനൃത്യങ്ങൾ
എപ്രിൽ 24 ബുധനാഴ്‌ച
മഹോത്സവം
രാവിലെ 25 കലശപൂജ
തുടർന്ന് ശ്രീഭൂതബലി
ഉച്ചയ്ക്ക് അന്നദാനം
വൈകുന്നേരം 4മണിക്ക്
നീലേശ്വരം പ്രസാദ് മാരാരുടെ നേതൃത്വത്തിൽ
കേളി, പഞ്ചവാദ്യം
തുടർന്ന് ആണലക്കാട്ടില്ലത്ത് മാധവൻ നമ്പൂതിരി അവതരിപ്പിക്കുന്ന തിരുനൃത്തം
രാത്രി 7 മണിക്ക്
വമ്പിച്ച കരിമരുന്ന് പ്രയോഗം



Comments
Post a Comment