ചൂട്ടാട് ബീച്ചിൽ കര കടലെടുത്തു

 



പഴയങ്ങാടി:ചൂട്ടാട് ബീച്ച് കടപ്പുറത്ത് കര കടലെടുത്തു. ഇന്നലെ രാവിലെയോടെയാണ് ചൂട്ടാട് പുതിയ വളപ്പ് തീരദേശത്ത് കള്ളക്കടൽ പ്രതിഭാസം ഉണ്ടായത്.


നിർമാണം നടക്കുന്ന പുലിമുട്ട് വരെയുണ്ടായ കടൽത്തീരം ഉച്ചയോടെ പൂർണമായും കടൽ വിഴുങ്ങുകയായിരുന്നു. കടപ്പുറത്ത് പ്രവർത്തിക്കുന്ന ബീച്ച് പാർക്കിന് കനത്ത നാശനഷ്‌ടം ഉണ്ടായി.


ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി കടപ്പുറത്ത് സ്‌ഥാപിച്ച സോളർ വിളക്ക്, ഇരിപ്പിടങ്ങൾ, ഫാം ട്രീ എന്നിവ കടലെടുത്തു. കടലോരത്ത് സ്‌ഥാപിച്ച ലൈഫ് ഗാർഡിൻ്റെ ഏറുമാടം, ഫോട്ടോ ഷൂട്ടിനായി ഒരുക്കിയ സംവിധാനം എന്നിവയും കടലെടുത്തു.


ബീച്ച് ഫെസ്‌റ്റിനായി ഒരുക്കിയ ആകാശത്തൊട്ടിൽ, കുട്ടികളുടെ താൽക്കാലിക പാർക്ക് എന്നിവ അപകടം മുന്നിൽ കണ്ട് ഇവിടെ നിന്നും മാറ്റി.



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം