ചെറുകുന്ന് പുന്നച്ചേരി അപകടത്തിൽ മരിച്ചത് ഭീമനടി സ്വദേശികളായ അഞ്ച് പേർ

 



ചെറുകുന്ന് പുന്നച്ചേരി  അപകടത്തിൽ മരിച്ചത് ഭീമനടി സ്വദേശികളായ അഞ്ച് പേർ





ദേശീയ പാതയിൽ കണ്ണൂർ കണ്ണപുരം പുന്നച്ചേരി


ചെറുകുന്നിൽ ലോറിയും കാറും കൂട്ടിയിടിച്ച് മരിച്ച അഞ്ച് പേരും കാസർകോട് സ്വദേശികളായ അഞ്ച് പേർ. ഭീമനടി സ്വദേശികളായ സുധാകരൻ, പത്മകുമാർ അടക്കമുള്ള മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയുമാണ് മരിച്ചത്.



ഇന്നലെ (29.04.2024.) രാത്രിയാണ് നാടിനെ നടുക്കിയ അപകടം.



വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ പത്മകുമാർ (59), യാത്രക്കാരായ കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65), അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണ് മരിച്ചത്.


 

മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തിൽ സി.എക്ക് ചേർത്ത് ഹോസ്റ്റലിലാക്കി വരികയായിരുന്നു സുധാകരനും കുടുംബവും. അപകടത്തിന് ഇടയാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


സ്വിഫ്റ്റ് കാറിൽ ഗ്യാസ് സിലിണ്ടർ കയറ്റി എതിരെവന്ന ലോറിയിടിക്കുകയായിരുന്നു. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൂർണമായും തകർന്ന കാർ വെട്ടി പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.