എസ്.എസ്.എല്‍.സി ഫലം മെയ് ആദ്യവാരം

 



എസ്.എസ്.എല്‍.സി ഫലം മെയ് ആദ്യവാരം


എസ് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായി. തുടര്‍ നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും.


കഴിഞ്ഞവര്‍ഷം മെയ് 19-ന് ആയിരുന്നു ഫല പ്രഖ്യാപനം. 70 ക്യാമ്പിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്.


ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് എന്‍ട്രി നടന്ന് വരികയാണ്.


ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. 77 ക്യാമ്പുണ്ട്. എസ് എസ് എല്‍ സി ഫല പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ ഹയര്‍ സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??