കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് മുകളിലേക്ക് കയറുന്നതിനിടയിൽ തൊഴിലാളി വീണു മരിച്ചു

 



കാസർകോട്: കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് മുകളിലേക്ക് കയറുന്നതിനിടയിൽ തൊഴിലാളി വീണു മരിച്ചു. കൊല്ലം, കല്ലുവാതുക്കൽ നന്ദനം ഹൗസിൽ സന്തോഷ് കുമാർ (53) ആണ് മരിച്ചത്. റിംഗ് വർക്ക് തൊഴിലാളിയാണ്. തിങ്കളാഴ്ച വൈകുന്നേരം പെർള, അഡ്യനടുക്ക, ചവർക്കാട്, പാറയിലാണ് അപകടം. മൊയ്ത‌ീൻ കുഞ്ഞി എന്നയാളുടെ വീട്ടു കിണറ്റിലാണ് പൂച്ച വീണത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സന്തോഷ് കുമാർ കിണറ്റിലിറങ്ങി പൂച്ചയെ രക്ഷിച്ച ശേഷം കയറിൽ തൂങ്ങി മുകളിലേക്ക് കയറുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞ് എത്തിയ കാസർകോട്, ഉപ്പള എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സാണ് സന്തോഷ് കുമാറിനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബദിയടുക്ക പൊലീസ് കേസെടുത്തു. മാതാവ്: കമലമ്മ. ഭാര്യ: ലേഖ. മക്കൾ: ശരത്, ശരൺ. സഹോദരങ്ങൾ: രഘു, കുമാർ, സുഭാഷ്, ഗീത.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.