കണ്ണൂരിൽ കനത്ത പോളിംഗ്; പോളിംഗ് 60% ത്തിലേക്ക്



ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ പോളിംഗ് 4 മണിയാകുമ്പോൾ 60 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 4 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 56.01 ശതമാനം കടന്നു. ആലപ്പുഴയും കാസർകോടും കണ്ണൂരും ചാലക്കുടിയും ഇതിനകം 58 ശതമാനം കടന്നിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 50 ശതമാനം കടന്നു. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്. നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ മുതൽ തന്നെ രേഖപ്പെടുത്തുന്നുണ്ട്. കണ്ണൂർ, വയനാട്, മണ്ഡലങ്ങളിലാണ് കൂടുതൽ പോളിംഗ് നടന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളുമെല്ലാം തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചിട്ടുണ്ട്.


മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം ഇതുവരെ


1. തിരുവനന്തപുരം-54.52

2. ആറ്റിങ്ങല്‍-57.34

3. കൊല്ലം-54.48

4. പത്തനംതിട്ട-53.58

5. മാവേലിക്കര-54.33

6. ആലപ്പുഴ-58.93

7. കോട്ടയം-54.97

8. ഇടുക്കി-54.55

9. എറണാകുളം-55.14

10. ചാലക്കുടി-58.29

11. തൃശൂര്‍-57.27

12. പാലക്കാട്-57.88

13. ആലത്തൂര്‍-56.91

14. പൊന്നാനി-51.41

15. മലപ്പുറം-54.73

16. കോഴിക്കോട്-56.45

17. വയനാട്-57.74

18. വടകര-56.39

19. കണ്ണൂര്‍-58.99

20. കാസര്‍ഗോഡ്-58.02

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം