അത്തായാക്കുന്ന് : പൊതു ഇട പഠനോത്സവം സംഘടിപ്പിച്ചു

 


പൊതു ഇട പഠനോത്സവം സംഘടിപ്പിച്ചു

 സമഗ്ര ശിക്ഷ കേരളം ബി ആർ സി പാപ്പിനിശ്ശേരിയുടെയും അത്താഴക്കുന്ന് എം എൽ പി സ്കൂളിൻ്റെയും നേതൃത്വത്തിൽ അത്താഴക്കുന്ന് ശിശു മന്ദിരത്തിൽ വച്ച് 

പൊതു ഇട പഠനോത്സവം സംഘടിപ്പിച്ചു. ബി ആർ സി കോ- ഓർഡിനേറ്റർ രജിത ടീച്ചറുടെ അധ്യക്ഷതയിൽ ശിശുമന്ദിരം അധ്യാപിക ശ്രീമതി രാജലക്ഷ്മി ഉദ്ഘാടനം നിർവ്വഹിച്ചു.ഇത്തരം കഴിവുകൾ സമൂഹത്തിൽ അവതരിപ്പിക്കുക വഴി കുട്ടികൾക്ക് സ്വയം ആത്മവിശ്വാസം ആർജിച്ച് മുന്നോട്ടുപോകാൻ സഹായകരമാകുമെന്ന് ടീച്ചർ അഭിപ്രായപ്പെട്ടു. നൂർദ്ദീൻ മാസ്റ്റർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഹെഡ് മിസ്ട്രസ് അജിത ടീച്ചർ സ്വാഗതവും സാജിത ടീച്ചർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. പൊതു ഇട പഠനോത്സവം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി...

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.