വെറുപ്പിൻ്റെ പ്രചാരകരായ മോദിയെയും സംഘത്തെയും ഭരണത്തിൽ നിന്ന് താഴെയിറക്കാൻ വോട്ടവകാശം സൂക്ഷമതയോടെ വിനിയോഗിക്കണം . ബഷീർ കണ്ണാടിപറമ്പ

 



വെറുപ്പിൻ്റെ പ്രചാരകരായ മോദിയെയും സംഘത്തെയും ഭരണത്തിൽ നിന്ന് താഴെയിറക്കാൻ വോട്ടവകാശം സൂക്ഷമതയോടെ വിനിയോഗിക്കണം . ബഷീർ കണ്ണാടിപറമ്പ 


വിഷലിപ്തമായ വർഗീയ പരാമർശങ്ങൾ ആവർത്തിച്ച് പൗരന്മാരെ വിഭജിച്ച് രാഷ്ട്രീയ മുതലടുപ്പ് നടത്തുന്ന വെറുപ്പിൻ്റെ പ്രചാരകരായ മോദിയെയും സംഘത്തെയും ഭരണത്തിൽ നിന്ന് താഴെയിറക്കാൻ വോട്ടവകാശം സൂക്ഷമതയോടെ വിനിയോഗിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് പറഞ്ഞു.

 സിറ്റി മുസ്ലിം ജമാഅത്ത് ഹാളിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം.



സംഘ്പരിവാർ അക്രമികൾക്ക് വേട്ടയാടാൻ പാകത്തിൽ മുസ്‌ലിംകളെ കൂടുതൽ പാർശ്വവൽക്കരിക്കാനാണ് മോദിയും യോഗിയും ന്യൂനപക്ഷങ്ങൾക്കെതിരെ ഇല്ലാക്കഥകൾ ആവർത്തിക്കുന്നത്. തുടർച്ചയായ പത്തു വർഷം ഭരിച്ചിട്ടും എണ്ണിപ്പറയാൻ ഒരു നേട്ടവുമില്ലെന്ന തിരിച്ചറിവും കൂടിയാണ് മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശം. പ്രധാനമന്ത്രി പദം പോലെ ഉന്നത സ്ഥാനത്തിരിക്കുന്നവർ പുറത്തേക്ക് വിടുന്ന വർഗീയ പരാമർശങ്ങൾ കാരണം രാജ്യത്തിൻ്റെ യശസ്സാണ് തകരുന്നത്. സംഘ് പരിവാർ ശക്തികൾക്ക് ഒരു വട്ടം കൂടി ഭരണം കിട്ടിയാലുള്ള അവസ്ഥ ചിന്തിക്കാൻ കുടിയാവില്ല. രാജ്യം ഇതുവരെ കാത്ത് സൂക്ഷിച്ച എല്ലാ മൂല്യങ്ങളെയും ആർ.എസ്.എസ്സും കുട്ടരും തച്ചുതകർക്കും. അതിനനുവദിക്കാതിരിക്കുക എന്നതായിരിക്കണം നമ്മുടെ പ്രഥമ കടമ.


അതുകൊണ്ട് തന്നെ, രാജ്യത്തെ വീണ്ടെടുക്കാനാവണം നമ്മുടെ വോട്ടുകൾ വിനിയോഗിക്കേണ്ടതെന്നും ബഷീർ കണ്ണാടിപ്പറമ്പ് പറഞ്ഞു.


കണ്ണൂർ മണ്ഡലം സെക്രട്ടറി ഇക്ബാൽ പൂക്കുണ്ടിൽ, ട്രഷറർ റഫീഖ് എം പി, വിമെൻ ഇന്ത്യ മൂവ്മെന്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സമീറ ഫിറോസ്, ജില്ലാ കമ്മിറ്റി അംഗം ഷഹനാസ് ഇക്ബാൽ, മണ്ഡലം പ്രസിഡന്റ് അജ്നാസ് തുടങ്ങിയവർ സംസാരിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.