ചെറുകുന്ന് :അപകടത്തിൽ മരണപ്പെട്ട സുധാകരൻ, അജിത ദമ്പതികൾ

 




കാസർഗോഡ് കാലിച്ചാനടുക്കം സ്വദേശിയും കാർ ഓടിച്ചയാളുമായ ശാസ്‌താംപാറ ശ്രീശൈലത്തിൽ കെഎൻ പത്‌മകുമാർ (59), യാത്രക്കാരായ കാസർഗോഡ് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കോട്ട് സുധാകരൻ (52), ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്‌ണൻ (65), അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) 

ഇക്കഴിഞ്ഞ രാത്രി കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് മരിച്ച അഞ്ചുപേരെയും തിരിച്ചറിഞ്ഞു


 ഒരു കുടുംബത്തിലെ നാലുപേരും ഡ്രൈവറുമാണ് മരിച്ചത്. 


പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം. 


വണ്ടിയോടിച്ച കാസർഗോഡ് കാലിച്ചാനടുക്കം ശാസ്‌താംപാറ ശ്രീശൈലത്തിൽ കെഎൻ പത്‌മകുമാർ (59), യാത്രക്കാരായ കാസർഗോഡ് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കോട്ട് സുധാകരൻ (52), ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്‌ണൻ (65), അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണ് മരിച്ചത്. 


മകൻ സൗരവിനെ കോഴിക്കോട് ഒരു വിദ്യാഭ്യാസ സ്‌ഥാപനത്തിൽ സിഎയ്‌ക്ക് ചേർത്ത് ഹോസ്‌റ്റലിലാക്കി തിരിച്ചുവരികയായിരുന്നു കുടുംബം


 പിന്നിലുണ്ടായിരുന്ന ലോറി കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ഗ്യാസ് സിലിണ്ടർ ലോറിയുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. വാതിലുകൾ വെട്ടിപ്പൊളിച്ചാണ് കാറിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്.


കാർ ലോറിയുടെ മുൻവശത്ത് ഇടിച്ച് ബോണറ്റ് ഉൾപ്പടെ ലോറിക്ക് അടിയിലേക്ക് കയറിയ നിലയിലായിരുന്നു. നാട്ടുകാരും കണ്ണപുരം പോലീസും അഗ്‌നിരക്ഷാ സേനയുമാണ്‌ കാർ വെട്ടിപ്പൊളിച്ചു ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.