ചെങ്ങിനിപ്പടി:പൊതു ഇട പഠനോത്സവം സംഘടിപ്പിച്ചു

 



പൊതു ഇട പഠനോത്സവം സംഘടിപ്പിച്ചു


 സമഗ്ര ശിക്ഷ കേരളം ബി ആർ സി പാപ്പിനിശ്ശേരിയുടെയും ചെങ്ങിനിപ്പടി യു പി സ്കൂളിൻ്റെയും നേതൃത്വത്തിൽ കുന്നുംകൈ കമ്മ്യൂണിറ്റി ഹാളിൽ പൊതു ഇട പഠനോത്സവം സംഘടിപ്പിച്ചു.പി ടി എ പ്രസിഡൻ്റ് സജിത്ത് എൻ ൻ്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ അനീഷ് കുമാർ പി ഉദ്ഘാടനം നിർവ്വഹിച്ചു.ഇത്തരം പഠനോത്സവങ്ങൾ കുട്ടികളുടെ മികവുറ്റ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയാക്കി മാറ്റണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. സാമൂഹികമായ പിന്തുണ ആർജിക്കാൻ ഇതുവഴി കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബി ആർ സി ട്രെയിനർ സന്തോഷ് മാസ്റ്റർ,ദിവ്യ ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഹെഡ് മിസ്ട്രസ് അനുരൂപ ടീച്ചർ സ്വാഗതവും അമൃത ടീച്ചർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. ബി ആർ സി കോ -ഓർ ഡിനേറ്റർ രജിത ടീച്ചർ പൊതു ഇട പഠനോത്സവത്തിന് നേതൃത്വം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.