നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം', ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും

 


കോഴിക്കോട്:നവകേരള ബസ് കോഴിക്കോട്-ബെംഗളുരു റൂട്ടിൽ ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും.


'ഗരുഡ പ്രീമിയം' എന്ന പേരിൽ ആയിരിക്കും ബസ് വീണ്ടും നിരത്തിലിറങ്ങുക. 26 പുഷ് ബാക്ക് സീറ്റുകളാണ് ബസ്സിലുള്ളത്. രാവിലെ നാലിന് കോഴിക്കോട് നിന്നും പുറപ്പെടുന്ന ബസ് സുല്‍ത്താന്‍ ബത്തേരി വഴി 11.35-ന് ബെംഗളൂരുവിൽ എത്തും.


ഉച്ചക്ക് 2.30-ന് ബെംഗളൂരുവില്‍ നിന്നും ഇതേ റൂട്ടില്‍ രാത്രി 10.05-ന് കോഴിക്കോട് തിരിച്ച് എത്തും. കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, ബെംഗളൂരു എന്നിവയാണ് സ്റ്റോപ്പുകള്‍.


സര്‍വീസിന് 1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. നാളെ വൈകിട്ട് 6.30*ന് ബസ് തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് എത്തിക്കും.


ടോയ്‌ലെറ്റും കൂടുതല്‍ സൗകര്യങ്ങളുമുള്ള നവകേരള ബസ് സര്‍വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാനും ആലോചന ഉണ്ട്. സര്‍വീസ് പരാജയപ്പെട്ടാല്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറും.


നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ ബസ് വാങ്ങിയത്.



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം