ബിജെപിയിൽ പോയയാൾ പിഎ അല്ല; കെ സുധാകരൻ പോലിസിൽ പരാതി നൽകി

 


കണ്ണൂർ: തന്റെ പി എ ബിജെപിയിൽ ചേർന്നെന്ന പ്രചാരണത്തിൽ പോലിസിൽ പരാതി നൽകി കെ സുധാകരൻ. മനോജ് എന്നയാൾ ഒരു കാലത്തും തൻ്റെ പി എ ആയി ജോലി ചെയ്തിരുന്നില്ലെന്നും തിരഞ്ഞെടുപ്പ് സമയത്ത് വ്യക്തിഹത്യ നടത്തുക എന്ന ഉദ്ദേശത്തോടെ വസ്തുതാവിരുദ്ധമായ വാർത്ത സംപ്രേക്ഷണം ചെയ്‌തവർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് കെ സുധാകരൻ കണ്ണൂർ ടൗൺ എസ്.എച്ച്.ഒക്ക് പരാതി നൽകിയത്. തൻ്റെ ഓഫിസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവന്ന നിരവധിപേരിൽ കുറച്ചുകാലം മാത്രം പ്രവർത്തിച്ചുവന്ന ഒരു ജീവനക്കാരൻ മാത്രമായ മനോജ് എന്നയാൾ 2014 ശേഷം താനുമായോ തൻ്റെ ഓഫീസുമായോ യാതൊരു ബന്ധവുമില്ലാത്തയാളാണ്. ഇക്കാര്യങ്ങൾ ബോധ്യമുള്ളവർ സത്യവിരുദ്ധമായ കാര്യം കളവാണെന്ന് അറിഞ്ഞുകൊണ്ട് എന്നെ വ്യക്തിഹത്യ നടത്തണമെന്നുള്ള ദുരുദ്ദേശത്തോടെയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും ആയതിനാൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് കെ സുധാകരൻ പരാതിയിൽ പറയുന്നത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.