കീച്ചേരി പാലോട്ട്കാവിലും ഏഴ് പേര്‍ക്കെതിരെ വെടിക്കെട്ട് കേസ്.



പാപ്പിനിശേരി: കീച്ചേരി പാലോട്ട്കാവില്‍ കരിമരുന്ന് പ്രയോഗം നടത്തിയതിന് ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു.




ഇന്നലെ നടന്ന ഉല്‍സവത്തോടനുബന്ധിച്ച് രാത്രി 9.30 ന് കരിമരുന്ന് പ്രയോഗം നടത്തിയ കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍സമദ്, ക്ഷേത്രകമ്മറ്റി പ്രസിഡന്റ് വേണുഗോപാലന്‍, സെക്രട്ടെറി രാജന്‍, വൈസ് പ്രസിഡന്റ് ഇ.രമേശന്‍, ജോ.സെക്രട്ടെരിമാരായ ദിനേശന്‍, എന്‍.വി.രമേശന്‍, പ്രസന്നന്‍ എന്നിവരുടെ പേരിലാണ് കേസ്.


കഴിഞ്ഞ നാല് ദിവസം തുടര്‍ച്ചയായി ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയതിന് പോലീസ് കേസെടുത്തിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??