ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു




 മലപ്പുറം: പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീന്‍ ആണ് മരിച്ചത്. ഇയാള്‍ പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്നാണ് പോലിസ് അറിയിക്കുന്നത്. ഇന്നലെ രാത്രിയാണ് ലഹരിക്ക് അടിപ്പെട്ട നിസാമുദ്ധീന്‍ പലരെയും ആക്രമിച്ചത്. കരിങ്കല്ലത്താണി സ്വദേശി സെയ്തലവി എന്നയാളെ കുത്തി പരുക്കേല്‍പിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.



സെയ്തലവിയെ ആക്രമിച്ചതിന് പിന്നാലെ നിസാമുദ്ധീനെ കീഴ്‌പ്പെടുത്തുന്നതിന്റെ ഭാഗമായി നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇങ്ങനെയാണ് നിസാമുദ്ധീന് പരുക്കേറ്റത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം