Posts

Showing posts from July, 2023

നാറാത്ത് ആനന്ദതീർത്ഥ നഗർ കോളനിയിലെ കെ.രാമകൃഷ്ണൻ നാൻസി ദമ്പതികളുടെ മകൾ ആരാധ്യ പിറന്നാൾ ദിനത്തിൽ

Image
 പിറന്നാൾ ദിനത്തിൽ I R P C ധനസഹായം നൽകി നാറാത്ത് ആനന്ദതീർത്ഥ നഗർ കോളനിയിലെ കെ.രാമകൃഷ്ണൻ നാൻസി ദമ്പതികളുടെ മകൾ ആരാധ്യ പിറന്നാൾ ദിനത്തിൽ l R P C നാറാത്ത് ലോക്കൽ ന് ധനസഹായംC P I M മയ്യിൽ ഏരിയ കമ്മിറ്റി അംഗം പി പവിത്രൻ ഏറ്റുവാങ്ങി I R P C നാറാത്ത് കൺവീനർ ജയപ്രകാശ് ലാൽ ജിതിൻ. പി എന്നിവർ പങ്കെടുത്തു

കണ്ണൂർ നിക്ഷാൻ ഇലക്ട്രോണിക്സിന് മുൻവശമുള്ള

Image
സോനാ ഫാൻസി ഫുട് വെയർ ഉടമ ഇക്ബാൽ നിര്യാതനായി. കണ്ണൂർ നിക്ഷാൻ ഇലക്ട്രോണിക്സിന് മുൻവശമുള്ള സോനാ ഫാൻസി ഫുട് വെയർ ഉടമ ഇക്ബാൽ നിര്യാതനായി.

മുയ്യം വരഡൂലിൽ നിർമ്മാണം നടന്നുവരുന്ന വീടിന്റെ രണ്ടാം നിലയിൽ

Image
 കുറ്റിയേരി സ്വദേശി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു.  പരിയാരം: നിർമ്മാണ തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. കുറ്റിയരി വായിക്കീൽ വീട്ടിൽ രാമചന്ദ്രൻ (46) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 2 30ന് മുയ്യം വരഡൂലിൽ ഗംഗാധരൻ എന്നയാളുടെ നിർമ്മാണം നടന്നുവരുന്ന വീടിന്റെ രണ്ടാം നിലയിൽ തേപ്പുപണി നടക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ ഉടൻ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചു വെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
Image
 കണ്ണൂർ സ്വദേശി കുവൈത്തിൽ അപകടത്തിൽ മരിച്ചു. കുവൈത്തിൽ യാത്രക്കിടെ വാഹനത്തിൽ നൈം ബോര്‍ഡ് പൊട്ടി വീണു മലയാളി മരിച്ചു. കണ്ണൂർ മുഴുപ്പിലങ്ങാട് താഴെചൊവ്വ സ്വദേശി ടി.സി. സാദത്ത് (48) ആണ് മരിച്ചത്. 35ാം നമ്പർ റോഡിൽ മിനി ലോറി ഓടിച്ചു പോകവെ അപ്രതീക്ഷിതമായി നൈം ബോര്‍ഡ് പൊട്ടി വീഴുകയായിരുന്നു.

പാപ്പിനിശ്ശേരിയിലെ കെ എൻ ഫാമിലി ഗ്രൂപ്പ് കുടുംബ സംഗമം

Image
KN ഫാമിലി കുടുംബ സംഗമം സംഘടിപ്പിച്ചു K. N  ഫാമിലി കുടുംബ സംഗമം 2023 AR ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.   നൗഷാദ്, അലി യുടെ അധ്യക്ഷതയിൽ ജുനൈദ് ഉസ്താദ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.. സദസ്സിൽ അബ്ദുൽ കരീം. മൊയ്തു സാജിദ്, ഷംസുദ്ദീൻ,റമീസ് പാപ്പിനിശ്ശേരി തുടങ്ങിയ കുടുംബാംഗങ്ങൾക്ക് ആശംസയും നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും  മുതിർന്നവരെ  ആദരിക്കുകയും  ചെയ്തു.
Image
 ഐ ആർ പി സിക്ക് ധന സഹായം കൈമാറി  ചുഴലി : തട്ടേരി നാരകത്തോട്ടത്തിലെ പുത്തൻവീട്ടിൽ ബാലചന്ദ്രകുറുപ്പിന്റെ കുടുംബം ചുഴലി  ഐആർപി സിക്ക് നൽകുന്ന സാമ്പത്തിക സഹായം സിപിഐഎം ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗം  പി പ്രകാശൻ ഏറ്റുവാങ്ങി ചടങ്ങിൽ പി വി രാജേഷ്  കെ ശൈലേഷ് ബാബു കെ വി ബാലകൃഷ്ണൻ എം അഭിജിത്ത് എന്നിവർ പങ്കെടുത്തു
Image
 കുറുമാത്തൂരില്‍ മധ്യവയസ്‌കന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ :കുറുമാത്തൂരില്‍ മധ്യവയസ്‌കന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുമാത്താര്‍ നെടുമുണ്ട തോട്ടുന്‍കര ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ വീട്ടിലെ രാമകൃഷ്ണനെ(55)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. .
Image
ജീവനക്കാരിയെ ബാങ്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി പരിയാരം  ജീവനക്കാരിയെ ബാങ്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നരുവിലെ കടവത്ത് വളപ്പിൽ സീന (45) ആണ് മരിച്ചത്. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കൾച്ചറൽ വെൽഫേർ സൊസൈറ്റിയിൽ തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. സൊസൈറ്റിയുടെ താഴത്തെ നിലയിൽ ചായ ഉണ്ടാക്കാൻ സീന പോയിരുന്നു. തുടർന്ന് തിരിച്ച് വരാത്തതിനാൽ മറ്റൊരു ജീവനക്കാരി താഴെ മുറിയിൽ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പരിസരവാസികള വിളിച്ച് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകൾ ഉളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫീ നമ്പർ: 1056, 0471-2552056
Image
 കരിങ്കൽ ക്വാറിയിൽ മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം കരുവഞ്ചാൽ: നടുവിൽ പഞ്ചായത്തിലെ മഞ്ഞുമല കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കർണാടക കുടക് ജില്ലയിലെ സോമവാർ പേട്ട താലൂക്കിലെ മാതാപുരത്തെ പരേതനായ മുഹമ്മദലിയുടെയും ഖദീജയുടെയും മകൻ റഷീദ് (36) ആണ് മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് ദാരുണമായി മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലോടെ ആയിരുന്നു അപകടം. ആറ് വർഷമായി ക്വാറിയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരിക ആയിരുന്നു. ഭാര്യ സെറീന. മക്കൾ: ഫാത്തിമത്ത് സോലിയ, ശിഫാ ഫാത്തിമ, റിസ്‌വ ഫാത്തിമ. സഹോദരങ്ങൾ: ഷുക്കൂർ, സക്കീന. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.
Image
 മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി ചികിത്സതേടിയിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.അഭിഭാഷക ജോലിയിൽ നിന്നാണ് വക്കം പുരുഷോത്തമൻ രാഷ്ട്രീയത്തിലേക്കെത്തിയത്. മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്സഭാ അംഗം, രണ്ട് തവണ ഗവർണർ, അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കർ ആയിരുന്ന നേതാവാണ്. ധന മന്ത്രി,സ്പീക്കർ എന്നി പദവികളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചിട്ടുണ്ട്.  വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം. പഞ്ചായത്ത് അംഗമായി പാർലമെൻ്ററി ജീവിതം ആരംഭിച്ചു. ദീർഘകാലം ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലെത്തി. രണ്ടു തവണ ആലപ്പുഴയിൽ നിന്ന് ലോക്സഭയിലേക്കും മത്സരിച്ചു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്‌, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്‌ എന്നീ പദവികൾ വഹിച്ചു
Image
 പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ പാമ്പുരുത്തി ദ്വീപ് സന്ദർശിച്ചു പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ പാമ്പുരുത്തി ദ്വീപിലെ കരയിടിച്ചിൽ നടന്ന ഭാഗവും എം പി കദീജയുടെ വീടും സന്ദർശിച്ചു, വാർഡ്‌ മെമ്പർ കെ പി അബ്ദുൽ സലാം, അമീർ ദാരിമി, വി ടി മൻസൂർ, എം ആദം ഹാജി,എം പി അബ്ദുള്ള,എം പി കാദർ, വി ടി യൂനുസ്, താജു കെ വി തുടങ്ങിവർ തങ്ങളോടപ്പമുണ്ടായിരുന്നു

തളിപ്പറമ്പ് കുറ്റേരിയിൽ

Image
കാണ്മാനില്ല  ഈ ഫോട്ടോയിൽ കാണുന്ന തളിപ്പറമ്പ് കുറ്റേരിയിൽ താമസിക്കുന്ന സഫൂറ എന്ന സ്ത്രീയെ ഇന്നലെ രാവിലെ (30/7/2023)9 മണി മുതൽ കാണ്മാനില്ല.സ്ത്രീയെ കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെക്കൊടുത്ത നമ്പറിലോ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു•• 6364526248 7561097816

കൊളച്ചേരി പഞ്ചായത്തിനടുത്ത് ലക്ഷം വീട് നടുത്ത് താമസിക്കുന്ന റസാഖ്

Image
കാണാതായ കുട്ടിയെ കണ്ടെത്തി  കൊളച്ചേരി പഞ്ചായത്തിനടുത്ത് നിന്നും ലക്ഷം വീട്ടിൽ താമസിക്കുന്ന സുലൈഖ എന്നവരുടെ മകളുടെ മകൻ റസാഖ് (13) ഇന്ന് രാവിലെ മുതൽ കാണ്മാനില്ല്യിരുന്നു  അൽപ്പം മുമ്പ് കുട്ടിയെ തിരിച്ചു കിട്ടിയതായി  ബന്ധുക്കൾ അറിയിച്ചു.
Image
  പുതിയതെരു  കാട്ടാമ്പള്ളി  റോഡിൽ  ബിലാൽ ജുമാ മസ്ജിദ് സമീപം താമസിക്കുന്ന ജാബിർ എംകെ  മരണപെട്ടു.   പുതിയതെരു കട്ടമ്പള്ളി റോഡിൽ ബിലാൽ ജുമാ മസ്ജിദ് സമീപം താമസിക്കുന്ന ജാബിർ എംകെ മരണപെട്ടു.  ഉപ്പ :ജബ്ബാർ  ഉമ്മ :ഷഫീറ സഹോദരങ്ങൾ :തൻവീറ,ജെഫ്ന  കബറടക്കം : വൈകിട്ട് 3 മണിക്ക് മന്ന കബർസ്ഥാനിൽ 

കണ്ണാടിപ്പറമ്പ് : ശ്രീധർമ്മശാസ്താ ക്ഷേത്ര മൈതാനം ആചാരശുദ്ധിയോടെ സംരക്ഷിച്ചു വരുന്നത്

Image
ക്ഷേത്ര മൈതാന സംരക്ഷണത്തിന് ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു. കണ്ണാടിപ്പറമ്പ് : ശ്രീധർമ്മശാസ്താ ക്ഷേത്ര മൈതാനം ആചാരശുദ്ധിയോടെ സംരക്ഷിച്ചു വരുന്നത് തടസ്സപ്പെടുത്തിക്കൊണ്ട് മൈതാനത്തിന്റെ കിഴക്കുഭാഗം വെട്ടിമാറ്റി പെട്രോളിയം കമ്പനിക്ക് പാട്ടത്തിനു നൽകാനുള്ള ദേവസ്വത്തിന്റെ നിർദ്ദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദേശവാസികളുടെയും ഭക്തജനങ്ങളുടെയും പ്രതിഷേധ കൂട്ടായ്മ നടന്നു. ഉത്രവിളക്ക് ആഘോഷത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ചടങ്ങ് നടക്കുന്ന സ്ഥലമുൾപ്പെടെ പെട്രോളിയം കമ്പനിക്ക് പതിച്ചു നൽകരുതെന്നും ആചാരവെടിക്കെട്ട് തടയപ്പെടുമെന്നും ഗവൺമെന്റ്ഹയർ സെക്കന്ററി സ്കൂൾ ,വ്യാപാര സമുച്ചയം ഉൾപ്പെടെ ജനനിബിഡമായ സ്ഥലത്ത് അപകട ഭീഷണി കൂടുതലാണെന്നും യോഗം അഭിപ്രായപ്പെട്ടു. മേൽ കാര്യത്തിൽ പരമാവധി പേരുടെ ആക്ഷേപം ബോധിപ്പിക്കുന്നതിനും പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ശിവശക്തി കോംപ്ലക്സിൽ ചേർന്ന പ്രതിഷേധ കൂട്ടായ്മയിൽ അഡ്വ.കെ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.സി. ദിനേശൻ സ്വാഗതവും പി.പി.സുധീർ നന്ദിയും പറഞ്ഞു. എൻ.ഇ. ഭാസ്കര മാരാർ, പി.ടി. രത്നാകരൻ, പ്രജിത്ത് മാതോടം, കെ.കുമാരൻ , രതീശൻ ചാലിൽ, എൻ.പി.ഗിരീശ
Image
 വാഹനാപകടത്തില്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ് കൊച്ചി: എറണാകുളം പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്ത് പൊലീസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. തിങ്കളാഴ്ച കാറുമായി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം. ശനിയാഴ്ച്ച അര്‍ധ രാതിയിലാണ് സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്നു വരുന്ന സുരാജ് സഞ്ചരിച്ച കാര്‍ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. മലപ്പുറം സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റു. കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.
Image
 കണ്ണൂർ തളിപ്പറമ്പ് സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. തളിപ്പറമ്പ് : കണ്ണൂർ തളിപ്പറമ്പ് സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.  തളിപ്പറമ്പ് മന്ന ബദരിയ നഗറിലെ ഫൈസൽ കട്ടന്റെകത്ത് (36) ആണ് മരണപ്പെട്ടത്. പിതാവ് : അലികുട്ടി. മാതാവ് :ഫാത്തിമ ഭാര്യ : ഹസീന.  മൃതദേഹം നാട്ടിലെത്തിക്കും എന്ന് ബന്ധുക്കൾ അറിയിച്ചു

പാലോട്ടുവയൽ ഫ്രൻട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പാലോട്ടുവയൽ

Image
അനുമോദന സദസ്സ് സംഘടിപ്പിച്ചു  പാലോട്ടുവയൽ ഫ്രൻട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പാലോട്ടുവയൽ ആർ.കെ.യു.പി.സ്കൂളിൽ നടത്തിയ ട. ട. L.C. + 2 വിജയികൾക്കും പഠനത്തിൽ മികവു തെളിയിച്ച കുട്ടികൾക്കും ഏർപ്പെടുത്തിയ അനുമോദന സദസ്സ് പത്മശ്രി S R D പ്രസാദ് ഉൽഘാടനം ചെയ്തു. സ്വാഗതം പ്രജിത്ത് മൈലക്കൊടിയും, അദ്ധ്യക്ഷൻ പാക്കൻ ദിനേശനും, ആശംസ R K U P സ്ക്കൂൾ മാനേജർ മൈഥിലി ഗോവിന്ദൻ ,വിവേക് ഒ (സെക്രട്ടറി) ഹരീഷ് ടി, രതീശൻ പള്ളിക്കുന്നുപ്പുറം എം.ജി. സജിത്ത്, രതീഷ് മൈലക്കൊടി നന്ദിയും പറഞ്ഞു ചടങ്ങിൽ പത്മശ്രി പ്രസാദ്, മൈഥിലി ഗോവിന്ദൻ, കെ നളിനി എന്നിവരെ ആദരിച്ചു.
Image
 ക്ഷേമ പെൻഷൻ മസ്റ്ററിങ് നാളെ അവസാനിക്കും സംസ്ഥാനത്തെ സാമൂഹിക ക്ഷേമ പെൻഷനും ക്ഷേമനിധി പെൻഷനും ലഭിക്കുന്നതിനുള്ള മസ്റ്ററിങ് ജൂലായ് 31-ന് അവസാനിക്കും. 14 ലക്ഷത്തിലേറെ പേർ ബാക്കിയുണ്ട്. 65 ലക്ഷത്തിലേറെ വരുന്ന സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻകാരിൽ 78 ശതമാനത്തോളം പേർ ഇതുവരെയായി മസ്റ്ററിങ് നടത്തി. ഗ്രാമ പഞ്ചായത്ത് തലത്തിൽ 80 ശതമാനവും നഗരസഭകളിലും കോർപ്പറേഷനുകളിലുമായി 75 ശതമാനവും മസ്റ്ററിങ്‌ പൂർത്തിയാക്കിയിട്ടുണ്ട്. സാമൂഹിക ക്ഷേമ പെൻഷൻ വാങ്ങുന്ന 10 ലക്ഷത്തിലേറെ പേർ ബാക്കിയുണ്ട്. വിവിധ കാരണങ്ങളാൽ മസ്റ്ററിങ് പൂർത്തിയാക്കാൻ സാധിക്കാത്ത 77,095 പേരാണ് ഈ വിഭാഗത്തിലുള്ളത്. പൂർത്തിയാക്കാനാകാത്ത 39,864 പേർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുണ്ട്. വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവരിൽ 71 ശതമാനം പേരാണ് ശനിയാഴ്ച വരെ മസ്റ്ററിങ് നടത്തിയത്. ആകെ 12,56,837 പേരാണ് സംസ്ഥാനത്തെ ക്ഷേമനിധി പെൻഷൻ കൈപ്പറ്റുന്നത്. മൂന്നര ലക്ഷത്തോളം പേർ ഈ വിഭാഗത്തിൽ മസ്റ്ററിങ് പൂർത്തിയാക്കാനുണ്ട്. ഇത് പൂർത്തിയാക്കാൻ ആകാത്ത 12,769 പേരും ക്ഷേമനിധി പെൻഷൻകാരിലുണ്ട്. 31-ന് മുൻപ് മസ്റ്ററിങ് നടത്താത്തവർക്ക് ജൂലായ് വരെയുള്ള പെൻഷൻ ലഭിക്കാതെ

പാപ്പിനിശ്ശേരി വെസ്റ്റ് അൻസാർ ശാഖ യൂത്ത് ലീഗ് സ്ഥാപകദിനം ആചരിച്ചു .

Image
 യൂത്ത് ലീഗ് സ്ഥാപക ദിനം ആചരിച്ചു പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി വെസ്റ്റ് അൻസാർ ശാഖ യൂത്ത് ലീഗ് സ്ഥാപകദിനം ആചരിച്ചു .മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഒ കെ മൊയ്തീൻ സാഹിബ് പതാക ഉയർത്തി. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സിപി റഷീദ് പ്രഭാഷണം നടത്തി .നസീർ ചാലിൽ, ഇസ്മായിൽ ഇസി, റഫീഖ് കെ. ഒ. കെ. ജിയാദ് ഇ പി , ഹനീഫ വി.കെ, മിദ്‌ലാജ് കെ.പി , ശാഹിർ വി.കെ സംബന്ധിച്ചു.

മയ്യിൽ കടൂർ : അഞ്ചരക്കണ്ടി കാവിൻമൂലയിലെ

Image
ജാനകി ചേരൻ നിര്യാതയായി കടൂർ : അഞ്ചരക്കണ്ടി കാവിൻമൂലയിലെ ചേരൻ ജാനകി (67) നിര്യാതയായി. പരേതരായ ചേരൻ ചാത്തുവിന്റെയും, കപ്പണയിൽ മാധവിയുടെയും മകളാണ്. സഹോദരങ്ങൾ: ഇന്ദിര (മാച്ചേരി), ശ്യാമള കടൂർ (റിട്ട. ടീച്ചർ മയ്യിൽ എ എൽ പി സ്കൂൾ ), പരേതനായ ചന്ദ്രൻ . ഭൗതിക ദേഹം കടൂരിലെ വാടി രാമചന്ദ്രന്റെ വീട്ടിൽ പൊതു ദർശനത്തിന് ശേഷം ഉച്ചക്ക് 1 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കരിക്കും.
Image
 കാറിൽ മാഹി മദ്യകടത്ത്: 23 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ തളിപ്പറമ്പ്. കാറിൽ കടത്തുകയായിരുന്ന 23 ലിറ്റർ മാഹി മദ്യവുമായി (പുതുച്ചേരി മദ്യം ) യുവാവ് പിടിയിൽ.മൊറാഴ കാനൂൽ സ്വദേശി കുറ്റിപ്രത്ത് വീട്ടിൽ നവീൻ കെ.വി.(47) യെയാണ് റേഞ്ച് എക്സൈസ് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ കെ.കെ.രാജേന്ദ്രനും സംഘവുംഅറസ്റ്റു ചെയ്തത്. ധർമ്മശാല ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ആന്തൂർ കുഴിച്ചാൽ വെച്ചാണ് വാഹന പരിശോധനക്കിടെകെ.എൽ. .59.ഡി.1311 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന23 ലിറ്റർ പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിലായത്. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഉല്ലാസ് ജോസ്, ശ്യാം രാജ്.എം.വി, റെനിൽ കൃഷ്ണൻ. പി.പി, എക്സൈസ് ഡ്രൈവർ അനിൽ കുമാർ സി.വി എന്നിവരും ഉണ്ടായിരുന്നു.
Image
 ആലുവയിൽ നിന്ന് കാണാതായ അഞ്ച് വയസുകാരി കൊല്ലപ്പെട്ടു; മൃതദേഹം കണ്ടെത്തി ആലുവയിൽ നിന്ന് കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിന്റെ പിൻഭാഗത്ത് നിന്നാണ് ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരി ചാന്ദ്‌നിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. ബിഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്._ _അസം സ്വദേശിയായ പ്രതി കഴിഞ്ഞ രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടനടുത്ത് താമസിക്കാൻ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ അസം സ്വദേശിയായ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെ മണിക്കൂറുകൾക്കകം പ്രതി അഫ്സാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്.
Image
 കണ്ണൂർ റൂറൽ പോലീസ് ആസ്ഥാനം: പരിയാരത്തെ സ്ഥലം ഡി.ജി.പി. സന്ദർശിച്ചു. കണ്ണൂർ റൂറൽ പൊലീസ് ആസ്ഥാനത്തിനായി പരിയാരത്ത് അക്വയർ ചെയ്ത സ്ഥലം സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേക്ക് ദർവേഷ് സാഹിബ് പരിശോധിച്ചു. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് പുറകിൽ ഔഷധിയുടെ കൈയിലുണ്ടായിരുന്ന 10 ഏക്കർ സ്ഥലമാണ് പൊലീസ് ആസ്ഥാനത്തിനായി ഏറ്റെടുത്തിട്ടുള്ളത്. ഇപ്പോൾ റൂറൽ പൊലീസ് മേധാവിയുടെ ഓഫീസും സ്‌പെഷ്യൽബ്രാഞ്ച് ഓഫീസും മാങ്ങാട്ടുപറമ്പ് കെ.എ.പിയിലും മറ്റ് വിഭാഗങ്ങൾ തളിപ്പറമ്പിലുമാണ് പ്രവർത്തിക്കുന്നത്. പൂർണതോതിൽ ആസ്ഥാനം പരിയാരത്തേക്ക് മാറ്റാനാണ് പൊലീസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പരേഡ് ഗ്രൗണ്ട്, പൊലീസ് മേധാവിയുടെയും മറ്റ് ജീവനക്കാരുടെയും ക്വാർട്ടേഴ്സുകൾ എന്നിവ നിർമ്മിക്കാൻ കുറച്ചുകൂടി സ്ഥലം വിട്ടുകിട്ടാനുള്ള ആലോചനയിലാണ് ആഭ്യന്തരവകുപ്പ്. തികച്ചും അനുയോജ്യമായ സ്ഥലമാണെന്ന് ഡി.ജി.പി അഭിപ്രായപ്പെട്ടതായാണ് വിവരം. പരിയാരം പ്രദേശത്തിന്റെയും കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തിന്റെയും മുഖച്ഛായ മാറ്റുന്ന തീരുമാനമാണിത്.രണ്ട് മെഡിക്കൽ കോളേജുകളും ഔഷധി മേഖലാകേന്ദ്രവും പ്രവർത്തിച്ചുവരുന്ന ഇവിടെ പൊലീസ് ആസ്ഥാനവും കൂടി വരുന്നതോട
Image
മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത്‌ പ്രതിനിധി സംഗമം ജില്ല പ്രസിഡന്റ് നസീർ നല്ലൂർ ഉത്ഘാടനം ചെയ്തു... വിദ്വേഷത്തിനെതിരെ.. ദുർഭരണത്തിനെതിരെ .... മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത്‌ പ്രതിനിധി സംഗമം ജില്ല പ്രസിഡന്റ് നസീർ നല്ലൂർ ഉത്ഘാടനം ചെയ്തു... കണ്ണാടിപറമ്പ് : വിദ്വേഷത്തിനെതിരെ... ദുർഭരണത്തിനെതിരെ... മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യുടെ ആഹ്വാനപ്രകാരമുള്ള നാറാത്ത് പഞ്ചായത്ത് യൂത്ത് പ്രതിനിധി സംഗമം കണ്ണാടിപറമ്പിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് നസീർ നല്ലൂർ ഉത്ഘാടനം ചെയ്തു... വിദ്വേഷത്തിനെതിരെ ... ദുർഭരണത്തിനെതിരെയും ശക്തമായി പ്രതിഷേധവുമായി യുവാക്കൾ രംഗത്തിറങ്ങണമെന്ന് നസീർ നല്ലൂർ പറഞ്ഞു..... പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുസമ്മിൽ നിടുവാട്ട് അധ്യക്ഷത വഹിച്ചു.... ജനറൽ സിക്രട്ടറി സൈഫുദ്ദീൻ നാറാത്ത് സ്വാഗതവും.. ജലീൽ പുല്ലുപ്പി നന്ദി യും പറഞ്ഞു. യൂത്ത് ലീഗ് ജില്ല സിക്രട്ടറി.കെ. കെ. ഷിനാജ് പ്രസംഗിച്ചു.. മണ്ഡലം യൂത്ത് ലീഗ് ജനറൽ സിക്രട്ടറി അഷ്‌കർ കണ്ണാടിപറമ്പ്   പ്രമേയ അവതരണം നടത്തി.. മുസ്‌ലിം ലീഗ് നേതാക്കളായ.. പിവി അബ്ദുള്ള മാസ്റ്റർ, കെ. എൻ മുസ്തഫ, കുഞ്ഞഹമ്മദ
Image
 നാറാത്ത് ആലിൻങ്കീഴിൽ സ്വദേശി ശരത് കെ പി നിര്യാതനായി. നാറാത്ത്: നാറാത്ത് ആലിൻങ്കീഴിൽ കാട്ടുവാടിക്ക് താമസിക്കുന്ന ശരത് കെ പി നിര്യാതനായി. അച്ഛൻ : പരേതനായ ശശിധരൻ അമ്മ : പരേതയായ രമണി. ഏക സഹോദരി : ശരണ്യ.
Image
 കലാകാര സ്നേഹസംഗമം നടത്തി കണ്ണൂർ: സംസ്കാര ആർട്ടിസ്റ്റ്സ് വെൽഫെയർ ട്രസ്റ്റിന്റെയും സ്വപ്നം ആർട്ടിസ്റ്റ്സ് വെൽഫെയർ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ കലാകാര സ്നേഹ സംഗമം നടത്തി. സംഗമം കണ്ണൂർ തഹസിൽദാറും എക്സി. മജിസ്ട്രേറ്റുമായ എം.ടി. സുരേഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  ചടങ്ങിൽ ക്ഷേത്രകലാ അക്കാദമി ചെയർമാൻ സംഗീതജ്ഞൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രനെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. ഫൗണ്ടേഷൻ ചീഫ് എക്സി. ഓഫീസർ ജി.വിശാഖൻ, കെ.പി.ജയബാലൻ, ഫൗണ്ടേഷൻ ചെയർമാൻ രാജേഷ് പാലങ്ങാട്ട്, സി. അനിൽകുമാർ , ഹരിദാസ് ചെറുകുന്ന്, കൃഷ്ണകുമാർ മങ്കൊമ്പ്, ജിമ്മി കിടങ്ങറ, ടി.കെ.സരസമ്മ ,അരിങ്ങേത്ത്  സുനീഷ്, ടി.കെ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
Image
നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ സദസ് നാറാത്ത് ബസാറിൽ നടത്തി. നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ സദസ് നാറാത്ത് ബസാറിൽ നടത്തി. ജയചന്ദ്രൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത്, മുൻ കെ.പി.സി.സി. മെമ്പർ ഒ. നാരായണൻ , മുൻ കെ.പി.സി.സി മെമ്പർ കെ. റീന എന്നിവർ സംസാരിച്ചു. വിനോദ്.സി. നന്ദി പ്രകടിപ്പിച്ചു.
Image
 യാത്രക്കാരന്റെ ജീവൻ നിലനിർത്താൻ ആംബുലൻസിന്റെ റോളിൽ Blue Birds(KL.59.U.6593)ബസ് ഇന്ന് (28-7-2023) 11 മണിയുടെ ട്രിപ്പ്‌ പയ്യന്നൂരിൽ നിന്ന് കണ്ണൂരേക്ക് വരുമ്പോൾ എടാട്ട് കോളേജ് സ്റ്റോപ്പ് എത്തിയപ്പോൾ ഒരു യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും,കൂടുതൽ അവശനാകുകയും ചെയ്തതോടെ ബസ് ജീവനക്കാരായ മിഥുൻ, ശമൽ, സുജിൽ എന്നിവർ തുടർന്നുള്ള സ്റ്റോപ്പുകളിൽ നിർത്താതെ ബസ് നേരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് വിടുകയും സമയോചിതമായ ഇടപെടൽ നടത്തിയതുകൊണ്ട് യാത്രക്കാരന്റെ ജീവൻ നിലനിർത്താനും സാധിച്ചു.വഴിയിൽ ഇറങ്ങേണ്ടവരായ നല്ലവരായ യാത്രക്കാരും ഈ മനുഷ്യത്വപരമായ പ്രവർത്തിയെ പിന്തുണച്ചു. കൃത്യ സമയത്ത് തന്നെ കാര്യങ്ങൾ വേണ്ടതുപോലെ ചെയ്ത Blue Birds ബസ് ജീവനക്കാർക്ക് അഭിനന്ദനങ്ങൾ.
Image
 സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു ചേലേരി: കഴിഞ്ഞ ദിവസം നിര്യാതനായ കൊളച്ചേരി പഞ്ചായത്തിലെ മുതിർന്ന മുസ്‌ലിം ലീഗ് നേതാവും, സ്വതന്ത്യ കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ടും, ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും, പഞ്ചായത്ത് യു.ഡി.എഫ് മുൻ കൺവീനറും മത - രാഷ്ട്രീയ സാമൂഹ്യ- കാർഷീക വിദ്യാഭ്യാസ മേഖലകളിൽ നിറ സാന്നിധ്യവുമായിരുന്ന  *സി.എച്ച് മുഹമ്മദ് കുട്ടി മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ടുള്ള സർവ്വ കക്ഷി അനുശോചന യോഗം ചേലേരി മുക്കിലെ* കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ  നടന്നു . മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, തളിപ്പറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കോടിപ്പൊയിൽ മുസ്തഫ, എം അനന്തൻ മാസ്റ്റർ, ഹംസ മൗലവി പള്ളിപ്പറമ്പ്, കെ ബാലസുബ്രഹ്മണ്യൻ, ഹാഷിം ഫൈസി ഇർഫാനി, പി സന്തോഷ്, പി സുരേന്ദ്രൻ മാസ്റ്റർ, നിസാർ ഫൈസി കയ്യങ്കോട്, ഇ.പി ഗോപാല കൃഷ്ണൻ, സി.പി അബ്ദുൽ ജബ്ബാർ മാസ്റ്റർ, പി.പി ഖാലിദ് ഹാജി സംസാര
Image
 30 കൊല്ലത്തെ സേവനത്തിന് ശേഷം റിട്ടയർ ചെയ്യുന്ന ശ്രീ. ജോസ് ഡൊമനിക്ക് Si ക്ക് യാത്രയയപ്പ് നൽകി  ഉദ്ഘാടനം ശ്രീ വിനോദ് MP DySP തളിപറമ്പ . അദ്ധ്യക്ഷൻ. വിനീഷ് lP ആലക്കോട് സ്വാഗതം .രാഗേഷ് KPOA . ജില്ലാ പ്രസിഡണ്ട് . രമേശൻ NV, ട്രഷറർ ഒതേനൻ M, വൈ.പ്രസി പ്രസാദ് KV എന്നിവർ പങ്കെടുത്തു.

പാപ്പിനിശ്ശേരി പഴഞ്ചിറക്ക് താമസിക്കുന്ന അഭിലാഷ്

Image
 ട്രെയിൻ തട്ടി മരണപ്പെട്ടു. പാപ്പിനിശ്ശേരി പഴഞ്ചിറക്ക് താമസിക്കുന്ന അഭിലാഷ് ട്രെയിൻ തട്ടി മരണപ്പെട്ടു . റിട്ടയേർഡ് പോലീസ് ഉത്തമൻ . തങ്കമണി എന്നവരുടെ മകനാണ് . സഹോദരങ്ങൾ അമൃത . അഖിലേഷ്... റിപ്പോർട്ടർ, ടി പി റഷീദ് പാപ്പിനിശ്ശേരി

ഇന്നലെ നിര്യാതനായ കൊളച്ചേരി പഞ്ചായത്തിലെ മുതിർന്ന മുസ്‌ലിം ലീഗ് നേതാവും, സ്വതന്ത്യ കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ടും

Image
 സർവ്വകക്ഷി അനുശോചനം ഇന്ന് ചേലേരി മുക്കിൽ കൊളച്ചേരി: ഇന്നലെ നിര്യാതനായ കൊളച്ചേരി പഞ്ചായത്തിലെ മുതിർന്ന മുസ്‌ലിം ലീഗ് നേതാവും, സ്വതന്ത്യ കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ടും, ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും, പഞ്ചായത്ത് യു.ഡി.എഫ് മുൻ കൺവീനറും മത - രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ നിറ സാന്നിധ്യവുമായിരുന്ന   സി.എച്ച് മുഹമ്മദ് കുട്ടി മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ടുള്ള സർവ്വ കക്ഷി അനുശോചന യോഗം ഇന്ന് (വെള്ളി) വൈകിട്ട് 4 മണിക്ക് ചേലേരി മുക്കിൽ* നടക്കും. രാഷ്ട്രീയ- സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും

പുല്ലാഞ്ഞ്യോട് എ.എൽ.പി സ്കൂൾ, സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി

Image
 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി.   പുല്ലാഞ്ഞ്യോട് എ.എൽ.പി സ്കൂൾ, സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡർ ,ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് ആണ് തെരഞ്ഞെടുപ്പ് നടത്തിയത്.6 ലീഡർ സ്ഥാനാർഥികളും 5 ഡെപ്യൂട്ടി ലീഡർ സ്ഥാനാർഥികളും തെരഞ്ഞെടുപ്പിൽ മത്സരാർഥികളായി.പേപ്പർ രഹിതവും തികച്ചും ഇ - സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും നടന്ന പോളിംഗ് വിദ്യാർഥികളിൽ പുതിയ ഉണർവേകി.തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ , നിയമലംഘനങ്ങൾക്കെതിരെയുള്ള സൂചനാനിർദേശങ്ങൾ,ആലോചനായോഗങ്ങൾ, നാമനിർദ്ദേശപത്രിക സമർപ്പണം, പിൻവലിക്കൽ, പ്രഖ്യാപനം, ചിഹ്ന നിർണയം,പ്രചരണം, വോട്ട് അഭ്യർത്ഥന, ആഹ്ലാദപ്രകടനം,മൗനപ്രചരണം, ചിഹ്നം പതിപ്പിച്ച പോസ്റ്ററുകൾ, വ്യത്യസ്ത പ്രവർത്തനങ്ങൾ ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രകടനപത്രികകൾ തുടങ്ങി ദിവസങ്ങളോളമായി നടന്ന നടപടി ക്രമങ്ങൾ വിദ്യാർത്ഥികളിൽ ആരവവും ആവേശവും ഉണ്ടാക്കി.          ആകാംക്ഷയോടെ കാത്തിരിക്കുന്ന വോട്ടെണ്ണലും ഫലപ്രഖ്യാപനവും സത്യപ്രതിജ്ഞയും വരും ദിവസങ്ങളിൽ നടക്കും.ജനാധിപത്യരാജ്യത്ത് വസിക്കുന്ന നമുക്ക് സമ്മതിദാനാവകാശം ഉണ്ടെന്നും അവ വിനിയോഗിക്കേണ്ടത് അനിവാര്യമാണെന്നും വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുക എന്ന ലക്
Image
 മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം 11 ഹരിതകര്‍മ സേനാംഗങ്ങള്‍ കൂട്ടായെടുത്ത ടിക്കറ്റിന് മലപ്പുറം : മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റ് ഒന്നാം സമ്മാനം മലപ്പുറം പരപ്പനങ്ങാടിയില്‍. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകര്‍മ സേനാംഗങ്ങള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. MB 200261 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ. ടിക്കറ്റ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയില്‍ ഏല്‍പ്പിച്ചു. പാലക്കാട് വച്ച് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. ഇത്തവണ 27 ലക്ഷം മൺസൂണ്‍ ബമ്പർ ടിക്കറ്റുകളാണ് ലോട്ടറി ഡയറക്ടറേറ്റ് അച്ചടിച്ചിരുന്നത്. MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്.
Image
 2023-2025 കണ്ണൂർ റൂറൽ ജില്ലാ പോലിസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ 👇👇 കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റി ഭാരവാഹികൾ.. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കെ എ പി നാലാം ബറ്റാലിയൻ ഭാരവാഹികൾ. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കണ്ണൂർ സിറ്റി ഭാരവാഹികൾ.

എടക്കാട്ട് ബീച്ച് റോഡ് പഴയ ജുമുഅത്ത് പള്ളിക്കുളത്തിൽ നീന്തൽ

Image
 നീന്തൽ പഠിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട വിദ്യാർഥി മരണപ്പെട്ടു എടക്കാട്ട് ബീച്ച് റോഡ് പഴയ ജുമുഅത്ത് പള്ളിക്കുളത്തിൽ നീന്തൽ പഠിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട വിദ്യാർഥി മരണപ്പെട്ടു. എടക്കാട് ഹുസ്സൻ മുക്കിലെ മുബാറക് മൻസിലിൽ താമസി ക്കുന്ന സിറാജിന്റെയും ഷമീമയുടെയും മകൻ മുഹമ്മദ്‌ ആണ് ചികിൽസയിൽ കഴിയവെ വ്യാഴാഴ്ച്ച മരണപ്പെട്ടത്. 11 വയസ്സായിരുന്നു. കടമ്പൂർ ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച എടക്കാട് പഴയ ജുമുഅത്ത് പള്ളിക്കുളത്തിൽ കൂട്ടുകാരോടൊപ്പം നീന്തൽ പഠിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. എന്നാൽ കൂടെയുളളവരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് കാണാത്തതിനെ തുടർന്ന് കുളത്തിൽ പരിശോധിചപ്പോഴാണ് മുഹമ്മദിനെ കണ്ടെത്തിയത്. ഉടനെ ചാലയിലെ സ്വകാര്യ ആശുപത്രിയിലും സ്ഥിതി ഗുരുതരമായതിനാൽ അന്ന് വൈകീട്ട് തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ചികിൽസക്കിടെ വ്യാഴാഴ്ച്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു
Image
വൃക്കരോഗിയായ കലാകാരന് കാരുണ്യ സ്പർശമായി അഥീന നാടക- നാട്ടറിവ് വീട് ഇരു വൃക്കകളും പ്രവർത്തനരഹിതമായി ദുരിതജീവിതം നയിക്കുന്ന നാടക കലാകാരനും പ്രമുഖ പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ നീലേശ്വരം കരിന്തളത്തെ പവിത്രന്റെ  വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി   കണ്ണൂർ മയ്യിൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഥീന നാടക നാട്ടറിവ് വീടിന്റെ നാട്ടുമൊഴി  നാടൻ പാട്ടു മേളയുടെ ഒരു അവതരണം നടത്തി ലഭിച്ച പ്രതിഫലം ചികിത്സാ സഹായക്കമ്മിറ്റിക്ക് കൈമാറി. അഥീന നാടക നാട്ടറിവീടിൻ്റെ മുഖ്യ പാട്ടുകാരനും പരിശീലകനും ഫോക് ലോർ അക്കാദമി ജേതാവുമായ  റംഷി പട്ടുവത്തിൽ നിന്നും  വരയിൽ രാജൻ ചികിത്സാ സഹായ കമ്മറ്റിക്ക് വേണ്ടി  തുക ഏറ്റുവാങ്ങി. എം.ചന്ദ്രൻ , പി.ശാർങ്ങി, അനുരാഗ് സതീഷ്, നന്ദു ഒറപ്പടി, ശത്രുഘ്നൻ മയൂഖം എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ സീസണിൽ 154 ഓളം വേദികളിൽ നാടൻ കലാവതരണങ്ങൾ നടത്തിയ അഥീന നാടക നാട്ടറിവ് വീട് ഒരു വേദിയിൽ  നാട്ടുമൊഴി നാടൻ കലാവതരണം നടത്തി ലഭിച്ച പ്രതിഫലവും അഥീന നാടക- നാട്ടറിവ് വീട്ടിലെ കുഞ്ഞു പാട്ടുകാരിയും  കലാഭവൻ മണി ഫൗണ്ടേഷൻ പ്രഥമ ബാല്യശ്രീ അവാർഡ് ജേത്രിയുമായ പൊന്നാമ്പലക്ക് ഒരു വേദിയിൽ ലഭിച്ച നോട്ടുമാലകളും കൂട്ടിയാണ
Image
സഹകരണ സംരക്ഷണ കൂട്ടായ്മയും പ്രതിജ്ഞയും സംഘടിപ്പിച്ചു. ചട്ടുകപ്പാറ- സഹകരണ മേഖലയ്ക്കെതിരായ കേന്ദ്രനയങ്ങൾക്കും കുപ്രചരണങ്ങൾക്കുമെതിരെ KCEU കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂനിയൻ (CITU) കുറ്റ്യാട്ടൂർ ബേങ്ക് യൂനിറ്റ് ആഭിമുഖ്യത്തിൽ സഹകരണ സംരക്ഷണ കൂട്ടായ്മയും പ്രതിജ്ഞയും സംഘടിപ്പിച്ചു.ചട്ടുകപ്പാറയിൽ നടന്ന പരിപാടി KCEU ഏറിയ സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ ഉൽഘാടനം ചെയതു. യൂനിറ്റ് പ്രസിഡണ്ട് കെ.കെ.രാജേഷ് അദ്ധ്യക്ഷ്യം വഹിച്ചു. യൂനിറ്റ് സെക്രട്ടറി പി. സജിത്ത് കുമാർ സ്വാഗതം പറഞ്ഞു.ചെക്കിക്കുളം, വെങ്ങാറമ്പ് ,കുറ്റ്യാട്ടൂർ, പാവന്നൂർമൊട്ട, പഴശ്ശി എന്നീ ബ്രാഞ്ചിന് മുന്നിലും പരിപാടി സംഘടിപ്പിച്ചു.കെ.സുനിത, കെ.രാമചന്ദ്രൻ ,ഒ.പ്രവീൺ, കെ.സി.ശിവാനന്ദൻ, സി.സി.ശശി എന്നിവർ നേതൃത്വം നൽകി.