Posts

Showing posts from March, 2023
Image
 വേറിട്ട കാഴ്ചകൾ ഒരുക്കി കൊളച്ചേരി എയുപി സ്കൂൾ പഠനോത്സവം. കൊളച്ചേരി: 2022-23 വർഷത്തെ പഠനോത്സവത്തിൽ കൊളച്ചേരി എ.യു.പി സ്കൂൾ വേറിട്ട കാഴ്ചകളൊരുക്കിയത് രക്ഷിതാക്കളെയും കുട്ടികളെയും ഏറെ ആകർഷിച്ചു. കുട്ടികൾ തയ്യാറാക്കിയ പഠനചാർട്ടുകളും മാത്‌സ് മാജിക്കും ശാസ്ത്ര പരീക്ഷണങ്ങളും ഭാഷാ കേളികളും കൗതുകമുണർത്തുന്ന കാഴ്ചകളായി .ചടങ്ങിന് ഹെഡ് മാസ്റ്റർ ശ്രീ. ഇ.പി. സദാനന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു .പി ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി ആർ.എം. ഫൈറൂസ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി സമീറ സി.വി ഉദ്ഘാടനം ചെയ്തു .ശ്രീമതി. ബിജിന ഷഗിൽ (CRC - Co-Ordinator) ശ്രീമതി ഒ .എം. സുജാത ടീച്ചർ, ശ്രീമതി. എ.വി. പ്രീത ടീച്ചർ, ശ്രീമതി. എം.ടി നിഷ ടീച്ചർ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു . ശ്രീമതി എം. താരാമണി ടീച്ചർ (SRG കൺവീനർ) നന്ദി പറഞ്ഞു. പഠനോത്സവ ദിനത്തിൽ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്ക് പഠനോപകരണക്കിറ്റ് നൽകി.

പള്ളിപറമ്പ: ജിംഖാന ആർട്സ് & സ്പോർട്സ് ‌ക്ലബ്ബ് പറവകൾക്കൊരു തണ്ണീർ കുടം എന്ന് പരുപാടി

Image
 പറവക്കൾക്കൊരു തണ്ണീർ കുടം പള്ളിപറമ്പ: ജിംഖാന ആർട്സ് & സ്പോർട്സ് ‌ക്ലബ്ബ് പറവകൾക്കൊരു തണ്ണീർ കുടം എന്ന് പരുപാടി നടത്തി. ഈ വേനൽ ചൂടിൽ മനുഷ്യരെ പോലെ വിശപ്പും ദാഹവുമുള്ളതാണല്ലോ പക്ഷികളും അവറ്റകളുടെ ദാഹം തീർക്കാൻ തണൽ മരങ്ങൾക്ക് ഇടയിൽ ഒരു കുടം വെള്ളം വെക്കുക എന്ന ആശയത്തോടുകൂടിയാണ് ഈ പരുപാടി സംഘടിപ്പിച്ചത്. പരുപാടിയുടെ സ്വാഗതം ക്ലബ് ട്രേഷറർ ഷഫീഖും അദ്ധ്യക്ഷത ക്ലബ് പ്രസിഡന്റ് അഷ്റഫും ഉൽഘടനം നെഹ്‌റു യുവ കേന്ദ്ര വളണ്ടിയർ അമൃത നിർവഹിച്ചു ക്ലബ് മെമ്പർ നിഹാൽ നന്ദി പറഞ്ഞു.
Image
യു.ഡി.എഫ് പഞ്ചായത്ത് മെമ്പർമാർ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി കൊളച്ചേരി: കേരള  സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരവും ഫണ്ടും കവർന്നെടുക്കുന്നതിനെതിരെ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് പഞ്ചായത്തു മെമ്പർമാർ കുത്തിയിരിപ്പ് സമരം നടത്തി          കേരള സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരവും ഫണ്ടും കവർന്നെടുക്കുന്നതിനെതിരെയും, റോഡ് മെയിന്റയിനസ് ഫണ്ട് 48 കോടി , 6 കോടിയായി വെട്ടിക്കുറച്ചതിനെതിരെയും, ട്രഷറി നീയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെയും, സ്പിൽ ഓവർ പ്രവർത്തികൾക്ക് മതിയായ ഫണ്ട് അനുവദിക്കാത്തതിനെതിരെയും, പദ്ധതി നിർവ്വഹണം തകരാറിലാക്കുന്നതിനെതിരെയും പ്രതിഷേധമുയർന്നു യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ചെയർമാൻ കെ.പി അബ്ദുൽ മജീദിന്റെ ആദ്ധ്യക്ഷതയിൽ മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.എം ശിവദാസൻ മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, കോൺഗ്രസ് ചേലേരി മണ്ഡലം പ്ര

ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

Image
 സ്നേഹസംഗമമായി കയരളം നോർത്ത് എ എൽ പി സ്കൂൾ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് മയ്യിൽ കയരളം നോർത്ത് എ എൽ പി സ്കൂൾ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജനപങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരുടെ സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടി. സ്കൂൾ പിടിഎയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ജില്ലാ പഞ്ചായത്ത് അംഗം എൻ വി ശ്രീജിനി, വാർഡ് മെമ്പർ എ പി സുചിത്ര, തളിപ്പറമ്പ് തഹസിൽദാർ കെ ചന്ദ്രശേഖരൻ, മയ്യിൽ പോലീസ് ഇൻസ്പെക്ടർ ടി പി സുമേഷ്, മുസ്തഫ ഇംദാതി, പി വി മോഹനൻ, എം പി എ റഹീം, കെ സി ഗണേശൻ എന്നിവർ അതിഥികളായി.
Image
 കീച്ചേരി സ്വദേശി സൗദിയിൽ വെച്ച് മരണപ്പെട്ടു പാപ്പിനിശ്ശേരി : കീച്ചേരി സ്വദേശി അബ്ദുള്ള സൗദിയിൽ വെച്ച് മരണപ്പെട്ടു   ഭാര്യ സി എം അഫ്സത്ത്(ഇല്ലിപ്പുറം ) മക്കൾ : അഫ്സൽ, ഇബ്രാഹിം, ശിഫ  ഉമ്മ : പരേതയായ നബീസ ഉപ്പ :പരേതനായ ഇബ്രാഹീം  സഹോദരങ്ങൾ : ശറഫുദ്ധീൻ,അഷ്‌റഫ്‌, റുബീന, നജ്മു. ഖബറടക്കം  റിയാദിൽ 

സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം

Image
യു.ഡി.എഫ് പഞ്ചായത്ത് മെമ്പർമാർ നാളെ കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണയിരിക്കും കൊളച്ചേരി: സംസ്ഥാന സർക്കാർ ബജറ്റ് അവതരണ വേളയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ച വികസന ഫണ്ട് യഥാസമയം നൽകാതെ പ്രാദേശിക സർക്കാരുകളെ വഞ്ചിച്ച നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായാണ് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തുന്നത്  സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിക്കുന്ന വികസന ഫണ്ട് ഒരിക്കലും പൂർണമായി നൽകാറുമില്ല എന്നുമാത്രമല്ല നൽകിയത് തന്നെ തിരിച്ചുപിടിക്കുന്ന സമീപനമാണ് സ്വീകരിക്കാറുള്ളത്. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ പ്രാദേശിക സർക്കാറുകൾക്ക് നൽകേണ്ട വികസന ഫണ്ടിലെ മൂന്നാം ഗഡുവിൽ നിന്ന് ചെറിയൊരു വിഹിതം മാത്രം നൽകി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതം കൈമാറി എന്ന് പെരുമ്പറ മുഴക്കുകയാണ്. കഴിഞ്ഞവർഷം ഇപ്രകാരം ബജറ്റിൽ വകയിരുത്തിയ ഫണ്ടിന്റെ അവസാന ഗഡു സർക്കാർ അനുവദിച്ചു നൽകിയത് മാർച്ച് 30ന് രാത്രിയിലാണ്. മാർച്ച് 31ന് സാമ്പത്തിക വർഷം അവസാനിക്

മയ്യിൽ എ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ സി കനകവല്ലി ടീച്ചർക്കുള്ള യാത്രയയപ്പും

Image
 യാത്രയയപ്പും പഠനോത്സവവും മയ്യിൽ: മയ്യിൽ എ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ സി കനകവല്ലി ടീച്ചർക്കുള്ള യാത്രയയപ്പും പഠനോത്സവവും സംഘടിപ്പിച്ചു. യാത്രയയപ്പ് സമ്മേളനം സീനിയർ ഡയറ്റ് ലക്ചറർ കെ പി രാജേഷും സ്കൂൾ തല പഠനോത്സവം പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിതയും ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ എം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ടി പി ബിജു, പി പി സന്ധ്യ, ബാബു പണ്ണേരി, ഷൈജു എം, പി വി ലിജി, കെ സി നൗഫൽ, ഇ കെ സുനീഷ്, ബി കെ വിജേഷ് എന്നിവർ സംസാരിച്ചു.

തൃച്ചംബരം യുപി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു

Image
 പഠനോത്സവം സംഘടിപ്പിച്ചു തൃച്ചംബരം യുപി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു, വിദ്യാർത്ഥികളുടെ ഒരു വർഷത്തെ വിവിധ വിഷയങ്ങളിലുള്ള പഠന മികവിനെ ആസ്പദമാക്കി,ഡിപ്പാർട്ട്മെന്റ് പിടിഎ, സ്റ്റാഫും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്, പഠനോത്സവം പിടിഎ പ്രസിഡണ്ട് നൗഷാദ് ബ്ലത്തൂർ ഉദ്ഘാടനം ചെയ്തു, തൃച്ചംബരം യുപി സ്കൂൾ പ്രധാന അധ്യാപകൻ എം ടി മധുസൂദനൻ അധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി കെ മുഹമ്മദ് മാസ്റ്റർ, എസ് ആർ ജി കൺവീനർ ടി അംബരീഷ്, സീനിയർ അസിസ്റ്റന്റ് എം വി ശോഭന, പി ടി എ വൈസ് പ്രസിഡണ്ട് മണികണ്ഠൻ, മദർ പി ടി എ പ്രസിഡണ്ട് ദീപ രഞ്ജിത്ത്, പിടിഎ ട്രഷറർ മുഹമ്മദ് സാലി മാസ്റ്റർ, സി പ്രിയ, പി വി കെ എസ് വിനീത്, അരുണാകുമാരി ടീച്ചർ, എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു .

ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ.രാജൻ നിർവ്വഹിച്ചു

Image
കണ്ണാടിപ്പറമ്പ് സ്മാർട്ട് വില്ലേജ് ഓഫീസിന് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം  അഴീക്കോട് മണ്ഡലം കണ്ണാടിപ്പറമ്പ് സ്മാർട്ട് വില്ലേജ് ഓഫീസിന് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. അഴീക്കോട് മണ്ഡലം എം.എൽ.എ ശ്രീ കെ.വി സുമേഷിന്റെ അധ്യക്ഷതയിൽ ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ.രാജൻ നിർവ്വഹിച്ചു ജില്ലാ കലക്ടർ സ്വാഗതം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജർ നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു

.പി.എസ്.ടി.എ.കുറുമാത്തൂർ ബ്രാഞ്ചിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം

Image
 കെ.പി.എസ്.ടി.എ.യാത്രയയപ്പ് നൽകി കുറുമാത്തൂർ: കെ.പി.എസ്.ടി.എ.കുറുമാത്തൂർ ബ്രാഞ്ചിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം പി.വി.സജീവൻ ഉദ്ഘാടനം ചെയ്തു.നവാസ്.സി അധ്യക്ഷത വഹിച്ചു.വി.ബി. കുബേരൻ നമ്പൂതിരി മുഖ്യഭാഷണം നടത്തി. ഉപഹാര സമർപ്പണം കെ.വി.മെസ്മർ നിർവ്വഹിച്ചു.ടി.അംബരീഷ്, കെ.എസ്.വിനീത്, കെ.പി.വിജേഷ്, സൽമ തോമസ്, രാധ. എ.കെ, ഷെർളി തോമസ് സംസാരിച്ചു. കെ. പ്രവീൺ സ്വാഗതവും അബൂബക്കർ റഷീദ് നന്ദിയും പറഞ്ഞു.
Image
അഴീക്കോട് മൂന്ന് നിരത്ത് സ്വദേശി സൗദിയിൽ വെച്ച് മരണപ്പെട്ടു. അഴീക്കോട് മൂന്ന് നിരത്ത് സ്വദേശി അബ്ദുൾ ലത്തീഫ് സൗദിയിൽ വെച്ച് മരണപ്പെട്ടു. ഉപ്പ :മജീദ് ഉമ്മ : സുബൈദ ഭാര്യ :റസീല (ആറ്റടപ്പ) മക്കൾ :മുഹമ്മദ്‌ അറഫാത്ത്,യാസൻ അബ്ദുൾ ലത്തീഫ്, സഹോദരങ്ങൾ : പരേതനായ ശറഫുദ്ധീൻ , റഷീദ കബറടക്കം നാളെ ആറ്റടപ്പ കോഴിയോട് ജുമാ മസ്ജിദ് കബർ സ്ഥാനിൽ.
Image
 സ്പെഷൽ സ്കൂളിൽ പഠന കിറ്റ് വിതരണം ചെയ്തു. തളിപ്പറമ്പ് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും കോഴിക്കോട് സി.ആർ.സി (കോമ്പോസൈറ്റ്‌ റീജിയണൽ സെന്റർ) യുടെയും ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം സാൻ ജോർജിയ സ്പെഷൽ സ്കൂളിലെ കുട്ടികൾക്ക് പ്രത്യേകം തയ്യാറാക്കിയ പഠന കിറ്റ് വിതരണവും സ്കൂൾ ടീച്ചേഴ്സിനെയും ജീവനക്കാരെയും ആദരിക്കലും നടത്തി.   സ്കൂളിൽ വച്ച് നടന്ന പരിപാടി കണ്ണൂർ ടി.എൽ.എസ്.സി. ചെയർമാനും കുടുംബ കോടതി ജഡ്ജിയുമായ ആർ.എൽ. ബൈജു ഉദ്ഘാടനം ചെയ്തു.   തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ)ജഡ്ജിയും ടി.എൽ.എസ്.സി ചെയർമാനുമായ സി. മുജീബ് റഹ്മാൻ അദ്ധ്യക്ഷനായി.   സി.ആർ.സി അസി.പ്രൊഫസർ ഡോ: ജിതിൻ. കെ. കിറ്റ് വിതരണം ചെയ്തു.    ചെങ്ങളായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്, ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി തുഷാരമോഹൻ ,സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സൽമ ജോസ്, പി.ടി.എ.പ്രസി. മാത്യു.ടി.ജെ , വിദ്യാമോൾ എന്നിവർ സംസാരിച്ചു.     പാരാ ലീഗൽ വോളണ്ടിയർമാരായ എ. ശ്രീധരൻ ,പ്രജിത ടി.പി, മഹിത. എ.വി , ഷീബ.സി.എം, ഗംഗാധരൻ പി.പി, ശ്രീകല. ടി.പി എന്നിവർ സംബദ്ധിച്ചു.   അഞ്ച് പഞ്ചായത്തുകളിൽ നിന്ന് 85 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

ഏപ്രിൽ 2ന് കരിങ്കൽക്കുഴി അയ്യപ്പമoത്തിൽ നിന്നും കലവറനിറയ്ക്കൽ ഘോഷയാത്രയുണ്ടാകും

Image
നണിയൂർ ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരമഹോത്സവം മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നണിയൂർ ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരമഹോത്സവം മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെ സമുചിതമായി ആഘോഷിക്കുകയാണ്. ഏപ്രിൽ 2ന് കരിങ്കൽക്കുഴി അയ്യപ്പമoത്തിൽ നിന്നും കലവറനിറയ്ക്കൽ ഘോഷയാത്രയുണ്ടാകും. ഏപ്രിൽ 4 ന് മഹോത്സവത്തോടനുബന്ധിച്ച് പൂരംകുളി, തിടമ്പുനൃത്തം, തായമ്പക, പ്രസാദസദ്യ ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 2 മുതൽ 4 വരെ ക്ഷേത്ര സന്നിധിയിൽ ഓട്ടൻ തുള്ളൽ,അക്ഷരശ്ളോക സദസ്സ്, കളരിപയറ്റ് ,ദേശവാസികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ് എന്ന് ക്ഷേത്രആഘോഷ കമ്മിറ്റി സെക്രട്ടറി ജിനോയ് വാര്യമ്പത്ത്, പ്രസിഡന്റ് രാമകൃഷ്ണൻ V എന്നിവർ അറിയിക്കുന്നു.
Image
 കണ്ണപുരത്ത്പ്രതിഷേധ പ്രകടനം നടത്തി കണ്ണപുരം :രാഹുൽ ഗാന്ധിക്കെതിരെയുള്ള ഭരണകൂട ഭീകരതക്കെതിരെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചിൽ ഡി സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്‌ജ്, കാപ്പാടൻ ശശിധരൻ , ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളെയും മഹിളാ കോൺഗ്രസ് പ്രവർത്തകരെയും ക്രൂരമായി മർദ്ധിച്ച പോലീസ് നടപടിക്കെതിരെയും കള്ളക്കേസ്സിൽ കുടുക്കി ജയിലിലടക്കുവാനുള്ള നീക്കത്തിനെതിരെയും കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സംഗമം ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി വിജയൻ കൂട്ടിനേഴത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ പി.ബാലറാം, എം.നാരായണൻ , ഗോവിന്ദൻ കരയപ്പാത്ത്, സതീഷ് കടാങ്കോട്ട്, സി. അംബ്രോസ്, പ്രജീഷ് കീഴറ , സന്തോഷ് വള്ളുവൻ കടവ്, കെ.ഷാജിലാൽ, ഷാജി കാവുങ്കൽ, വി.വി.ജയരാജൻ, രാജൻ കാരക്കുന്ന്, കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Image
നാറാത്ത് ഓണപ്പറമ്പ് കൊല്ലൻവളപ്പിൽ കമലാക്ഷിയമ്മ നിര്യാതയായി  കൊല്ലൻവളപ്പിൽ കമലാക്ഷിയമ്മ ( 78 ) നിര്യാതയായി . മക്കൾ : കെ വി സജീവൻ (ദുബായ് ),കെ വി പ്രദീപൻ (ഡ്രൈവർ ),കെ വി പ്രമോദ് (കച്ചവടം ,കമ്പിൽ ) കെ വി ഷീബ (പഴയങ്ങാടി )കെ വി ഷിനോദ് (ഡ്രൈവർ ) , പരേതരായ രാജീവൻ ,ശ്രീജിത്ത് കുമാർ . മരുമക്കൾ : സോന, ലക്ഷ്മി, സംഗീത , അശോകൻ , പ്രജീഷ , ബിന്ദു. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് .
Image
 രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന മോദി സർക്കാരിനെതിരെകണ്ണൂരിൽ കോൺഗ്രസ് നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിനു നേരെ പോലീസ് നടത്തിയ ക്രൂരമായ പോലീസ് ലാത്തിച്ചാർജും മഹിളാ കോൺഗ്രസ് പ്രവർത്തകർക്കെതിരായ പോലീസ് അതിക്രമവും അപലപനീയവും പ്രതിഷേധാർഹവുമാണെന്നു അഡ്വ. സജീവ് ജോസഫ് എംഎൽഎ ആരോപിച്ചു  യാതൊരു പ്രകോപനവും ഇല്ലാതെ മാർച്ചിന് നേരെ പോലീസ് നടത്തിയ ഭീകരമായ അക്രമം സർക്കാറിന്റെ അറിവോടെയാണെന്നും, ബിജെപി. സിപിഎം ബന്ധവത്തിന് തെളിവാണെന്നും എംഎൽഎ അഭിപ്രായപ്പെട്ടു. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകകയും വേണം. ചില വനിതാ പോലീസ് ഉദ്യോഗസ്തർ മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചതായും വനിതാ പോലീസ് ഇല്ലാതെയുംസ്ത്രീകളെ പുരുഷ പോലീസ് കയ്യേറ്റം ചെയ്തതായും MLA പറഞ്ഞു.പോലീസ് അതിക്രമം പാടില്ലെന്ന് പറഞ്ഞതിന് തന്നെയും ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജിനെയും പോലീസ് ക്രൂരമായാണ് നേരിട്ടതെന്ന് അദ്ദേഹം ആരോപിച്ചു

മട്ടന്നൂർ വെളിയം പറമ്പ് സ്വദേശിയും മാന്യയിൽ താമസക്കാൽ നിന്ന് പി വി പ്രദീപൻ (51) ആണ് മരണപ്പെട്ടത്

Image
നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ കിണറിൽ കണ്ടെത്തിയ മൃതദേഹം കാണാതായ അധ്യാപകന്റെതാണെന്ന് തിരിച്ചറിഞ്ഞു കാസർകോട് : നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ കിണറിൽ കണ്ടെത്തിയ മൃതദേഹം കാണാതായ അധ്യാപകന്റെതാണെന്ന് തിരിച്ചറിഞ്ഞു. മട്ടന്നൂർ വെളിയം പറമ്പ് സ്വദേശിയും മാന്യയിൽ താമസക്കാൽ നിന്ന് പി വി പ്രദീപൻ (51) ആണ് മരണപ്പെട്ടത്. മാന്യയിലെ ജ്ഞാനോദയ എയ്ഡഡ് ബേസിക് സ്കൂളിലെ അധ്യാപകനായിരുന്നു. കെ പി എസ് ടി എ അധ്യാപക സംഘടന നേതാവ് കൂടിയായിരുന്നു. കുടുംബ കലഹത്തെ തുടർന്ന് ഈ മാസം 22 മുതൽ ഇയാളെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് അജ്ഞാത മൃതദേഹം നഗരത്തിലെ ഒരു ആശുപത്രിക്ക് സമീപത്തെ കിണറിൽ കണ്ടെത്തിയത്. ഈ വിവരത്തെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിലെത്തിയ പ്രദീപിന്റെ ഭാര്യയും അധ്യാപികയുമായ രമ്യയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദ മകളാണ്. പരേതനായ അമ്പു നായർ സരോജിനി ദമ്പതികളുടെ മകനാണ്. ഹരീന്ദ്രൻ, സന്തോഷ്, ഷീല, ശാന്ത എന്നിവർ സഹോദരങ്ങളാണ്.
Image
 വിദ്യാലയങ്ങൾക്ക് ശാസ്ത്ര പഠനകിറ്റ് വിതരണം മയ്യിൽ: മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയങ്ങൾക്ക് ശാസ്ത്ര പഠനകിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി വി അനിത പദ്ധതി വിശദീകരണം നടത്തി. പി പ്രീത, ഇ പി രാജൻ, ഇ എം സുരേഷ് ബാബു, സതീദേവി, രൂപേഷ്, ശാലിനി കാഞ്ചന, കെ സി സതി എന്നിവർ സംസാരിച്ചു.
Image
 കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫീസ് മാർച്ച്‌ 29 ന് ഉദ്ഘാടനം നാറാത്ത് : കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫീസ് മാർച്ച്‌ 29 ന് ഉദ്ഘാടനം മാർച്ച്‌ 29 ന് ബഹു : റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവ്വഹിക്കും കെ വി സുമേഷ് MLA അധ്യക്ഷത വഹിക്കും പഴയ വില്ലേജ് ഓഫീസ്   സ്മാർട്ട്‌ വില്ലേജ് ഓഫീസ് ആക്കി മാറ്റിയത്.
Image
 കണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്ക് കണ്ണൂര്‍: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിയിലും ഭരണകൂട ഭീകരതയ്ക്കുമെതിരേ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കണ്ണൂര്‍ ഹെഡ് പോസ്റ്റാഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജ്ജും. ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പോലിസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലിസ് ജലപീരങ്കി ഉപയോഗിച്ചു. വനിതാ പ്രവര്‍ത്തകരെയും യുത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളെയും പോലിസ് തല്ലിച്ചതച്ചു. പലരെയും വലിച്ചിഴച്ചാണ് പോലിസ് വാഹനത്തിലേക്ക് കയറ്റിയത്. പോലിസ് അക്രമത്തിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയും അക്രമം അരങ്ങേറി. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിനു സമീപം റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഡിസിസി പ്രസിഡന്റ് മാ
Image
 ഭൂമി പോക്കുവരവിന് കൈക്കൂലി; വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍ ഭൂമി പോക്കുവരവിന് കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. തൃശൂര്‍ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസറായ വര്‍ഗീസ് ആണ് വിജിലന്‍സ് പിടിയിലായത്. രാജുവിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഭാര്യാമാതാവിന് ഇഷ്ടദാനം നല്‍കുന്നതിന് പോക്ക് വരവ് നടത്താന്‍ 1000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് മരോട്ടിച്ചാല്‍ വെട്ടികുഴിച്ചാലില്‍ രാജു വി.എം വിജിലന്‍സില്‍ പരാതി നല്‍കിയത്. സ്ഥലം കാണാന്‍ ചെന്നപ്പോള്‍ 500 രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു. തുടര്‍ന്നായിരുന്നു വിജിലന്‍സ് പിടിയിലായത്.
Image
 പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ തെരുവ് വിളക്കുകൾ ഉടൻ പുനസ്ഥാപിക്കുക - ഫ്രറ്റേണിറ്റി മൂവ്മെന്റ്. പാപ്പിനിശ്ശേരി-:പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ തെരുവ് വിളക്കുകൾ ഉടൻ പുനസ്ഥാപിക്കുക.പാപ്പിനിശ്ശേരികാരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പ് ആയിരുന്നു പാപ്പിനിശ്ശേരി ഫ്ലൈഓവർ എന്നാൽ നിർമാണത്തിലെ പിഴവ് മൂലം ഉൽഘടനം കഴിഞ്ഞു 5 വർഷത്തിനുള്ളിൽ ഒരുപാട് തവണ അറ്റകുറ്റപണി നടത്തേണ്ടി വന്നു .ഒരു തവണ പാലം മുഴുവൻ ആയി അടച്ചിട്ട് ഒരു മാസമാണ് പണി നടന്നത് .മാത്രമല്ല മേൽപാലത്തിലെ വിളക്കുകളും അണഞ്ഞു കിടക്കുകയാണ്. മേൽപ്പാലം ഇരുട്ടിലായിട്ട് മാസങ്ങളായിട്ടും എം.എൽ.എയോ മറ്റ് അധികാരികളോ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല. ഭരണമികവ് എടുത്ത് പറയാനും ഫ്ലക്സ് അടിക്കാനും സമയം കണ്ടെത്തുന്ന എം.എൽ.എ ഇന്നും പാപ്പിനിശ്ശേരി പാലത്തിലെ ഇരുട്ട് കണ്ടില്ല എന്ന് നടിക്കുകയാണ് എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് അഴീക്കോട് മണ്ഡലം വൈസ് പ്രസിഡന്റ്‌ സിജാഹ് അഷ്‌റഫ്‌ അരോപിച്ചു. പാപ്പിനിശ്ശേരി പാലത്തിലെ ഈ അവസ്ഥ ഉടനെ പരിഹരിക്കുകയും ജനജീവിതം സൗകര്യപ്രദം ആക്കുകയും ചെയ്യേണ്ടതുണ്ട് അല്ലാത്തപക്ഷം വൻ പ്രക്ഷോഭത്തിന് നേതൃത്വം നൽകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Image
കെ.വി. ജാനകി ടീച്ചർ നിര്യാതയായി ആന്തൂർ : കെ.വി. ജാനകി ടീച്ചർ (72 )നിര്യാതയായി. പണ്ണേരിയിലെ പള്ളി കുളത്തിൽ കുഞ്ഞിരാമന്റെ ഭാര്യ ജാനകി ടീച്ചർ നിര്യതയായി.. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന കമ്മറ്റി അംഗമാണ്. സംസ്ക്കാരം വൈകുന്നേരം 4 മണിക്ക് പൊതു ശ്മാശാനത്തിൽ
Image
 മയ്യിൽ പൊയ്യൂരിലെ പണ്ണേരി ദേവകി നിര്യാതയായി   മയ്യിൽ: പൊയ്യൂരിലെ പണ്ണേരി ദേവകി (85) നിര്യാതയായി. ഭർത്താവ് പരേതനായ പാതി കണ്ണൻ (അരിമ്പ്ര), മക്കൾ : രമ, പുഷ്പ, സുഷമ, പരേതയായ രമണി. മരുമക്കൾ : പി പി ഗംഗാധരൻ (പൊയ്യൂർ), രാധാകൃഷ്ണൻ (ആയിച്ചേരി), മധു (മലപട്ടം). സഹോദരങ്ങൾ : പി.മാധവി, പി കുഞ്ഞോതനൻ, പരേതനായ കുഞ്ഞിക്കണ്ണൻ, കൗസല്യ, കല്ലിയാണി. സംസ്‌കാരം തിങ്കൾ രാവിലെ 11 മണിക് കണ്ടകൈ ശാന്തി ഭവനത്തിൽ.

തലശേരി: നഗരത്തിലെ മേലൂട്ട് മഠപ്പുരയ്ക്കു സമീപമുളള റെയില്‍വേ പാളത്തില്‍

Image
യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തലശേരി: നഗരത്തിലെ മേലൂട്ട് മഠപ്പുരയ്ക്കു സമീപമുളള റെയില്‍വേ പാളത്തില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പൊയില്‍ ഏഴാം മൈലിലെ അതുല്‍ ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ചെയാണ് മൃതദേഹം കണ്ടെത്തിയത് കോട്ടയം പൊയിലിലെ പരേതനായ രാമന്‍ - ഷീന ദമ്ബതികളുടെ മകനാണ്. ശരണ്യയാണ് ഏകസഹോദരി. തലശേരി ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തലശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ചെഗുവേര സെന്റർ പുല്ലൂപ്പി 20th വാർഷികാഘോഷത്തിന്റ

Image
പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു ചെഗുവേര സെന്റർ പുല്ലൂപ്പി 20th വാർഷികാഘോഷത്തിന്റ ഭാഗമായി പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു പുല്ലൂപ്പി ഹെൽത്ത് സെന്റർ ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരം നാറാത്ത് ഗ്രാമ പഞ്ചായത്ത് യൂത്ത് കോഡിനേറ്റർ ജംഷീർ ഉദ്ഘാടനം ചെയ്തു ഷൂട്ടൗട്ട് മത്സരത്തിൽ സായൂജ് ഒന്നാം സ്ഥാനവും സുദിൻ രണ്ടാം സ്ഥാനവും നേടി വിജയികൾക്ക് DYFi മയ്യിൽ ബ്ലോക്ക് കമ്മറ്റിയംഗം രജിൻ പി.പി ട്രോഫികൾ വിതരണം ചെയ്തു പി.പി. സുകേഷ് സ്വാഗതവും ബിജു ജോൺ അദ്യക്ഷതയും വഹിച്ചു അനഘ് നന്ദി രേഖപ്പെടുത്തി
Image
 നാരായണീയ മന ന സത്രംനടത്തി ആർഷ സംസ്കാര ഭാരതി കണ്ണൂർ ജില്ലാ സമിതിയും തളിപ്പറമ്പ കപാലികുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രവും സംയുക്തമായി ഏകദിന നാരായണീയ മനന സത്രം സംഘടിപ്പിച്ചു. മേപ്പള്ളി നാരായണൻ നമ്പൂതിരി ദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് ടി ഉണ്ണികൃഷ്ണവാര്യർ ആധ്യക്ഷം വഹിച്ചു.ജില്ലയിലെ പതിമൂന്ന് ക്ഷേത്രങ്ങളിലെ നാരായണീയ സമിതികൾ പാരായണ യജ്ഞത്തിൽ പങ്കെടുത്തു. ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രം ചേലേരി, വൈഖരി ഒഴക്രോം ,കണ്ടന്തള്ളി ശ്രീകൃഷ്ണ ക്ഷേത്രം കല്യാശ്ശേരി എന്നീ നാരായണീയസമിതികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ നാറാത്ത്, ദൈവജ്ഞതിലകം മുരളീധര വാര്യർ എന്നിവർ നാരായണീയ പ്രഭാഷണം നടത്തി.എ കെ നാരായണൻ നമ്പൂതിരി കൈതപ്രം ,മനോജ് മണ്ണേരി ,എ എം ജയചന്ദ്രവാര്യർ നടുവനാട് എന്നിവർ ആശംസാ ഭാഷണം നടത്തി. ഊരാളൻ മേപ്പള്ളി നാരായണൻ നമ്പൂതിരി, അനിൽ നമ്പൂതിരി എന്നിവരെ ആദരിച്ചു.ക്ഷേത്രസമിതി സെക്രട്ടറി പി സിജിത്ത് കുമാർ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ പവിത്രൻ നന്ദിയും പറഞ്ഞു.
Image
 മെസിയെ എനിക്കിഷ്ടമല്ല, ഞാന്‍ എഴുതൂല’; നാലാം ക്ലാസുകാരിയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം സമൂഹമാധ്യമങ്ങളില്‍ വൈറലായ മലപ്പുറത്തെ നാലാം ക്ലാസിലെ മലയാളം ഉത്തരപേപ്പര്‍ പുറത്ത് വന്ന സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് മുമ്പ് എങ്ങനെ സമൂഹമാധ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ഡി.ഡി.ഇ രണ്ട് സ്‌കൂളുകളോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്‌തികരമല്ലങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡി.ഡി.ഇ അറിയിച്ചു. മലപ്പുറം തിരൂര്‍ പുതുപ്പള്ളി ശാസ്താ എഎല്‍പി സ്‌കൂള്‍, നിലമ്പൂര്‍ തണ്ണിക്കടവ് എയുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ നാലാം ക്ലാസ് മലയാളം വാര്‍ഷിക പരീക്ഷയിലെ വിദ്യാർത്ഥിയുടെ ഉത്തരക്കടലാസിന്റെ ഉള്ളടക്കമാണ് ചോര്‍ന്നത്. ഇത് ചിത്രം സഹിതം സമൂഹമാധ്യങ്ങളില്‍ വൈറലാണ്. ഇതിന് പിന്നാലെയാണ് ഡി.ഡി.ഇ അന്വേഷണത്തിന് ഉത്തരവിട്ടത്.
Image
 പഠനമികവുകളുടെ പ്രദർശനമൊരുക്കി കയരളം നോർത്ത് എ എൽ പി സ്കൂളിൽ 'പഠനോത്സവം' മയ്യിൽ ഈ അധ്യയന വർഷം കുട്ടികൾ ആർജിച്ചെടുത്ത വിവിധ പഠനമികവുകളുടെ പ്രദർശനമൊരുക്കി കയരളം നോർത്ത് എ എൽ പി സ്കൂളിൽ 'പഠനോത്സവം' സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള എന്നിവയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി അജിത ഉദ്ഘാടനം ചെയ്തു. എ പി സുചിത്ര അദ്ധ്യക്ഷയായി. നാലാം തരത്തിലെ വിദ്യാർഥികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ സി ആർ സി കോ-ഓഡിനേറ്റർ സി കെ രേഷ്മ പ്രകാശനം ചെയ്തു. യുവജന ഗ്രന്ഥാലയം പ്രസിഡന്റ് കെ പി കുഞ്ഞികൃഷ്ണൻ, പി ടി എ പ്രസിഡന്റ് ടി പി പ്രശാന്ത്, സ്കൂൾ വികസന സമിതി ചെയർമാൻ പി പി രമേശൻ, വികസന സമിതി അംഗങ്ങളായ കുഞ്ഞിരാമൻ മാസ്റ്റർ, വി സി ഗോവിന്ദൻ എന്നിവർ സംസാരിച്ചു. എം ഗീത സ്വാഗതവും വി സി മുജീബ് നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ പഠനമികവുകളുടെ പ്രദർശനം നടന്നു. വിദ്യാർഥികൾ അവതരിപ്പിച്ച നാടകങ്ങൾ, സംവാദം, സംഗീത ശില്പം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി.
Image
 കൊളച്ചേരിപ്പറമ്പിൽ നിർധനരായ കുടുംബത്തിൻ്റെ പാതിവഴിയിൽ ആയ വീട് പണി പൂർത്തികരിച്ച് ഒരു കൂട്ടം പേർ. വീടിൻ്റെ താക്കോൽ കൈമാറ്റം ഇന്ന് ക ണ്ണൂർ റൂറൽ എസ്.പി.എം ഹേമലത നിർവഹിക്കും. കൊളച്ചേരി: കൊളച്ചേരിപ്പറമ്പിൽ നിർധനരായ കുടുംബത്തിൻ്റെ പാതിവഴിയിൽ ആയ വീട് പണി പൂർത്തികരിച്ച് ഒരു കൂട്ടം പേർ. കൊളച്ചേരി ലക്ഷം വീടിന് കോളനിക്ക് സമീപതെ വി മുരളീധരനും കുടുംബത്തിനും ഏറെ കാലമായി ഉള്ള ആഗ്രഹം ആണ് ഇതോടെ പൂവണിയുന്നത്.ഈ ആഗ്രഹം നാട്ടിലെ ഒരു കൂട്ടം പേർ ചേർന്ന് സാക്ഷാത്കരിക്കുകയായിരുന്നു. സ്വപ്ന വീടിന് 'ഡ്രീംസ്' എന്നു തന്നെ നാമകരണം ചെയ്തതും ശ്രദ്ധേയമാണ്.നാളെ വൈകീട്ട് നാല് മണിക്ക് കണ്ണൂർ റൂറൽ എസ്പി ഹേമലത വീടിൻ്റെ താക്കോൽ കൈമാറും.മുരളീധരനും മകനും ഉണ്ടായ ഹൃദയ സംബന്ധമായ രോഗങ്ങളാണ് ഇവരുടെ ജീവിതം മാറ്റി മറിച്ചത്.പ്രവാസിയായ സന്തോഷ് കന്തലോട്ടിൻ്റെ സഹകരണത്തോടെ വീട് നിർമ്മിക്കുവാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.കൂടാതെ ഫ്ളോർ ആൻഡ് ടൈൽസ് ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റി പ്രവർത്തകർ,ഇലട്രികൽ സൂപ്പർവൈസേഴ്സ് കൊളച്ചേരി പഞ്ചായത്ത് സെക്രടറി പി ഉണ്ണികൃഷ്ണൻ,നാട്ടുകാർ എന്നിവരും ഒപ്പം കൂടി.എട്ട് ലക്ഷതതോളം രൂപ ചിലവഴിച്ച് ആണ് വീടിൻ്റെ നിർമ

തളിപ്പറമ്പ നോർത്ത് ഉപജില്ലയിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് കെ.പി.എസ്.ടി.എ. യാത്രയയപ്പ് നൽകി

Image
 കെ.പി.എസ്.ടി.എ.യാത്രയയപ്പ് സമ്മേളനം നടത്തി തളിപ്പറമ്പ: തളിപ്പറമ്പ നോർത്ത് ഉപജില്ലയിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് കെ.പി.എസ്.ടി.എ. യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം കെ.പി.സി.സി.അംഗം അഡ്വ.വി.പി.അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കെ. എസ്. വിനീത് അധ്യക്ഷത വഹിച്ചു. വി.വി.പ്രകാശൻ ഉപഹാര സമർപ്പണം നടത്തി.സി.വി.എ.ജലീൽ മുഖ്യ ഭാഷണം നടത്തി. പി.വി.സജീവൻ, വി.ബി. കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ, സി.ബി.ഫ്രാൻസിസ്, ടി.അംബരീഷ് സംസാരിച്ചു. കെ.പി.വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി.

പട്ടുവം

Image
മുറിയത്തോട്ടിലെ കളത്തേര കുഞ്ഞിരാമൻ നിര്യാതനായി  മുറിയത്തോട്ടിലെ കളത്തേര കുഞ്ഞിരാമൻ (77) അന്തരിച്ചു. ഭാര്യ മീത്തൽ കല്യാണി (കൂവോട്) മക്കൾ : ഹരി, (കൂവോട്) ശ്രീജ, രാജേഷ്, വിനോദ്. സഹോദരങ്ങൾ: സരോജിനി, ലീല.  മരുമക്കൾ. ജിഷ(എടക്കോം), രേഷ്മ (തലോറ) സനില(കൂവേരി). സംസ്കാരം വൈകിട്ട് 7 മണിക്ക് മുറിയാത്തോട് പഞ്ചായത്ത് ശ്മശാനത്തിൽ
Image
 സഹകരണ തണ്ണീർ പന്തൽ ഉൽഘാടനം ചെയ്തു ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ചട്ടുകപ്പാറ മെയിൻ ബ്രാഞ്ചിന് മുന്നിൽ "പൊരിയുന്ന വെയിലിൽ സാന്ത്വനത്തിൻ്റെ കൈത്താങ്ങ് "സഹകരണ തണ്ണീർ പന്തൽ ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ ഉൽഘാടനം ചെയതു. ബേങ്ക് സെക്രട്ടറി ടി.രാജൻ സ്വാഗതം പറഞ്ഞു.ചടങ്ങിൽ അസിസ്റ്റൻ്റ് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ ചീഫ് അക്കൗണ്ടൻ്റ് എം.വി.സുശീല ,ഇൻൻ്റെണൽ ഓഡിറ്റർ കെ.നാരായണൻ എന്നിവർ പങ്കെടുത്തു.

കുവൈത്തിൽ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.

Image
 ചെറുവഞ്ചിയിലെ ഉല്ലാസയാത്രയ്ക്കിടെ അപകടം; കണ്ണൂർ സ്വദേശിയടക്കം  രണ്ട് മലയാളികള്‍ മരിച്ചു കുവൈത്ത് സിറ്റി: കുവൈത്തിൽ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ലുലു എക്സ്ചേഞ്ച് ജിവനക്കാരായ കണ്ണൂർ പുതിയവീട് സുകേഷ് (44) പത്തനംതിട്ട മോഴശേരിയിൽ ജോസഫ് മത്തായി(ടിജോ-29) എന്നിവരാണ് മരിച്ചത്. ചെറുവഞ്ചിയിൽ ഉല്ലാസയാത്ര നടത്തുന്നതിനിടെയിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച ഖൈറാൻ റിസോർട്ട് മേഖലയിലായിരുന്നു സംഭവം. അപകടമുണ്ടായ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. സുകേഷ് ലുലു എക്സ്ചേഞ്ച് കോർപ്പറേറ്റ് മാനേജരും ടിജോ അക്കൗണ്ട് അസി.മാനേജരുമായിരുന്നു. ടിജോ ആറ് മാസം മുമ്പാണ് വിവാഹിതനായത്. ഭാര്യയെ കുവൈത്തിലേക്ക് കൊണ്ടുവരാനിരിക്കെയായിരുന്നു. *
Image
 ജയിലിലിട്ടോളൂ... ആജീവനാന്തം വിലക്കിക്കോളൂ... ഞാൻ നിർത്തില്ല... ജനാധിപത്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും', വിലക്ക് ബിജെപി തനിക്ക് തന്ന സമ്മാനമാണെന്ന് രാഹുൽ ​ഗാന്ധി രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുന്നുവെന്ന് രാഹുൽ തുറന്നടിച്ചു. സ്പീക്കറെ നേരിട്ട് കണ്ടിട്ടും തന്നെ ലോക്സഭയിൽ സംസാരിക്കാൻ തന്നെ അനുവദിച്ചില്ല. മോദിയും, അദാനിയും തമ്മിലുള്ള ദീർഘകാല ബന്ധം തുറന്ന് കാട്ടിയതാണ് ഈ പ്രശ്നങ്ങളുടെയെല്ലാം തുടക്കം. അയോഗ്യതയ്ക്കും ഭീഷണിക്കും തന്നെ നിശബ്ദനാക്കാൻ സാധിക്കില്ല.അദാനിയുടെ കമ്പനിയിൽ ആരാണ് പണം നിക്ഷേപിച്ചത് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കല്ല്യാശ്ശേരി വീവേഴ്സ് സൊസൈറ്റി തൊഴിലാളിയുമായ

Image
 സി. അച്യുതന്‍ അന്തരിച്ചു മാങ്ങാട് : CPIM കൃഷ്ണപ്പിള്ള നഗര്‍ 2 -ാം ബ്രാഞ്ച് മുന്‍ ബ്രാഞ്ച് സെക്രട്ടറിയും, ചൂരിക്കാടന്‍ സ്മാരക വായനശാല സെക്രട്ടറിയും, കല്ല്യാശ്ശേരി വീവേഴ്സ് സൊസൈറ്റി തൊഴിലാളിയുമായ സ: സി.അച്യുതന്‍ (60) അന്തരിച്ചു. ഭാര്യ : ഒ.വി.ഗീത (CPIM കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി), മക്കള്‍ : അഖില്‍ .സി, അനഘ.സി മരുമക്കള്‍ : സനല്‍ (മുറിയാത്തോട്), അനുഷ (അഴീക്കോട്) സംസ്ക്കാരം ഇന്ന് 25/3/2023 രാവിലെ 11 മണിക്ക് ബിക്കിരിയന്‍ പറമ്പ് പൊതുശ്മശാനത്തില്‍
Image
മലയാളി യുവതി മൈസൂരുവില്‍ ജോലിസ്ഥലത്ത് മരിച്ചനിലയില്‍; യുവാവ് കസ്റ്റഡിയില്‍ മലയാളി യുവതി മൈസൂരുവില്‍ ജോലിസ്ഥലത്ത് മരിച്ചനിലയില്‍; യുവാവ് കസ്റ്റഡിയില്‍ തൃശ്ശൂര്‍ ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജിയുടെ മകള്‍  സബീനയാണ് മരിച്ചത്.