Posts

Showing posts from September, 2022
Image
  പി കെ നാരായണൻ നമ്പ്യാർ ( റിട്ട. അസിസ്റ്റൻഡ് കമാൻ്റൻ്റ്)  അന്തരിച്ചു പി കെ നാരായണൻ നമ്പ്യാർ (78) റിട്ട. അസിസ്റ്റൻഡ് കമാൻ്റൻ്റ് ,മടിവയൽ അന്തരിച്ചു. പരേതരായ മയ്യിൽN K കുഞ്ഞിരാമൻ നമ്പ്യാരുടെയും തമ്പായി അമ്മയുടെയും മകനാണ്.ഭാര്യ: കെ വി സരസ്വതി ടീച്ചർ (റിട്ട. അധ്യാപിക ,കൈതക്കാട് എ യു പി സ്കൂൾ) മക്കൾ: കെ വി സുനിൽ കുമാർ ( ചട്ടുകപ്പാറ), കെ വി സുധ (അധ്യാപിക, ജി.എച്ച്.എസ് .എസ് ചായ്യോത്ത്, കെ വി അനിൽ കുമാർ (സി ഐ എസ് എഫ്, ഡൽഹി) മരുമക്കൾ: കെ .പ്രശാന്ത് സുന്ദർ (റിട്ട. ഹെഡ്മാസ്റ്റർ ,ജി എച്ച് എസ് ഉപ്പിലിക്കൈ ), സി.ബിന്ദു (അധ്യാപിക, ജിഎച്ച് എസ് രയരോം), എ ഇ ബീന (എ എൽ പി എസ് കൂടാളി കാവും താഴ) സഹോദരങ്ങൾ :പി.കെ.ചാത്തുക്കുട്ടി നമ്പ്യാർ ( മയ്യിൽ), പി കെ യശോധ (കോട്ടയാട് ),പി.കെ.കുഞ്ഞിരാമൻ നമ്പ്യാർ (റിട്ട. എസ് ഐ ,മയ്യിൽ), പരേതരായ ബാലൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, ജാനകിയമ്മ, മാധവിയമ്മ. സംസ്ക്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.
Image
 തായംപൊയിലിലെ കോയാടൻ പടിഞ്ഞാറെ വീട്ടിൽ ജാനകിയമ്മ (95) നിര്യാതയായി തായംപൊയിലിലെ കോയാടൻ പടിഞ്ഞാറെ വീട്ടിൽ ജാനകിയമ്മ (95) നിര്യാതയായി. മക്കൾ: കെ.പി ജനാർദ്ദനൻ, കെ പി കരുണാകരൻ, കെ.പി. ഓമന, തങ്കമണി, ഗീത, രമണി, ചന്ദ്രിക, ചന്ദ്രൻ,മല്ലിക, പരേതനായ കെ.പി ഗോപാലൻ മാസ്റ്റർ മരുമക്കൾ: പുഷ്പവല്ലി (കൊതേരി ) വിലാസിനി (മാണിയൂർ) ശ്രീജ (കാപ്പാട് ) പ്രീത (പെരുങ്കോന്ന്) ഗംഗാധരൻ (മുണ്ടേരി ) ശശിധരൻ (മാച്ചേരി ) രാജൻ (ഇരുവാപ്പുഴ നമ്പ്രം ) രാമദാസ് (മുണ്ടേരി ) ഉണ്ണികൃഷ്ണൻ (ചേലോറ ) വാസുദേവൻ (പട്ടുവം). സംസ്കാരം ഇന്ന് 7:15 ന്
Image
 എം.കെ.ബീന നിര്യാതയായി കണ്ണാടിപറമ്പ: എം.കെ.ബീന നിര്യാതയായി. ഭർത്താവ് പ്രസാദ് കൊറ്റാളി, മക്കൾ അനുശ്രീ, വിദ്യാർത്ഥിനിഅനുരാഗ് വിദ്യാർത്ഥി. അച്ഛൻ പരേതരായ കുഞ്ഞിക്കണ്ടി കുഞ്ഞമ്പു അമ്മ എം.കെ മാധവി.സഹോദരങ്ങൾ എം.കെ രമേശൻ.രവീന്ദ്രൻ (ഷാർജ), രാജേഷ് അബുദാബി. ഹൈമാവതി നാറാത്ത് പ്രകാശിനി അഴീക്കോട് സഞ്ചയനം ഞായറാഴ്ച രാവിലെ പയ്യാമ്പലത്ത്

കാട്ടാമ്പള്ളി ഗവ:യു .പി സ്കൂൾ

Image
 കൗമാരക്കാർക്കുള്ള ബോധവത്ക്കരണ ക്ലാസ്  വർണ്ണ കൂട്ട് - കൗമാരക്കാർക്കുള്ള ബോധവത്ക്കരണ ക്ലാസ് - കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഐ സി ഡി എസും, സാമൂഹ്യ സുരക്ഷാ മിഷനും ചേർന്ന് ബോധവത്ക്കരണ ക്ലാസ് നടത്തി. പ്രമുഖ സൈക്കോളജിസ്റ്റ് ശ്രീമതി റഹീന മൊയ്തു ആയിരുന്നു ക്ലാസ്സ് നയിച്ചത് . സമൂഹമാധ്യമങ്ങളും സൈബർ ലോകത്തെ ചതിക്കുഴികളും, ഫോൺ ഉപയോഗവും സുരക്ഷയും എന്നിവ ആയിരുന്നു വിഷയം. കാട്ടാമ്പള്ളി ഗവ:യു .പി .എസിൽ നടന്ന ക്ലാസ്സിൽ ജ്യോതി ടീച്ചർ മോഡറേറ്ററായി 'ചിറക്കൽ ഗ്രാമപഞ്ചായത്തിലെ അംഗൻവാടി പ്രവർത്തകരും ക്ലാസുകളുടെ ഭാഗമായി.
Image
 കടലും കരയും ഉപജീവന മാർഗ്ഗവും തകർത്തെറിയുന്ന വിഴിഞ്ഞം പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണം. Ac ജലാലുദ്ധീൻ കണ്ണൂർ : കടലും കരയും ഉപജീവന മാർഗ്ഗവും തകർത്തെറിയുന്ന വിഴിഞ്ഞം പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണം എ സി ജലാലുദ്ദീൻ. അദാനി ഗോ ബാക് വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ് ഡി പി ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ആയിക്കര ഹാർബറിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ വികസനത്തിന് ആക്കം കൂട്ടുമെന്ന അവകാശവാദവുമായി 2015 ഡിസംബറില്‍ തുടക്കം കുറിച്ച വിഴിഞ്ഞം പദ്ധതി ഇന്ന് ആയിരങ്ങളുടെ ഉറക്കം കെടുത്തുകയാണ്, 2018 ലെ പ്രളയകാലത്ത് സ്വന്തം ജീവന്‍ പണയം വെച്ച് സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ തുഴയെറിഞ്ഞ കേരളത്തിന്റെ സ്വന്തം സൈന്യം ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. നൂറു കണക്കിന് കുടുംബങ്ങള്‍ തലചായ്ക്കാനുള്ള ഇടം നഷ്ടപ്പെട്ട് അഭയാര്‍ഥികളായി കഴിയുന്നു. ദിശമാറിയെത്തിയ ശക്തമായ തിരകളില്‍ തീരങ്ങള്‍ കടലെടുത്തതിന്റെ ദുരന്തം ഒരു വശത്ത്. തീരദേശവാസികളുടെ ഉപജീവനവും രാജ്യത്തിന്റെ പ്രധാന വുരമാനമാര്‍ഗങ്ങളിലൊന്നും ജനകോടികളുടെ വിശിഷ്ട ഭക്ഷണവ
Image
 ലൈസൻസ് പുതുക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും വ്യാപാര-വ്യവസായ- വാണിജ്യ സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ലൈസൻസ് പിഴയില്ലാതെ പുതുക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. സിനിമാ തിയറ്ററുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഈ തീരുമാനം ആശ്വാസമാകും. പ്രളയവും കോവിഡും ഉള്‍പ്പെടെ സൃഷ്ടിച്ച പ്രതിസന്ധികള്‍ പരിഗണിച്ചാണ് തീരുമാനം. 2018 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ യഥാസമയം ലൈസൻസ് പുതുക്കാൻ കഴിയാത്തവര്‍ക്ക് പിഴ ഒഴിവാക്കി, ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധിയും ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. കേരള വ്യാപാരി വ്യവസായി സമിതി നല്‍കിയ നിവേദനം പരിഗണിച്ചാണ് ഈ തീരുമാനമെടുത്തത്.വ്യാപാരി സമൂഹത്തോട് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ തുടരുന്ന കരുതലിന്‍റെ ഭാഗമാണ് ഈ നടപടി.
Image
പൂച്ച കടിച്ചതിനു കുത്തിവെപ്പെടുക്കാനെത്തിയ യുവതിയെ ആശുപത്രിയ്ക്കുള്ളിൽ വച്ച് നായ കടിച്ചു പൂച്ച കടിച്ചതിനു കുത്തിവെപ്പെടുക്കാനെത്തിയ യുവതിയെ ആശുപത്രിയ്ക്കുള്ളിൽ വച്ച് തെരുവുനായ കടിച്ചതായി പരാതി. തിരുവനന്തപുരം വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് അകത്തുവച്ചാണ് റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ വാസവൻ്റെ മകളായ അപർണയെ നായ കടിച്ചത്. കടിയേറ്റ അപർണയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകാതെ ആശുപത്രി ജീവനക്കാർ അകത്തുകയറി വാതിലടച്ചു എന്നും പരാതിയുണ്ട്. പൂച്ച കടിച്ചതിൻ്റെ സെക്കൻഡ് ഇഞ്ചക്ഷൻ എടുക്കാനായാണ് ആശുപത്രിയിൽ എത്തിയത്. അപർണയോട് അവിടെയുണ്ടായിരുന്ന ഒരു ബെഞ്ചിൽ ഇരിക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു. ഈ സമയത്ത് അവിടെ കിടക്കുകയായിരുന്ന പട്ടി ചാടി കുട്ടിയുടെ കാലിൽ കടിക്കുകയായിരുന്നു. ഇത് കണ്ട് ആശുപത്രി ജീവനക്കാർ അകത്ത് ഓടിക്കയറി വാതിലടച്ചു. രക്തം തുടയ്ക്കുന്നതിനായി ചുരിദാർ മുറിയ്ക്കാൻ കത്രിക ചോദിച്ചിട്ടുപോലും അവർ തന്നില്ല. അവിടെ നിന്ന ഒരു സ്ത്രീയാണ് സോപ്പ് കൊണ്ട് കഴുകി വൃത്തിയാക്കിയത് എന്ന് വാസവൻ പറയുന്നു. വിഴിഞ്ഞം ചപ്പാത്ത് സ്വദേശിയാണ് അപർണ. കാലിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സ്ഥിരമായി ആശുപത്രിയുടെ ഉള്ളിലാണ് നായ

മാലക്കള്ളന്‍ റിമാന്‍ഡില്‍.

Image
 തളിപ്പറമ്പില്‍ പോലീസിനെ വെട്ടിച്ചുകടന്ന മാലക്കള്ളന്‍ റിമാന്‍ഡില മാലപൊട്ടിക്കല്‍ സംഭവം പ്രതി അറസ്റ്റില്‍ തളിപ്പറമ്പിലെ മാലപൊട്ടിക്കല്‍ മോഷ്ടാവ് അറസ്റ്റില്‍ തളിപ്പറമ്പിന് സമീപത്തെ മൂന്നു വ്യത്യസ്ഥ സ്ഥലങ്ങളില്‍ സ്‌കൂട്ടിയിലെത്തി മൂന്ന് സ്ത്രീകളുടെ സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തിലെ പ്രതി പാനൂരിലെ ഫാസിലിനെയാണ് എറണാകുളത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിലാണ് ഇയാള്‍ എറണാകുളത്ത് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ സപ്തംബര്‍ 17 നാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. 20 ന് ശനിയാഴ്ച്ച വൈകുന്നേരെ 3 സ്ഥലങ്ങളിലായി ഒരു മണിക്കൂറിനിടയില്‍ നടന്ന കവര്‍ച്ചയില്‍ എട്ടേകാല്‍ പവനോളം സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത്. വൈകിട്ട് 4.30 ഓടെ ചെപ്പനൂലിലെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഇ. ശാന്തയുടെ മുന്നേകാല്‍ പവന്‍ മാല വടക്കാഞ്ചേരി അടുക്കത്ത് വച്ചാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ വ്യക്തത കൈവരുന്നതിനിടയിലാണ് 5 മണിയോടെ തൃച്ചംബരം മുയ്യം റോഡില്‍ നടക്കാനിറങ്ങിയ ഉമാ നാരായണന്‍ എന്നവരുടെ മൂന്നു പവന്‍ മാല പാലകുളങ്ങര ശാസ്താ റോഡില്‍ വച്ചും വീടുപണി നടക്കുന്ന സ

മുയ്യം. എ.യു.പി സ്കൂളിൽ

Image
 ശാസ്ത്രോത്സവം നടന്നു മുയ്യം. എ.യു.പി സ്കൂളിൽ ഈ വർഷത്തെ സ്കൂൾ തല ശാസ്ത്ര - ഗണിത-സാമൂഹ്യ-പ്രവർത്തി പരിചയ മേള സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലായി ചാർട്ട്, പരീഷണം, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, നമ്പർ ചാർട്ട്, പസിൽ , എംബ്രോയിഡറി, വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങി വിവിധ ഇനങ്ങളിൽ വിദ്യാലയത്തിലെ ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു .
Image
 കമ്പിൽ മാപ്പിള ഹൈസ്കൂൾ സമീപം വാഹനാപകടം ഒരാൾക്ക് പരിക്ക് ഇന്ന് രാവിലെ കമ്പിൽ സ്കൂൾ സമീപം ബൈക്ക് കാറും വാഹനപകടത്തിൽ പെട്ടു . ബൈക്ക് യാത്രക്കാരനായ രതീഷ് എന്നയാൾക്ക് ആണ് പരിക്കേറ്റത്.  ബൈക്ക് കൊളച്ചേരി യില് നിന്നും നാറാത്ത് ഭാഗത്തും കാർ കമ്പിൽ നിന്നും ഇരിക്കൂർ പോകുന്ന വഴി ആണ അപകടത്തിൽ പെട്ടത്  പരിക്കേറ്റ ആളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Image
 ലോറിക്കടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ അദ്‌ഭുതകരമായി രക്ഷപ്പെട്ടു പാപ്പിനിശ്ശേരി : ദേശീയപാതയിൽ  ലോറിയും ബൈക്ക് അപക  ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടു. അപകടത്തിൽ അത്ഭുതകമായി ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടു പാപ്പിനിശ്ശേരി ഗ്രാമീണ ബാങ്ക് സമീപം അൽപ്പം മുമ്പാണ് അപകടം നടന്നത്. വളപ്പട്ടണം സ്വദേശിയാണ് അപകടത്തിൽ പെട്ടത്
Image
 റിട്ട. പോലീസ് എസ്.ഐ ശിഹാബുദ്ധീൻ പാലോട്ടവായാൽ(68) നിര്യാതനായി.  റിട്ട. പോലീസ് എസ്.ഐ ശിഹാബുദ്ധീൻ പാലോട്ടവായാൽ(68) നിര്യാതനായി. ഭാര്യ അഫ്സത്ത് ) മക്കൾ :സിറാജുദ്ധീൻ . റംഷാന. റിഷാന മരുമക്കൾ: ഷമീർ. നാസർ. ശർബാന.
Image
 അമ്മയുടെ കൺമുന്നിൽ വെച്ച് മകൾക്ക് ദാരുണാന്ത്യം കോള‍ജ് വിദ്യാര്‍ത്ഥിനി വീടിനു മുന്‍പില്‍ ചരക്കുലോറി ഇടിച്ച്‌ മരിച്ചു. വിയ്യൂര്‍ മമ്പാട് പരേതനായ രാമകൃഷ്ണന്റെയും സുനിതയുടെയും മകള്‍ റെനിഷ (22) ആണ് മരിച്ചത്. രാവിലെ എട്ടേകാലോടെ സ്കൂട്ടറില്‍ കോളജിലേക്ക് പോകാന്‍ വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ റെനിഷയെ ലോറി ഇടിക്കുകയായിരുന്നു. അമ്മ സുനിത നോക്കി നില്‍ക്കെയായിരുന്നു ദാരുണ ആപകടം.

1958 നവംബർ 01 കേരള പിറവി ദിനത്തിൽ .

Image
 കുപ്പം പാലവും, കുപ്പം പുഴയും കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ സി.പി.ഐ അംഗമായ പൊതുമരാമത്ത് മന്ത്രി വർക്കല നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച ടി.എ.മജീദ് എന്ന ടി.അബ്ദുൾ മജീദ്(1921-1980)ആയിരുന്നു കുപ്പം പാലം ഉദ്ഘാടനം ചെയ്തത്. പാലത്തിന്റെ കിഴക്കേ കവാടത്തിൽ ശിലാഫലകത്തിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട് . ഉദ്ഘാടനം ചെയ്ത ദിവസം: 1958നവംബർ01  കേരള പിറവി ദിനത്തിൽ . അഞ്ച് ആർച്ചുകളുള്ള ദേശീയ പാതയിലെ വിസ്മയമായ കുപ്പം പാലം ഇന്നും യാതൊരു പോറലുമില്ലാതെയിരിക്കുന്നത് നിർമ്മാണത്തിലെ കൃത്യതയും വൈദഗ്ധ്യവും കൊണ്ടാണ്. രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ പാതയിലെ ഈ പാലം നിർമ്മിക്കുന്നതിന് മുന്നേ ചങ്ങാടങ്ങളെയും തോണികളെയുമായിരുന്നുജനങ്ങൾ ആശ്രയിച്ചിരുന്നത്. ഭാരതി, എൻ.എസ് ,.റഹ്മാനിയ, മഹാലക്ഷ്മി, ബദരിയ, ശ്രീലക്ഷമി, കനകം തുടങ്ങിയബോട്ടുകളിൽ മലയോര മേഖലകളിൽ നിന്നും കപ്പ, ചക്ക, തേങ്ങ തുടങ്ങിയ ഉത്പ്പന്നങ്ങൾ കുപ്പം, പഴയങ്ങാടി എന്നീ വ്യാപാര കേന്ദ്രങ്ങളിലെത്തിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് യാത്രാ സൗജന്യം അനുവദിച്ചിരുന്നു.കൂവേരി മുതൽ പറശ്ശിനിക്കടവ് വരെ സർവ്വീസ് നടത്തിയ എൻ.എസ്.ബോട്ട് രാവിലെ 6മണിക്ക് കൂവേരിയിൽ

നിര്യാതനായി

Image
 കൂവോട് പാലേരിപ്പറമ്പ സ്കൂളിന് സമീപം Mv ഗോവിന്ദൻ (81) അന്തരിച്ചു. കൂവോട് പാലേരിപ്പറമ്പ സ്കൂളിന് സമീപം Mvഗോവിന്ദൻ (81) അന്തരിച്ചു. സി.പി.ഐ.(എം) മുൻ LC മെമ്പർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കൂവോട് പബ്ലിക്ക് ലൈബ്രറി സിക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.  ഭാര്യ: പരേതയായ മാധവി. മക്കൾ: സുരേഷ് MV (കണ്ണൂർ മെഡിക്കൽ കോളേജ്), രാജേഷ് MV.  മരുമക്കൾ: സീമ, ശ്രീകല. സഹോദരങ്ങൾ: യശോദ (കവണിശ്ശേരി) നാരായണി (മണ്ടൂർ) ഗോപാലൻ IRPC (തളിപ്പറമ്പ ( s) കൺവീനർ,) ജാനകി. രാവിലെ11 മണിവരെ കുവോട് വായനശാലയിൽ പൊതുദർശനം.  12 മണിക്ക് സംസ്കാരം

കേരളവ്യാപാരി വ്യവസായിഏകോപന സമിതി കുറുമാത്തൂർ യൂണിറ്റിൻ്റെ നേതൃതത്തിൽ

Image
 ശ്രീ ദേവസ്യ മേചേരിക്ക് സ്വീകരണവും ആശ്രയ' പദ്ധതിയുടെ ഉൽഘാടനവും നടന്നു  കേരളവ്യാപാരി വ്യവസായിഏകോപന സമിതി കുറുമാത്തൂർ യൂണിറ്റിൻ്റെ നേതൃതത്തിൽ   സംസ്ഥാന ജനറൽ സെക്രട്ടറി യായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീ ദേവസ്യ മേചേരിക്ക് സ്വീകരണവും ആശ്രയ' പദ്ധതിയുടെ ഉൽഘാടനവും നടന്നു ചടങ്ങിൽ യൂണിറ്റ്പ്രസിഡണ്ട് മുസ്തഫ ഏഷ്യൻ അദ്ധ്യക്ഷതവഹിച്ചു യൂണിറ്റ് സെക്രട്ടറി അനിൽ യുവ സ്വാഗതം പറഞ്ഞു ആശ്രയ പദ്ധതിയുടെ ഉൽഘാടനം ദേവ്യസ്യമേചേരി നിർവഹിച്ചു സംസാരിക്കുകയും ചെയ്തു യുണിറ്റ് ട്രഷർ സമീർ ഡ്യൂട്ടി ഫ്രീ നന്ദി പ്രകാശിക്കുകയും ചെയ്തു
Image
 പയ്യന്നൂർ സ്വദേശിയെ മൂന്നാറിലെ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി പയ്യന്നൂർ ഏഴിമല സ്വദേശിയായ യുവാവിനെ മൂന്നാറിലെ റിസോർട്ടിലെ ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴിമല നീലേരിചാലിലെ കുറ്റിവേലി ചാക്കോ – ആലീസ് ദമ്പതികളുടെ മകൻ അജി ചാക്കോ (25) യെയാണ് ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ മൂന്നാറിലെ വിന്റർ ഗാർഡൻ റിസോർട്ടിലെ ജീവനക്കാരനാണ്. ഇന്നലെ രാത്രി മുതൽ കാണാതായതിനെ ത്തുടർന്ന് സഹപ്രവർത്തകരായ സുഹൃത്തുക്കൾ നടത്തിയ തെരച്ചലിലാണ് കെട്ടിടത്തിലെ ബാത്റൂമിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയതെന്നാണ് ഏഴിമലയിലെ വീട്ടുകാർക്ക് ലഭിച്ച വിവരം.

അധ്യാപികമാർ വീടുകളിലെത്തി

Image
വായന ചങ്ങാത്തം-വീട്ടിലൊരു ലൈബ്രറി ഗൃഹസന്ദർശനം ആരംഭിച്ചു  വായന ചങ്ങാത്തം-വീട്ടിലൊരു ലൈബ്രറി ഗൃഹസന്ദർശനം ആരംഭിച്ചു - സർവ്വശിക്ഷ കേരള പ്രാദേശിക ലൈബ്രറികളുമായി ചേർന്ന് നടത്തുന്ന വായന ചങ്ങാത്തം പ്രോഗ്രാമിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾ വീടുകളിൽ ഒരുക്കിയ കുഞ്ഞു ലൈബ്രറിയുടെ വിശേഷങ്ങൾ തിരക്കി അധ്യാപികമാർ വീടുകളിലെത്തി.സ്കൂൾ സമയത്തിനു ശേഷം വീടുകളിലെത്തിയ അധ്യാപികമാരെ ആദ്യം തെല്ല് ആശങ്കയോടെ സ്വീകരിച്ച കുട്ടികൾ തങ്ങളുടെ കുഞ്ഞ് ലൈബ്രറി കാണാനെത്തിയതാണെന്നറിഞ്ഞതോടെ ആവേശത്തിലായി. കാട്ടാമ്പള്ളി ജി.എം യു .പി യിലെ അധ്യാപികമാരായ ശ്രീമതി റെജിന അജിതും, ശ്രീമതി ഷീബ.എം.കെയുമാണ് ഇന്ന് കുഞ്ഞു ലൈബ്രറികൾ കാണാനെത്തിയത്. കുട്ടികൾ മികച്ച രീതിയിൽ ലൈബ്രറി ഒരുക്കിയതായും പുസ്തകങ്ങളെ ചങ്ങാതികളാക്കിയതായും അധ്യാപികമാർ നാറാത്ത് വാർത്തയോട് പ്രതികരിച്ചു. വരും ദിവസങ്ങൾ വൈവിധ്യമാർന്ന വായനാ പ്രവർത്തനങ്ങൾ ഒരുങ്ങുന്നതായി ശ്രീമതി. റെജിന അജിത് അറിയിച്ചു .

നിര്യാതനായി

Image
 വെള്ളുവളപ്പിൽ കുഞ്ഞിരാമൻ (80) നിര്യാതനായി. പെരുമാച്ചേരി :- വെള്ളുവളപ്പിൽ കുഞ്ഞിരാമൻ (80) നിര്യാതനായി. ഭാര്യ : കൗസല്യ എം കെ ( ചെലേരി ).  മക്കൾ :-  രാജീവൻ, രാജിനി, റീത്ത, റിതേഷ്. മരുമക്കൾ : ബിന്ദു, വത്സൻ,ശ്രുതി  പരേതനായ പുഷ്പജൻ. സഹോദരങ്ങൾ: ഗോവിന്ദൻ, കരുണാകരൻ, ചന്ദ്രൻ, പരേതരായ നാരായണൻ, അപ്പ. സംസ്കാരം ഇന്ന് വൈകുന്നേരം 7:30 ന് അരിമ്പ്രയിൽ നടക്കും.

നെൽകൃഷിയുടെ കൊയ്ത്

Image
 ബക്കളം വയലിൽ ജനകീയ കൂട്ടായ്മയിൽ ചെയ്ത നെൽകൃഷിയുടെ കൊയ്ത് ഉത്ഘാടനം ആന്തൂർ മുൻസിപ്പൽ ചെയർമാൻ പി മുകുന്ദൻ നിർവഹിച്ചു ബക്കളം വയലിൽ ജനകീയ കൂട്ടായ്മയിൽ ചെയ്ത നെൽകൃഷിയുടെ കൊയ്ത് ഉത്ഘാടനം ആന്തൂർ മുൻസിപ്പൽ ചെയർമാൻ പി മുകുന്ദൻ നിർവഹിച്ചു പുരുഷോത്തമൻ കെ. വിസ്വാഗതം പറഞ്ഞു വി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരായ പ്രേമരാജൻ. ആമിന കൗൺസിലർ മാരായ ടി കെ വി നാരായണൻ. ഗീത. മനോഹരൻ. കൃഷി ഓഫീസർ വിനോദ്. കൃഷി അസിസ്റ്റൻഡ് രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
Image
 കായിക മാമാങ്കത്തിന് ആവേശോജ്വല തുടക്കം. മുയ്യം : മുയ്യം എ.യു.പി സ്കൂളിലെ ഈ വർഷത്തെ കായികോത്സവത്തിന് ആവേശോജ്വല തുടക്കം. രാവിലെ 10 മണിക്ക് മാർച്ച് പാസ്റ്റോടെ തുടങ്ങിയ പരിപാടി വാർഡ് മെമ്പർ ശ്രീമതി. പ്രസന്ന ടീച്ചർ ഉദ്ഘാടനം ചെയ്തു. LP mini boys & girls, LP  Kiddie Boys & Girls, Up Kiddies Boys & Girls, Sub Junior Boys & Girls വിഭാഗങ്ങളിൽ വിവിധ മത്സരങ്ങൾ നടന്നു. ഒന്നാം ദിനം ഏറ്റവും കൂടുതൽ പോയിന്റുകളുമായി റെഡ് ഹൗസ് മുന്നിട്ടു നിൽക്കുന്നു.
Image
 കരാട്ടെ ബ്ലാക്ക് ബെൽട്ട് വിജയികളെ അനുമോദിച്ചു   പട്ടാന്നൂർ: കരാട്ടെ ഡോ വഡോക്കായ് സെൽഫ് ഡിഫൻസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കരാട്ടെ ബ്ലാക്ക്‌ ബെൽറ്റ്‌, ഗ്രേഡിംഗ് ടെസ്റ്റ് വിജയികൾക്കുള്ള ബെൽറ്റ്, സർട്ടിഫിക്കറ്റ് നൽകലും അനുമോദനവും പട്ടാന്നൂർ K P C ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ചു. 2022 സെപ്റ്റംബർ 25 ഞായർ രാവിലെ 10 മണി മുതൽ ഒരുമണിവരെ നടന്ന ചടങ്ങ് ശ്രീ. സോമരാജൻ. ഐ. വി ( Assistant Commandant of Police KAP 4th bn Mangattuparamba) ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. എ.സി. മനോജ് മാസ്റ്റർ അധ്യക്ഷനായി.  മുൻ കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി. മോഹനൻ മാസ്റ്റർ ആശംസകൾ അർപ്പിച്ചു. കരാട്ടെ ഡോ വഡോക്കായ് കേരള ചീഫ് ഷിഹാൻ ബാലകൃഷ്ണൻ മാസ്റ്റർ         ആമുഖ പ്രഭാഷണം നടത്തി. പട്ടാന്നൂർ കരാട്ടെ കോർഡിനേറ്റർ പ്രവീൺ ടി.സി സ്വാഗതം ആശംസിച്ചു. കരാട്ടെ ഡോ വഡോക്കായ് അസോസിയേഷൻ സെക്രട്ടറി ഡോ: സുധീർ കെ.വി നന്ദി പ്രകടനം നടത്തി.. ബ്ലാക്ക്‌ ബെൽറ്റ് വിജയികളായ  ഡോ: സുധീർ കെ.വി, രാജേഷ് പി, മരുത്തു പാണ്ഡ്യൻ.വി, പുതിയേടത്ത് അനുനന്ദ്, തേജസ് കെ.വി, ഷാരോൺ എം, സങ്കീർത്ത് എ.കെ, സെധുൻ എ. കെ, അനുജിത്ത് പി.പി എന്നിവരും മറ്റു

മുത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് നിർമ്മിച്ച ഫ്രീഡം വാൾ അനാച്ഛാദനം ചെയ്തു

Image
 മുത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് നിർമ്മിച്ച ഫ്രീഡം വാൾ അനാച്ഛാദനം ചെയ്തു തളിപ്പറമ്പ: പുതു തലമുറ നമ്മുടെ നാടിൻ്റെ സ്വാതന്ത്ര്യ സമര ചരിത്രം വിസ്മരിക്കരുതെന്നും അവർ ചരിത്രബോധവും സാമൂഹിക ബോധവുമുള്ളവരാവണമെന്നും തളിപ്പറമ്പ റവന്യൂ ഡിവിഷണൽ ഓഫീസർ ഇ.പി. മേഴ്സി അഭിപ്രായപ്പെട്ടു. കേരളത്തിൽ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ സമാനതകളില്ലാത്ത ക്രൂരതയുടെ അധ്യായമായ വാഗൺ ട്രാജഡി ദുരന്തം പുനരാവിഷ്കരിച്ച് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം നിർമ്മിച്ച ഫ്രീഡം വാൾ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു ആർ.ഡി.ഒ. തുടർന്ന് നടന്ന എൻ എസ് എസ് ദിനാചരണത്തോടനുബന്ധിച്ച് സപ്തദിന ക്യാമ്പിലെ മികച്ച വളണ്ടിയർമാരായ അർജുൻ ദാസ് , നവമി മനോഹരൻ, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എൻ എസ് എസ് വളണ്ടിയർമാർ , ഫ്രീഡം വാൾ നിർമ്മാണത്തിന് നേതൃത്വം നല്കിയ പ്രദീപ് ഹേന തുടങ്ങിയവർക്ക് ഉപഹാരങ്ങൾ നല്കി. പി.ടി.എ പ്രസിഡണ്ട് ടി.വി.വിനോദിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തളിപ്പറമ്പ എജുക്കേഷണൽ സൊസൈറ്റി പ്രസിഡണ്ട് പി. മോഹനചന്ദ്രൻ, പ്രിൻസിപ്പാൾ പി.ഗീത, ഹെഡ്മാസ്റ്റർ എസ്.കെ. നളിനാക്ഷൻ, പി.ടി.എ വൈസ് പ്രസിഡണ

വളക്കൈ

Image
 പാറക്കാടി മൂസ്സാൻ നിര്യാതനായി  ചെങ്ങളായി  പാറക്കാടി മൂസ്സാനിക്ക കച്ചവടം വളക്കൈ ഹോട്ടൽ നടത്തിയിരുന്ന മുസ്സാൻ നിര്യാതനായി. മയ്യിത്ത് 2 മണിക്ക് എടക്കും
Image
 വളപട്ടണം പാലത്തിന് സമീപം കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സിന് നേരെ കല്ലേറ് വളപട്ടണം : വളപട്ടണം പാലത്തിന് സമീപം കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സിന് നേരെ കല്ലേറ്. മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസ്സിന് നേരെയാണ് ഏഴരയോടെ കല്ലേറ് ഉണ്ടായത്. വളപട്ടണത്ത് റോഡിൽ ടയർ ഇട്ട് കത്തിച്ചു. പോലിസ് തീയണച്ചു.
Image
നല്ല ആഹാരം = നല്ല ആരോഗ്യം എന്ന സന്ദേശമുയർത്തി മുയ്യം എ.യു.പി സ്കൂളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് നടന്നു  നല്ല ആഹാരം = നല്ല ആരോഗ്യം എന്ന സന്ദേശമുയർത്തി മുയ്യം എ.യു.പി സ്കൂളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് നടന്നു. കുട്ടികളുടെ നിത്യജീവിതത്തിൽ ശ്രദ്ധിക്കേണ്ട ഭക്ഷണ ശീലങ്ങളെക്കുറിച്ച് രക്ഷിതാക്കളോട് സംസാരിച്ചു. പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ കോളേജിലെ ഡോക്ടർമാരായ ഡോ. നിത്യ, ഡോ. നാജിയ ഫർസാന, ഡോ. ആയിഷത്തുൽ ഷംന, ഡോ. അക്ഷയ തുടങ്ങിയവർ ക്ലാസ് കൈകാര്യം ചെയ്തു. മുയ്യം എ.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബീന ടീച്ചർ, പി.ടി. എ പ്രസിഡന്റ് ശ്രീ.അനിൽ എന്നിവർ സംസാരിച്ചു.
Image
  പട്ടുവം കൂത്താട്ട് പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു  തളിപ്പറമ്പ്: പട്ടുവം കൂത്താട്ട് പുഴയില്‍ മരിച്ച നിലയില്‍ കണ്ടത് കുപ്പം കപ്പണത്തട്ട് സ്വദേശി എ.പി.വിജയന്‍(63) ആണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 12 ദിവസം മുമ്പ് വീട്ടില്‍ നിന്നും കാണാതായ വിജയനുവേണ്ടി പരിയാരം പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മൃതദേഹം ഇന്ന് ഉച്ചയോടെ കൂത്താട്ടെ പുഴയില്‍ കണ്ടത്. മൃതദേഹം തിരിച്ചറിയാനാവാത്ത വിധം ജീര്‍ണിച്ച നിലയിലായിരുന്നു. ചിതപ്പിലെ പൊയിലിലെ ഒരു ടെയിലറിംഗ് ഷോപ്പിന്റെ സ്റ്റിക്കര്‍ ഷര്‍ട്ടില്‍ കണ്ടതില്‍ നിന്നാണ് ബന്ധുക്കല്‍ മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മ: നാരായണി. സഹോദരങ്ങള്‍: രോഹിണി, രമേശന്‍, രാജി. മൃതദേഹം നാളെ രാവിലെ 10 ന് കുപ്പത്തെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
Image
കണ്ണൂർ യൂണിവേഴ്സിറ്റി എം എ ഭരതനാട്യം രണ്ടാം റാങ്ക് നേടി അരുണിമ രാജൻ  കണ്ണൂർ യൂണിവേഴ്സിറ്റി എം എ ഭരതനാട്യം രണ്ടാം റാങ്ക് നേടിയ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിലെ അരുണിമരാജൻ..... നടക്കാവിലെ ലിനീഷിന്റെ ഭാര്യയാണ്.... പഴയങ്ങാടിയിലെ അരുണിമ സ്റ്റുഡിയോ ഉടമ ടി കെ രാജന്റെയും ബീനയുടെയും മകളാണ്.. അഭിനന്ദനങ്ങൾ 

നിര്യാതനായി

Image
 ബക്കളം ബസ് സ്റ്റോപ്പിന് സമീപത്തെ പി.നന്ദനൻ(79) അന്തരിച്ചു ബക്കളം ബസ് സ്റ്റോപ്പിന് സമീപത്തെ പി.നന്ദനൻ(79) അന്തരിച്ചു. കല്യാശേരി വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ഡൈയിങ്ങ് മാസ്റ്റർ ആയിരുന്നു. ദീർഘ കാലം ചെന്നൈയിലെ വിവിധ കമ്പനികളിൽ ഡൈയിങ്ങ് മാസ്റ്ററായി ജോലി ചെയ്തിരുന്നു. ഭാര്യ: ശോഭ. മക്കൾ: കെ.ബിജ്നു(കേരളാ ഓൺലൈൻ ന്യൂസ് മാനേജിങ് ഡയറക്ടർ), കെ.ബിജുല. മരുമക്കൾ: പി.കെ സംഘമിത്ര(പയ്യന്നൂർ), എം.രാഘവൻ(കല്യാശേരി, റിട്ട. ആർമി ക്യാപ്റ്റൻ). സഹോദരങ്ങൾ: പി. അശോകൻ (റിട്ട. ബാങ്ക് മാനേജർ, എ.കെ.ജി റോഡ്, പുതിയതെരു), തങ്കം(പുഴാതി), സുധാകരൻ (എ.കെ.ജി റോഡ്, പുതിയതെരു) രാവിലെ 7ന് ബക്കളത്തെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം 9.30 ന് പയ്യാമ്പലത്ത് സംസ്ക്കരിക്കും.
Image
 പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള വേക്കൻസി ലിസ്റ്റ് വന്നു: അപേക്ഷ പുതുക്കൽ ഇന്നും നാളെയും തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള സ്കൂൾ വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in -ൽ ലഭ്യമാണ്. ലിസ്റ്റ് പ്രകാരം ഇന്ന് രാവിലെ 10 മുതൽ നാളെ (സെപ്റ്റംബർ 23)വൈകിട്ട് 5 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ പുതുക്കി നൽകാം. ഇന്നും നാളെയും മാത്രമാണ് അപേക്ഷ നൽകാൻ കഴിയുക. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും(നോൺ-ജോയിനിങ്ങ് ആയവർ) പ്രവേശനം നേടിയ ശേഷം സർട്ടിഫിക്കറ്റ്(റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ കഴിയില്ല. ഇതുവരെ അലോട്മെന്റ് ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെൻററി അലോട്ട്മെൻറിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. ന
Image
 രാജ്യവ്യാപക എന്‍ഐഎ റെയ്ഡില്‍ നൂറോളം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ഐഎ റെയ്ഡ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, വയനാട് തുടങ്ങിയ ഇടങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ പരിശോധന നടത്തുകയാണ്. തിരുവനന്തപുരത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിലാണ് റെയ്ഡ്. രാവിലെ 3. 30ഓടെയാണ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വാര്‍ത്താകുറിപ്പ് ഇറക്കിയതിന് പിന്നാലെ വ്യാപക പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ആര്‍എസ്എസ് ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. റെയ്ഡ് നടക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എന്‍ഐഎ റെയ്ഡ് ഭരണകൂട ഭീകരതയെന്ന് പോപുലര്‍ ഫ്രണ്ട് പ്രതികരിച്ചു. തൃശൂരില്‍ പിഎഫ്‌ഐ ജില്ലാ ഓഫീസിലാണ് പരിശോധന. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പ്രാഥമിക വിവരം. എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. തിരുവനന്തപുരം മണക്കാട് പിഎഫ്‌ഐ
Image
 നായകളുടെ കടിയേറ്റ് എത്തുന്നവർക്ക് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ പ്രത്യേക ചികിത്സാസൗകര്യം പരിയാരം: നായയുടെ കടിയേറ്റ് എത്തുന്നവർക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രത്യേക ചികിത്സാസൗകര്യം ഏർപ്പെടുത്തിയതായി മെഡിക്കൽ സൂപ്രണ്ട് കെ.സുദീപ് അറിയിച്ചു. ആസ്പത്രി ബ്ലോക്കിലെ അത്യാഹിതവിഭാഗത്തോട് ചേർന്നാണ് ഈ സൗകര്യം ഒരുക്കിയത്.  കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം എല്ലാ സമയവും ഇവിടെ ലഭിക്കും. നായ, പൂച്ച തുടങ്ങി പേവിഷബാധയേൽക്കാൻ സാധ്യതയുള്ള മറ്റ് ജീവികളിൽനിന്ന് കടിയേൽക്കുന്നവർക്കും പ്രതിരോധ കുത്തിവെപ്പ് അടക്കമുള്ള ചികിത്സകൾ ഇവിടെ നൽകും.
Image
  മാതാപിതാക്കൾ നഷ്ടപ്പെട്ട 3 കുട്ടികളുടെ സംരക്ഷണം: ‘എക്സോട്ടിക്’ ബസ്  സാന്ത്വന യാത്ര ഇന്ന്  കണ്ണാടിപ്പറമ്പ പുല്ലൂപ്പിയിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട മൂന്ന് കുരുന്നുകളുടെ സംരക്ഷണത്തിനായി ‘എക്സോട്ടിക്’ ബസ് ഇന്ന് സാന്ത്വന യാത്ര നടത്തും. പുല്ലൂപ്പി കൊളപ്പാല ഹൗസിൽ വിനോദന്റെയും കുരുന്നുകളുടെയും സംരക്ഷണത്തിനായി നാളെ സർവ്വീസ് നടത്തുന്ന മുണ്ടേരിമൊട്ട – കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന ‘എക്സോട്ടിക്’ ബസ് രാവിലെ 6.10ന് യാത്ര ആരംഭിക്കും. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ ഫ്‌ളാഗ് ഓഫ് കർമ്മം നിർവ്വഹിക്കും. സുലത ആറുമാസം മുൻപും വിനോദൻ കഴിഞ്ഞ എട്ടിനുമാണ് കാൻസർ ബാധിച്ചു മരണപ്പെട്ടത്. മകളും രണ്ട് ആൺകുട്ടികളും വിനോദിന്റെ പ്രായമായ അമ്മ എ.വി നാരായണിക്കും ഒപ്പമാണ് ഇപ്പോൾ താമസിച്ചു വരുന്നത്. മൂന്നു പേരും വിദ്യാർത്ഥികളാണ്. ഈ നിർധന കുടുംബത്തിന് മറ്റു വരുമാന മാർഗങ്ങൾ ഒന്നും തന്നെയില്ല. വിനോദിന്റെ ചികിത്സാർത്ഥം ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമായി വാങ്ങിയ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ നിലനിൽക്കുകയാണ്. കുടുംബത്തിന്റെ ദയനീയാവസ്ഥ അറിയുന്ന നാട്ടുകാർ മുൻകൈയെടുത്ത് കടബാധ്യത തീർത്ത് ഇവരെ സംരക്
Image
 വിദ്യാർത്ഥിയെ കണ്ടെത്തി   ഇരിട്ടി: കീഴൂർ സ്വദേശികളായ ഹരി - സീന ദമ്പതികളുടെ മകനും ഇരിട്ടി ഹയർ സെക്കണ്ടറിസ്കൂൾ വിദ്യാർത്ഥിയുമായ  അദ്വൈത് എന്ന കുട്ടിയെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ കാണാനില്ലെന്ന് മാതാപിതാക്കൾ ഇരിട്ടി പൊലീസിൽ പരാതി നൽകിയിരുന്നു ഈ കുട്ടിയെ കൂടാളിയിൽ വെച്ച് കണ്ടത്തിയതായി അറിയിക്കുന്നു
Image
 കണ്ണൂർ ദസറ ആടിയും പാടിയും ആവേശത്തോടെ വ്ലോഗർമാരുടെ സംഗമം. കണ്ണൂർ: സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 4 വരെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ വച്ച് നടക്കുന്ന കണ്ണൂർ ദസറയുടെ പ്രചാരണാർത്ഥം നടത്തിയ വ്ലോഗർമാരുടെ കൂട്ടായ്മ വ്ലോഗന്മാരുടെ പങ്കാളിത്തവും ചർച്ചയും ആട്ടവും പാട്ടുമായി സജീവമായി. ഇന്ന് വൈകുന്നേരം പള്ളിക്കുന്ന് കിയോ ടർഫ് ഗ്രൗണ്ടിലാണ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ ബ്ലോഗർമാരുടെ കൂട്ടായ്മ സംഘടിപ്പിച്ചത്. പരിപാടിയിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് 25 ഓളം വ്ലോഗർമാർ പങ്കെടുത്തു. തുടർന്ന് കണ്ണൂർ ദസറയുടെ ലൈറ്റ് അപ്പ് പരിപാടിയും നടത്തി. പരിപാടിയിൽ മേയർ അഡ്വ ടി ഒ മോഹനൻ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഐഎഎസ്, ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.പി രാജേഷ്, അഡ്വ പി ഇന്ദിര, സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ മുസ്ലിഹ്‌ മഠത്തിൽ, എൻ ഉഷ, കെ സി രാജൻ മാസ്റ്റർ, അഡ്വ കെ വി അബ്ദുൽ റസാക്ക്, എൻ കെ രത്നേഷ്, കെ എൻ അനസ്, വ്ലോഗർമാരായ ഷെഫ് ഷാൻ, വിവേക്, ജംഷീർ, ക്രിയേറ്റീവ് മീഡിയ വ്ലോഗിംഗ് ടീം തുടങ്ങിയവർ സംബന്ധിച്ചു. അതേ സമയം കണ്ണൂർ ദസറയുടെ പ്രചാരണാർത്ഥമുള്ള വിളംബര ഘോഷ