കണ്ണൂർ : സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുക : ബെഫി അവകാശ ദിനം ആചരിച്ചു
കണ്ണൂർ : ജീവനക്കാരുടെ സാമൂഹിക സുരക്ഷ തകർക്കുന്ന ന്യൂ പെൻഷൻ സ്കീം (NPS) പിൻവലിക്കുക, എല്ലാവർക്കും പഴയ പെൻഷൻ പദ്ധതി (OPS) പുനഃസ്ഥാപിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക, സ്ഥിരം നിയമനങ്ങൾ ഇല്ലാതാക്കി കരാർ-താൽക്കാലിക ജോലികളിലേക്ക് ജീവനക്കാരെ തള്ളിവിടുന്ന കോർപ്പറേറ്റ് നയങ്ങൾക്കെതിരെ പ്രതിരോധം തീർക്കുക, ബാങ്കുകളിലെ താൽക്കാലിക ജീവനക്കാർക്കും സാമൂഹിക സുരക്ഷ പദ്ധതികൾ ഏർപ്പെടുത്തുക, സാമൂഹിക സുരക്ഷാ കോഡ് 2020 തിരുത്തുക, ജീവനക്കാരുടെ നിലവിലുള്ള ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന പുതിയ ലേബർ കോഡുകൾക്കെതിരെ അണിനിരക്കുക
തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി ) അഖിലേന്ത്യാ തലത്തിൽ അവകാശ ദിനമായി ആചരിച്ചു. അതിന്റെ ഭാഗമായി കണ്ണൂർ കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ ഓഫീസിന് മുന്നിൽ നടന്ന അവകാശ ദിനാചരണം ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എസ് എസ് അനിൽ ഉദ്ഘാടനം ചെയ്തു. ബെഫി ജില്ലാ പ്രസിഡന്റ് സി പി സൗന്ദർരാജ് അധ്യക്ഷത വഹിച്ചു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ രവി, ജില്ലാ ജോയിന്റ് സെക്രട്ടറി പി പി സന്തോഷ് കുമാർ, ടി ആർ രാജൻ, എം നിഖിൽ എന്നിവർ സംസാരിച്ചു. ബെഫി ഏരിയ സെക്രട്ടറി എം മനീഷ് സ്വാഗതവും എം അരുൺ നന്ദിയും പറഞ്ഞു.



Comments
Post a Comment