പിടികിട്ടാപ്പുള്ളി കണ്ണൂരിൽ അറസ്റ്റിൽ.

 



പിടികിട്ടാപ്പുള്ളി കണ്ണൂരിൽ അറസ്റ്റിൽ. ഇന്ത്യൻ റെയിൽവേയിലും പട്ടാളത്തിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും പണം തട്ടിയ കേസിലെ പ്രതിയെയാണ് കണ്ണൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.


കൊട്ടാരക്കര വാളകം അണ്ടൂരിലെ പൂവത്തുങ്കല്‍ വീട്ടില്‍ എസ് സന്തോഷ്‌ കുമാര്‍ (56) ആണ് അറസ്റ്റിലായത്.


ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ എറണാകുളത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്.


സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി പി പ്രമോദ്, പി ഷിനോജ്, കെ ബിജു എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.


ഇന്ത്യയിലും വിദേശത്തും സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ ജോലിയും വിസയും വാഗ്ദാനം ചെയ്താണ് പ്രതി ആളുകളില്‍ നിന്നും പണം തട്ടിയത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം